സുബ്രഹ്മണ്യ ഭക്തരുടെ ഏറ്റവും വലിയആചരണമാണ് തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി. എല്ലാ മാസത്തിലെയും വെളുത്ത പക്ഷത്തിലെ ഷഷ്ഠി ആചരണം സുബ്രഹ്മണ്യ ഭക്തർക്ക് പ്രധാനമാണെങ്കിലും കാർത്തിക മാസത്തിലെ സക്ന്ദഷഷ്ഠിക്ക് സവിശേഷ പ്രധാന്യം കൈവന്നതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ശ്രീപരമേശ്വരന്റെയും പാര്‍വതീദേവിയുടെയും പുത്രനായി സുബ്രഹ്മണ്യന് അവതരിക്കാൻ ഇടയായ സാഹചര്യം ഇങ്ങനെ: ദക്ഷ യാഗവേദിയില്‍ വച്ച് സതീദേവി ശരീരം വെടിഞ്ഞു. ഇതിനുശേഷം ശിവന് ദക്ഷിണാമൂര്‍ത്തീ ഭാവം സ്വീകരിച്ച് കഠിന തപസ് തുടങ്ങി. ഈ സമയത്ത് ശുക്രാചാര്യരുടെ …
Tag: