ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽമലയാളത്തിൻ്റെ പുണ്യമാസമാണ് കർക്കടകം. ആചാരപരമായും അനുഷ്ഠാനപരമായും ശ്രേഷ്ഠമായ മണ്ഡലകാലത്തിനൊപ്പം പ്രധാന്യം ഇപ്പോൾ രാമായണമാസം എന്നറിയപ്പെടുന്ന കർക്കടക മാസാചരണത്തിനുണ്ട്. മിക്ക ഹൈന്ദവ ഭവനങ്ങളിലും ഒരാളെങ്കിലും ഒരു മാസം തുടർച്ചയായി പുരാണ പാരായണം ചെയ്യുന്ന സമ്പ്രദായം കർക്കടകത്തിലെ രാമായണ പാരായണത്തിനല്ലാതെ മറ്റൊന്നിനുമില്ല. ദേവീ ഭാഗവതം നവരാത്രി കാലത്ത് ഒമ്പതു ദിവസവും ഭാഗവതം ഏഴു ദിവസവും വീടുകളിൽ വായിക്കുന്ന പതിവുണ്ടെങ്കിലും അതിനൊന്നും കർക്കടക മാസത്തിലെ രാമായണ പാരായണത്തിനുള്ള വ്യാപക സ്വഭാവമില്ല. …
Tag: