Wednesday, May 6, 2026
Wednesday, May 6, 2026
Home » ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക; അരി, നെയ്യ് ഇവ ദാനം ചെയ്യുക

ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക; അരി, നെയ്യ് ഇവ ദാനം ചെയ്യുക

0 comments

2025 ഡിസംബർ 13, ശനി
കലിദിനം 1872557
കൊല്ലവർഷം 1201 വൃശ്ചികം 27
(കൊല്ലവർഷം 1201 വൃശ്ചികം ൨൬)
തമിഴ് വർഷം വിശ്വവസു കാർത്തിക 28
ശകവർഷം 1947 മാർഗ്ഗശീർഷം 22

ഉദയം 06.31 അസ്തമയം 06.05 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 34 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 26 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.24 am to 10.51 am
(യാത്ര ആരംഭിക്കുന്നതിന് മാത്രംവർജ്ജ്യം)
ഗുളികകാലം 06.31 am to 07.57 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 01.44 pm to 03.11 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും ശുക്രനും മൗഢ്യം
വ്യാഴത്തിനു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തൃക്കേട്ടയിൽ (തൃക്കേട്ട ഞാറ്റുവേല) ചൊവ്വ മൂലത്തിൽ ബുധൻ അനിഴത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ തൃക്കേട്ടയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.45 വരെ വൃശ്ചികം പകൽ 08.53 വരെ ധനു പകൽ 10.48 വരെ മകരം പകൽ 12.33 വരെ കുംഭം പകൽ 02.16 വരെ മീനം വൈകിട്ട് 04.07 വരെ മേടം തുടർന്ന് ഇടവം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.30 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 06.12 am
സായംസന്ധ്യ 06.05 pm to 07.18 pm

ഇന്നത്തെ നക്ഷത്രം
ദിനം മുഴുവൻ അത്തം
തിഥി ദൈർഘ്യം
പകൽ 04.38 വരെ കൃഷ്ണപക്ഷ നവമി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: അത്തം തിഥി: ഇല്ല

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: അത്തം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ചതയം, പൂരുരുട്ടാതി, പൂരം, ആയില്യം, പുണർതം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ഉത്രം, മകം, പൂയം, തിരുവാതിര, പൂരാടം, ഉത്രാടം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ദിവസ ഗുണവർധനവിന്
ദിവസ ഗുണ വർധനയ്ക്കും ദോഷ ശമനത്തിനും ഭൂതനാഥനായ
ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക.
ഒരു ധർമ്മ ശാസ്താ സ്തുതി ചേർക്കുന്നു:
ചന്ദ്രസൂര്യ വീതി ഹോത്ര
നേത്ര നേത്ര മോഹന സാന്ദ്ര സുന്ദര
സ്മിതാർദ്ര കേസരീന്ദ്ര വാഹന
ഇന്ദ്ര വന്ദനീയ പാദ സാധു
വൃന്ദ ജീവന പൂർണ്ണപുഷ്കലാസമേത
ഭൂതനാഥപാഹിമാം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: അരി, നെയ്യ് ഇവ ദാനം ചെയ്യുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ്, കടും നീലം പ്രതികൂല നിറം ചുവപ്പ്.

ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ – ജ്യോതിഷ വാര്‍ത്തകള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?