ദൈവത്തെ പാടിപ്പുകഴ്ത്തുന്ന പത്ത് പദ്യങ്ങളടങ്ങുന്ന ശ്രീനാരായണ ഗുരുദേവൻ്റെ കൃതിയാണ് ദൈവദശകം. ഏതു മതത്തിൽപ്പെട്ട ആർക്കും സ്വന്തം ദൈവത്തെ ഇതിലൂടെ വാഴ്ത്തി സ്തുതിക്കാം. ബാലനും വൃദ്ധനും ജ്ഞാനിക്കും അജ്ഞാനിക്കും ഈ കൃതി ഒരു പോലെ ഭക്തിരസം പകരുന്നു. ഒരു സത്യാന്വേഷിക്ക് മുന്നോട്ടു പോകുന്തോറും ഈ കൃതിയിൽ സത്യമാകുന്ന ആഴിയുടെ ആഴവും പരപ്പും കൂടുതൽ കൂടുതൽ മറമാറി തെളിയും. അദ്വൈത സത്യമാകുന്ന ഉജ്ജ്വല രത്നത്തെ ഒരു കൊച്ചു ചിമിഴിലാക്കി ലോകത്തിനു നൽകി ഈ …
Tag: