വൃശ്ചികത്തിലെ ആയില്യം പൂജ നാളെ, നവംബർ 29, ഞായറാഴ്ച ചില ക്ഷേത്രങ്ങളിൽ ഭക്തിനിർഭരമായി ആഘോഷിക്കും. പഞ്ചാംഗപ്രകാരം 2026 നവംബർ 29 രാവിലെ 10:59 മുതൽ നവംബർ 30 രാവിലെ 09:42 വരെയാണ് ആയില്യം നക്ഷത്രമുള്ളത്. സൂര്യോദയ സമയത്ത് ആയില്യം നക്ഷത്രം വരുന്നത് നവംബർ 30 തിങ്കളാഴ്ച ആയതിനാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും മറ്റ് ചില ക്ഷേത്രങ്ങളിലും ആയില്യം പൂജയും നാഗപൂജ വഴിപാടുകളും അന്നേ ദിവസമാണ് ആചരിക്കുന്നത്.

രോഗശാന്തിക്ക് പ്രത്യേകിച്ച് ത്വക് രോഗങ്ങള്‍ മാറാനും മാനസിക പ്രയാസങ്ങൾ തീരുന്നതിനും വിദ്യാതടസ്സം,
വിവാഹതടസ്സം, ഉദ്യോഗ സംബന്ധമായ ബുദ്ധിമുട്ടുകൾ, തടസ്സങ്ങൾ എന്നിവ ഒഴിയുന്നതിനും സന്താനഭാഗ്യം ഇല്ലായ്മ, കുടുംബ കലഹം, സാമ്പത്തിക ക്ലേശം ഇവ പരിഹരിക്കുന്നതിനും ശത്രുദോഷ ശാന്തിക്കുമെല്ലാം ക്ഷേത്രങ്ങളിൽ നടത്താവുന്ന ഉത്തമ വഴിപാടാണിത്. അതുപോലെ ജാതകത്തിലെ രാഹു ദോഷശാന്തിക്കും മാസന്തോറുമുള്ള ആയില്യം പൂജ വളരെയേറെ നല്ലതാണ്.
കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി തുടച്ച് ശുദ്ധമാക്കി പുണ്യാഹശുദ്ധി നടത്തി എണ്ണ, പാൽ, കരിക്ക് എന്നിവ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്ത് കമുകിൻ പൂക്കുല, മഞ്ഞൾപ്പൊടി, മാല ഇവ കൊണ്ട് അലങ്കരിച്ചിട്ടാണ് നൂറും പാലും തർപ്പിക്കുന്നത്. അരിപ്പൊടി, മഞ്ഞൾപ്പൊടി, പാൽ, കരിക്ക്, കദളിപ്പഴം ഇവ ചേർത്താണ് നൂറും പാലും ഉണ്ടാക്കുന്നത്. എല്ലാ മാസവും ആയില്യം നാളിൽ സർപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ നൂറുംപാലും നേദിക്കും.
“സർവൈശ്വര്യത്തിനും ഉദ്ദിഷ്ടകാര്യസിദ്ധിക്കും വളരെ ഗുണപ്രദമാണ് മാസന്തോറും ആയില്യം നാളിൽ നടത്തുന്ന നാഗപൂജ. നാഗദേവതകളെ ധ്യാനിച്ച് നാഗ സന്നിധികളിൽ ഈ ദിവസം പൂജകളും വഴിപാടുകളും സമർപ്പിക്കുമ്പോൾ സർവ്വവിഘ്‌നങ്ങളും അകന്ന് ഫലസിദ്ധി കൈവരും. രോഗശാന്തിക്ക് പ്രത്യേകിച്ച് ത്വക് രോഗങ്ങള്‍ മാറാനും മാനസിക പ്രയാസങ്ങൾ തീരുന്നതിനും വിദ്യാതടസ്സം,
വിവാഹതടസ്സം, ഉദ്യോഗ സംബന്ധമായ ബുദ്ധിമുട്ടുകൾ, തടസ്സങ്ങൾ എന്നിവ ഒഴിയുന്നതിനും സന്താനഭാഗ്യം ഇല്ലായ്മ, കുടുംബ കലഹം, സാമ്പത്തിക ക്ലേശം ഇവ പരിഹരിക്കുന്നതിനും ശത്രുദോഷ ശാന്തിക്കുമെല്ലാം ക്ഷേത്രങ്ങളിൽ നടത്താവുന്ന ഉത്തമ വഴിപാടാണിത്. അതുപോലെ ജാതകത്തിലെ രാഹു ദോഷശാന്തിക്കും മാസന്തോറുമുള്ള ആയില്യം പൂജ വളരെയേറെ നല്ലതാണ്.

ആയില്യം നാളിൽ നാഗസന്നിധികളില്‍ അഭിഷേകത്തിന് പാലും മഞ്ഞള്‍പ്പൊടിയും നല്കുന്നതും, നിവേദിക്കാൻ പാലും പഴവും കരിക്കും കൊടുക്കുന്നതും നൂറും പാലും വഴിപാട് നടത്തുന്നതും നാഗശാപങ്ങൾ അകറ്റും. ഇതിന്റെ ഒപ്പം പഞ്ചാക്ഷരമന്ത്രം, അഷ്ടനാഗ മന്ത്രങ്ങൾ എന്നിവ ജപിക്കുകയും വേണം. ഇവിടെ പറയുന്ന 8 മന്ത്രങ്ങള്‍ 12 തവണവീതം ആദ്യം മുതല്‍ അവസാനം വരെ ചൊല്ലണം.
ALSO READ
ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാര്‍ക്കോടകായ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ
ആയില്യം വ്രതം അനുഷ്ഠിക്കുന്നവർ മത്സ്യമാംസാദികൾ, ലഹരി വസ്തുക്കൾ ഇവ ഉപേക്ഷിക്കണം. ശാരീരീക ബന്ധം പാടില്ല. ഉപവാസം അല്ലെങ്കിൽ ഒരിക്കലൂണാകാം.
ഈ രീതിയിൽ 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള വിവിധ രോഗങ്ങള്‍, ദുരിതങ്ങള്‍ എന്നിവയ്ക്ക് ശമനമുണ്ടാകും. വ്രതം 12 എണ്ണം തികയും മുമ്പായി സൗകര്യം പോലെ ഒരു ദിനം നാഗരാജാവിനെ പത്മത്തില്‍ പൂജിച്ച് തൃപ്തിപ്പെടുത്തന്നതും നല്ലതാണ്.
കന്നി, തുലാം മാസങ്ങളിൽ ആയില്യ നാളിൽ നടത്തുന്ന പൂജ ബഹുവിശേഷമാണ്. ഈ ദിവസം പൂജയും വഴിപാടും നടത്തി സർപ്പദേവതകളെ പ്രസാദിപ്പിച്ചാൽ അതിവേഗം സങ്കടമോചനമുണ്ടാകും.
സർപ്പബലിയാണ് നാഗപ്രീതിക്കുള്ള മറ്റൊരു സുപ്രധാന ചടങ്ങ്. ഇതാണ് സാധാരണയുള്ള ഏറ്റവും ചെലവേറിയ നാഗാരാധന. വലിയ ചെലവായതിനാൽ അപൂർവ്വമായേ ഈ ദോഷപരിഹാരകർമ്മം നടത്താറുള്ളൂ. സർപ്പപ്രതിഷ്ഠ കഴിഞ്ഞാൽ അന്നുതന്നെ സർപ്പബലി നടത്തുകയാണ് പതിവ്. നാഗാരാധനാകേന്ദ്രങ്ങളിലും മറ്റും സർപ്പബലി നടത്തുന്നത് പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരിക്കും. സർപ്പബലിപ്പുര എന്നാണ് ഇതിന് പറയുന്നത്. സർപ്പബലി കഴിഞ്ഞാൽ ഉടൻ തന്നെ സർപ്പബലിപ്പുര അടയ്ക്കും. പിറ്റേദിവസം രാവിലെ മാത്രമേ തുറക്കൂ. ഈ സമയത്ത് സർപ്പങ്ങൾ വന്ന് ബലി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഭക്തർ ഇത് കാണാൻ പാടില്ലത്രെ. സര്‍പ്പഹിംസ നടത്തുക, സര്‍പ്പ സ്ഥാനം നശിപ്പിക്കുക അശുദ്ധമാക്കുക തുടങ്ങിയ ചെയ്തികള്‍ മൂലം ഉണ്ടായ സര്‍പ്പശാപം പരിഹരിക്കാനും സർപ്പബലി നടത്തും.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
(മൊബൈൽ +91 094-470-20655)
Story Summary: Importance and Benefits of Monthly Ayilya Pooja
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.