പാര്‍വ്വതിദേവിയെ സന്തോഷിപ്പിക്കാൻ ശിവഭഗവാന് നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണ് എല്ലാ മാസത്തെയും രണ്ടു ത്രയോദശി പ്രദോഷസന്ധ്യകൾ. പരമശിവന്റെയും ശ്രീപാർവതിദേവിയുടെയും ക്ഷേത്ര ദർശനത്തിനും അനുഗ്രഹത്തിന് പ്രാർത്ഥിക്കാനും മറ്റ് അനുഷ്ഠാനങ്ങൾക്കും ഇതിലും മഹത്തായ ദിവസം വേറെയില്ല. മാസത്തില്‍ 2 പക്ഷത്തിലും പ്രദോഷ ദിവസം വ്രതമെടുക്കണം. കന്നി മാസത്തിലെ വെളുത്തപക്ഷ പ്രദോഷം 2026 സെപ്തംബർ 24 വ്യാഴാഴ്ചയാണ്. സൂര്യാസ്തമയത്തിന് മുൻപും പിൻപുമായി ഒന്നര മണിക്കൂർ വീതമുള്ള 3 മണിക്കൂറാണ് പ്രദോഷകാലം.വ്യാഴാഴ്ച 6:13 മണിക്കാണ് അസ്തമയം. …
Tag: