Thursday, November 5, 2026
Thursday, November 5, 2026
Home » ശനിയാഴ്ച ധന്വന്തരി ജയന്തി ; ഭജിച്ചാൽ രോഗദുരിതം അതിവേഗം മാറും

ശനിയാഴ്ച ധന്വന്തരി ജയന്തി ; ഭജിച്ചാൽ രോഗദുരിതം അതിവേഗം മാറും

by മംഗളഗൗരി
0 comments


തുലാമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിനാൾ ധന്വന്തരി മൂർത്തിയെ പൂജിക്കുവാൻ സവിശേഷ ദിവസമായി കരുതുന്നു. പേരുപോലെ തന്നെ വിളക്കുകളുടെ ഉത്സവമാണല്ലോ ദീപാവലി. അതിനാൽ ധ്വന്വന്തരി മൂർത്തിക്കും വിളക്ക് കത്തിച്ചു പൂക്കൾ അർച്ചിച്ച് ഭജിക്കാൻ ഈ ദിവസം ഉത്തമമാണ്. 2026 നവംബർ 7 ശനിയാഴ്ചയാണ് ഇത്തവണ ധന്വന്തരി ജയന്തി. 6 ന് വെള്ളിയാഴ്ച പകൽ 10:30 ന് തുടങ്ങുന്ന ത്രയോദശി ശനിയാഴ്ച പകൽ 10:47 വരെയാണ്.

വിഷ്ണുവിന്റെ അംശാവതാരം
മഹാദേവന്റെ കണ്ഠാഭരണമായ വാസുകിയെ കയറും മന്ഥരപർവതത്തെ കടക്കോലുമാക്കി ദേവാസുരന്മാർ പാൽക്കടൽ കടഞ്ഞപ്പോൾ അമൃതിന് മുൻപായി പല വിശിഷ്ട വസ്തുക്കളും ഉയർന്നു വന്നു. അക്കൂട്ടത്തിൽ ഉയർന്നുവന്ന ദിവ്യതേജസാണ് ധന്വന്തരി ഭഗവാൻ. മഹാവിഷ്ണുവിന്റെ അംശാവതാരമായി വിശ്വസിക്കുന്ന ധന്വന്തരി ഭഗവാന് നാല് കരങ്ങളാണ്. മേൽകയ്യിൽ സുദർശനചക്രവും, ഇടത്തുവശത്തെ മേൽക്കരത്തിൽ ശംഖും, വലത്തുഭാഗത്തെ കീഴ്കരത്തിൽ ഓലഗ്രന്ഥവും, ഇടത്തുവശത്തെ കീഴ്കരത്തിൽ അമൃതകുംഭവും വഹിച്ചാണ് ഭക്തരെ അനുഗ്രഹിക്കാൻ ഭഗവാൻ ക്ഷേത്രത്തിൽ വാണരുളുന്നത്. കയ്യിലെ ഓലക്കെട്ട് വൈദ്യശാസ്ത്ര ഗ്രന്ഥമാണ്. വിവിധ രോഗങ്ങൾക്ക് പ്രയോഗിക്കുവാനുള്ള അമൂല്യമായ സസ്യ മരുന്നുകളുടെ വിവരണമാണ് ഇതിൽ. അതിനാലാണ് ചികിത്സകരായ വൈദ്യന്മാർ ധന്വന്തരിയെ പൂവിട്ടു പൂജിക്കുന്നത്. വിഷ്ണു ഭഗവാന്റെ അതിശക്തമായ ഒരു അവതാരമാണ്
ധന്വന്തരി. അതുകൊണ്ടുതന്നെ വിഷ്ണുഭഗവാനെ ആരാധിച്ചാലും ധന്വന്തരി മൂർത്തിയുടെ അനുഗ്രഹം ലഭിക്കും.

Skanda Shasti Special Collection, Subhalabham Lord Murugan Vel Diya https://www.okalasha.com/shop/subhalabham-lord-murugan-vel-diya

പ്രധാനദിനങ്ങൾ
വിഷ്ണുക്ഷേത്രദർശനം,
പ്രാർത്ഥനകൾ, വ്രതം വഴിപാടുകൾ ഇവയെല്ലാം ധന്വന്തരി പ്രീതിക്ക് നല്ലതാണ്. വ്യാഴാഴ്ചയും ഏകാദശിയും ദീപാവലിയുടെ തലേന്നാളും ധന്വന്തരിയെ ആരാധിക്കാൻ വിശേഷമാണ്. അപ്പോൾ വ്രതം പാലിക്കുന്നത് അലച്ചിലും രോഗദുരിതങ്ങളും നീങ്ങാൻ പ്രയോജനപ്പെടും. മത്സ്യമാംസാദി ഉപേക്ഷിച്ച് വ്രതം പാലിക്കുകയാണ് വേണ്ടത്.

ആയുരാരോഗ്യം തരും
വൈദ്യശാസ്ത്ര നിപുണനായതിനാൽ ധ്വന്വന്തരിയുടെ ശരീരവും ദൃഢമാണ് : അരോഗദൃഢഗാത്രൻ. വിശാലമായ പരന്ന മാറിടം, വടിവൊത്ത ശരീരം, കൃഷ്ണനെ പോലെ നീലവർണ്ണം, ബലിഷ്ടമായ 4 കരങ്ങൾ, ചുവന്ന കണ്ണുകൾ, സിംഹ ഗാംഭീര്യം, മഞ്ഞ വസ്ത്രധാരി, കറുത്തിരുണ്ട ചുരുൾമുടി, സ്വർണ്ണകിരീടം, കാതുകളിൽ മുത്ത് കടുക്കൻ ഇതൊക്കെയായാൽ ധ്വന്വന്തരിയുടെ ഒരു പൂർണ്ണരൂപം കാണാം. രോഗമില്ലാത്ത ആരോഗ്യജീവിതം ആഗ്രഹിക്കുന്നവർ എല്ലാം ധന്വന്തരിമൂർത്തിയെ ആരാധിക്കണം.

ധ്വന്വന്തരി ക്ഷേത്രങ്ങൾ
തമിഴ്‌നാട്ടിലെ ഡിണ്ടിക്കലിന് സമീപമുള്ള ധർമ്മപുരിയിൽ ഉള്ള ‘സുന്ദരരാജ പെരുമാൾ’ ക്ഷേത്രത്തിൽ ധ്വന്വന്തരിക്ക് പ്രത്യേക ശ്രീകോവിൽ തന്നെയുണ്ട്. ഇവിടെ എല്ലാ അമാവാസിയിലും മൂലികാഭിഷേകമാണ് വിശേഷം. അതുതന്നെയാണ് പ്രസാദമായും ഭക്തർക്ക് നൽകുന്നത്. ആ പ്രസാദം സേവിച്ച് ബാക്കി ശരീരത്തിൽ പുരട്ടിയാൽ തീരാത്ത വ്യാധികൾ ഒന്നുംതന്നെയില്ല എന്നതിന് അന്നേദിവസം അവിടെകൂടിയിരിക്കുന്ന ഭക്തജനപ്രവാഹം തന്നെ സാക്ഷി. ധന്വന്തരി ദർശനത്തിന് പോകുവാൻ കേരളത്തിൽ തന്നെ ചില ധന്വന്തരി ക്ഷേത്രങ്ങളുണ്ട്. പെരുമ്പാവൂരിനടുത്ത് തോട്ടുവ ധ്വന്വന്തരി ക്ഷേത്രം, ചേർത്തല മരുത്തോർവട്ടം, കോട്ടക്കൽ ആര്യവൈദ്യശാല അങ്കണത്തിലെ ധ്വന്വന്തരിക്ഷേത്രം, തൃശ്ശൂർ വടക്കാഞ്ചേരി നെല്ലുവായി ധ്വന്വന്തരി ക്ഷേത്രം, ആനക്കൽ , തേവലക്കാട്, പ്രായിക്കര, ഇലന്തൂർ പത്തനംതിട്ട , കനക്കൂർ ആലപ്പുഴ, ഊത്തക്കുളം കൊല്ലം,
ആൾക്കാർ മന പെരിന്തൽമണ്ണ, പള്ളുരുത്തി ശ്രീമുരാരി കൊല്ലം എന്നിവ ഇതിൽ ചിലതാണ്.

ധന്വന്തരിമൂലമന്ത്രം

ALSO READ

1
ഓം നമോ ഭഗവതേ
വാസുദേവായ ധന്വന്തരയേ
അമൃത കലശഹസ്തായ
സർവ്വാമയ വിനാശനായ
ത്രൈലോക്യനാഥായ
ശ്രീ മഹാവിഷ്ണവേ നമഃ

2
ഓം നമോ ഭഗവതേ
വാസുദേവായ ധന്വന്തരയേ
അമൃത കലശഹസ്തായ
സർവ്വാമയ വിനാശനായ
ത്രൈലോക്യനാഥായ
ശ്രീ മഹാവിഷ്ണവേ നമഃ

പ്രാർത്ഥനാ മന്ത്രം
ഓം നമോ ഭഗവതേ
മഹാസുദർശനായ
വാസുദേവായ ധന്വന്തരയെ
അമൃതകലശഹസ്തായ
സർവ്വാമയ വിനാശനായ
ത്രിലോക്യപതയെ
ത്രിലോക്യനിധയെ
ശ്രീ മഹാവിഷ്ണു സ്വരൂപായ
ശ്രീധന്വന്തരീ സ്വരൂപായ
ശ്രീ ശ്രീ ശ്രീ ഔഷധചക്ര
നാരായണായ നമോ നമഃ

Story Summary: Significance of Dhanwantari Worshipping on Deepavali Eve

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?