Wednesday, May 6, 2026
Wednesday, May 6, 2026
Home » തിരുവാതിര നാൾ ഗായത്രി ജപിച്ചാൽ …….. ദാമ്പത്യകലഹം തീരാൻ ഈ പുഷ്പാഞ്ജലി

തിരുവാതിര നാൾ ഗായത്രി ജപിച്ചാൽ ……..
ദാമ്പത്യകലഹം തീരാൻ ഈ പുഷ്പാഞ്ജലി

by NeramAdmin
0 comments

ജ്യോതിഷി സുജാത പ്രകാശൻ
ഭഗവാൻ ശ്രീ പരമേശ്വരന്റെ ജന്മനാളായാണ് ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കുന്നത്.
അതിനാൽ പ്രധാന ശിവക്ഷേത്രങ്ങളിൽ ഉത്സവ കൊടിയേറ്റ് കഴിഞ്ഞു. ശുചീന്ദ്രം, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം, മാവേലിക്കര കണ്ടിയൂർ, ചെങ്ങമനാട് ക്ഷേത്രം തുടങ്ങിയ മഹാദേവ സന്നിധികളിലാണ് കൊടിയേറ്റ് നടന്നത്. ഭഗവാന്റെ തിരുനാളിലാണ് ഈ ക്ഷേത്രങ്ങളിൽ എല്ലാം ഉത്സവ സമാപനം.

ശിവാരാധനയ്ക്ക് ശ്രേഷ്ഠമായ തിരുവാതിര ദിവസം വ്രതമെടുത്ത് ശ്രീ പരമേശ്വരനെ ആരാധിച്ചാൽ വിവാഹിതരായ സ്ത്രീകൾക്ക് ദീർഘ മാംഗല്യം, മാംഗല്യം നടക്കാനിരിക്കുന്ന പെൺകുട്ടികൾക്ക് അതിനുള്ള സൗഭാഗ്യം എന്നിവ ലഭിക്കുന്നതാണ്. ദാമ്പത്യപ്രശ്നങ്ങൾ നേരിടുന്നവർ തിരുവാതിര വ്രതം എടുക്കുന്നത് വളരെ ഗുണകരമാണ്. തിരുവാതിരയെ കുറിച്ച് പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. ഭഗവാൻ ശ്രീ പരമേശ്വരന്റെ ആരോഗ്യത്തിനായി ശ്രീ പാർവ്വതി ദേവി വ്രതമെടുത്തതും കാമദേവനെ ഭഗവാൻ ശ്രീ പരമേശ്വരൻ പുനരുജ്ജീവിപ്പിച്ചതും തിരുവാതിര നാളിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ശിവശക്തി സംഗമം നടന്ന ഈ വിശിഷ്ട ദിവസം വ്രതമെടുത്താൽ ശിവന്റെയും ശക്തിയുടെയും പൂർണ്ണചൈതന്യം നമുക്ക് അനുഗ്രഹമായി ലഭിക്കും.

വിവാഹം കഴിഞ്ഞിട്ട് ആദ്യം വരുന്ന തിരുവാതിരയെ പൂത്തിരുവാതിര എന്നാണ് കേരളത്തിൽ വിശേഷിപ്പിക്കുന്നത്. തിരുവാതിരയ്ക്ക് മുൻപുള്ള ദിവസമായ മകയിരത്തിനു കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. തിരുവാതിരയുടെ തലേദിവസം ഒരിക്കലൂണ് കഴിച്ച് വ്രതം ആരംഭിക്കാം. മത്സ്യമാംസങ്ങൾ ഉപേക്ഷിക്കണം. പിറ്റേദിവസം കുളിച്ച് ശുദ്ധിയോടെ ജപം ആരംഭിക്കാം… ശിവപുരാണം, ശിവസഹസ്രനാമം, ശിവശക്തിമന്ത്രങ്ങൾ, മുതലായവ ജപിക്കാവുന്നതാണ്.

മംഗല്യസിദ്ധിക്ക് വേണ്ടി സ്വയംവരമന്ത്രം ജപിക്കുന്നത് ഉത്തമമാണ്. ഈ ദിവസം ഗായത്രി മന്ത്രം ചൊല്ലുന്നത് കോടി പുണ്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. അത് കൊണ്ട് തന്നെ രാവിലെ നെയ്‌വിളക്ക് തെളിച്ച് വച്ച് അതിന് മുന്നിൽ 1008 തവണ ഗായത്രി ചൊല്ലുന്നത് ഉത്തമമാണ്. അഷ്ടമംഗലങ്ങൾ ഒരുക്കി വച്ച് പ്രാർത്ഥിക്കുന്നതും നല്ലത് തന്നെ. പ്രാർത്ഥന കഴിഞ്ഞ ശേഷം വാലിട്ട് കണ്ണെഴുതി സിന്ദൂരക്കുറി, മഞ്ഞാൾക്കുറി, ഭസ്മം എന്നിവ തൊടുന്നത് ഉത്തമം. തിരുവാതിര ദിവസം വിവാഹിതരായ സ്ത്രീകൾ സീമന്തരേഖയിൽ കുങ്കുമം തൊടണം. അരിയാഹാരം പാടില്ല.പഴങ്ങൾ, ഇളനീർ, എട്ടങ്ങാടി പുഴുക്ക്എന്നിവ കഴിക്കാം.

തിരുവാതിര ദിവസം ഉമാമഹേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി ഉമാമഹേശ്വര പൂജ ചെയ്യുന്നതും സ്വയംവര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുന്നതും ശിവശക്തി പ്രീതിക്ക് നല്ലതാണ്. ദാമ്പത്യകലഹം അനുഭവിക്കുന്നവർ ശിവക്ഷേത്രത്തിൽ തിരുവാതിര നാളിൽ ഭാര്യാഭർത്താക്കന്മാരുടെ പേരും നാളും ഒറ്റ ചീട്ടിലെഴുതി ഐക്യമത്യ സൂക്ത പുഷ്പാഞ്ജലി നടത്തുന്നത് വളരെ ഉത്തമമാണ്.

ദശപുഷ്പം ചൂടലാണ് തിരുവാതിരനാളിലെ മറ്റൊരു സവിശേഷത…ഇതിനെ പാതിരാപ്പൂ ചൂടൽ എന്നും പറയുന്നു…ഭക്തിയോടെ തിരുവാതിര വ്രതം നോറ്റാൽ സർവ്വ ഐശ്വര്യങ്ങളും കൈവരുമെന്നാണ് വിശ്വാസം.

ALSO READ

ജ്യോതിഷി സുജാത പ്രകാശൻ,
ശങ്കരം, കാടാച്ചിറ, കണ്ണൂർ
വാട്സാപ്പ് : 9995960923,
Email: Sp3263975@gmail.com

Story Summary: Benefits of Gayatri Mantra Recitation, Uma Maheshwara Pooja and different Pushpanjalies on Thiruvathira Day

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?