(2026 ഏപ്രിൽ 19 – 25)
2025 ഏപ്രിൽ 19 ന് ഇടവക്കൂറിൽ ഭരണി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ അക്ഷയതൃതീയ, ചട്ടമ്പിസ്വാമി മഹാസമാധി ദിനം, പരശുരാമ ജയന്തി, ബലഭദ്രാവതാരം, വാരാഹി പഞ്ചമി, ശ്രീ ശങ്കര ജയന്തി, ഷഷ്ഠി വ്രതം, പത്താമുദയം, സായിബാബസമാധി ദിനം എന്നിവയാണ്. വാരം ആരംഭിക്കുന്ന ഏപ്രിൽ 19 നാണ് അക്ഷയതൃതീയയും പരശുരാമ ജയന്തിയും ബലഭദ്രാവതാരവും കേരളത്തിന്റെ ആത്മീയാചാര്യന്മാരിൽ ഏറെ പ്രമുഖനായ ചട്ടമ്പിസ്വാമികളുടെ മഹാസമാധി ദിനവും. കൊടുക്കുന്നതെന്തും ഇരട്ടിയായി തിരിച്ചു കിട്ടുന്ന മേടമാസത്തിലെ പുണ്യദിനമാണ് അക്ഷയതൃതീയ. വെളുത്തപക്ഷത്തിലെ മൂന്നാമത്തെ തിഥി വരുന്ന ഈ ദിവസം ക്ഷയിക്കാത്ത പുണ്യം പ്രദാനം ചെയ്യുന്നു. ദാനധർമ്മാദികൾക്ക് ശ്രേഷ്ഠമാണ് ഈ ദിനം. അന്ന് തന്നെയാണ് പരശുരാമ ജയന്തിയും. ഏപ്രിൽ 21 നാണ് വാരാഹി പഞ്ചമിയും ശ്രീ ശങ്കര ജയന്തിയും. 22 നാണ് മേടത്തിലെ ഷഷ്ഠി വ്രതം. അടുത്ത ദിവസം ഏപ്രിൽ 23 നാണ് പത്താമുദയവും സായിബാബ സമാധിദിനവും. സൂര്യപ്രീതിയും ശിവപ്രീതിയും കുംബേര പ്രീതിയും നേടുന്നതിനും എല്ലാ ശുഭകർമ്മങ്ങൾക്കും പത്താമുദയം അത്യുത്തമമാണ്. അന്ന് തുടങ്ങുന്ന എല്ലാ കർമ്മങ്ങൾക്കും ഫലസിദ്ധി വളരെ കൂടുതലാണ്. ഈ ദിവസം ശിവപൂജ ചെയ്യുന്നതും ശിവമന്ത്രങ്ങൾ ജപിക്കുന്നതും വീട്ടുമുറ്റത്ത് സൂര്യന് പൊങ്കാലയിടുന്നതും ആദിത്യ മന്ത്രങ്ങൾ ജപിക്കുന്നതും സദ്ഫലദായകമാണ്. കുബേര ജയന്തി കൂടിയായ ഈ ദിവസം കുബേരൻ്റെ ധന മന്ത്രങ്ങൾ ജപിച്ചു തുടങ്ങാനും ശ്രേഷ്ഠമാണ്. 25 ന് ചിങ്ങക്കൂറിൽ മകം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ഉത്സാഹവും ആത്മവിശ്വാസവും കൂടും. മുടങ്ങിക്കിടന്ന ചില പഴയ കാര്യങ്ങൾ പൂർത്തിയാക്കാൻ നല്ല സമയം. ക്ഷമ കുറയാൻ സാധ്യതയുണ്ട്. തീരുമാനങ്ങൾ എടുക്കുമ്പോൾ ഒന്ന് ആലോചിക്കുക.
മേലധികാരികളുടെ ശ്രദ്ധ നേടും. ബിസിനസിൽ പുതിയ അവസരങ്ങൾ ലഭിക്കും. ചെറിയ ലാഭം ഉണ്ടാകും. ചെലവ് കൂടും. കുടുംബ കാര്യങ്ങളിൽ അനാവശ്യ ചിലവുകൾ നിയന്ത്രിക്കുക
പുതിയ നിക്ഷേപങ്ങൾക്ക് ഇത് നല്ല സമയം അല്ല. വീട്ടിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. പങ്കാളിയോട് സംസാരിച്ചു മുഷിയരുത്. തലവേദന, മാനസിക സമ്മർദ്ദം അനുഭവപ്പെടാം.
പെട്ടെന്ന് പ്രതികരിക്കുന്നത് ഒഴിവാക്കുക. നിത്യവും 108 തവണ ഓം ഹം ഹനുമതേ നമഃ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2,3,4, രോഹിണി, മകയിരം 1,2)
ജോലിയിൽ സ്ഥിരതയും ചെറിയ പുരോഗതിയും സഹപ്രവർത്തകരുടെ സഹായവും ലഭിക്കും. ബിസിനസിൽ ക്രമാനുഗതമായി വളർച്ച പ്രാപിക്കും. പൂർത്തിയാകാത്ത കാര്യങ്ങൾ വീണ്ടും ആരംഭിക്കാൻ പറ്റിയ സമയം. ചെറിയ തടസ്സങ്ങൾ നേരിട്ടാലും അവസാനം കാര്യങ്ങൾ അനുകൂലമാകും. അപകട സാധ്യതയുള്ള കാര്യങ്ങൾ ഒഴിവാക്കുക. വരുമാനം സ്ഥിരമായിരിക്കും. ചെലവ് നിയന്ത്രിക്കുന്നതിൽ വിജയിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിർത്താനാകും. ബന്ധങ്ങളിൽ വിശ്വാസം കൂടും. സുഹൃത്തുക്കളുമായി ഒത്തു ചേരും. ആരോഗ്യം പൊതുവേ നല്ലതായിരിക്കും. നിത്യവും 108 തവണ ഓം നമഃ ശിവായ ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1,2,3)
പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയും. പക്ഷേ എല്ലാക്കാര്യങ്ങളും ഒരുമിച്ച് ചെയ്യാൻ ശ്രമിക്കുന്നത് ഒഴിവാക്കണം. ശ്രദ്ധയും ഏകാഗ്രതയും പാലിച്ചാൽ നല്ല ഫലം കിട്ടും. പുതിയ അവസരങ്ങൾ തുറന്നു കിട്ടും. ആശയവിനിമയ മികവ് കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. ബിസിനസിൽ ചെറിയ മുന്നേറ്റം കാഴ്ച വയ്ക്കും. പെട്ടെന്ന് തീരുമാനങ്ങൾ എടുക്കരുത്. വരുമാനം കൂടും. അപ്രതീക്ഷിതമായ ചിലവുകളും വരാം. കുടുംബം ബന്ധത്തിൻ ചെറിയ തെറ്റിദ്ധാരണ ഉണ്ടാകാം. വാക്കുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ ശ്രദ്ധ വേണം. പഴയ സുഹൃത്തുക്കളുമായി ബന്ധം പുതുക്കും. മാനസികസമ്മർദ്ദം കൂടാനിടയുണ്ട്. ഉറക്കം കുറയാം. ഓം നമോ നാരായണായ നിത്യവും 108 തവണ വീതം ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ആത്മവിശ്വാസം നിലനിർത്താൻ ശ്രമിച്ചാൽ കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകും. കുടുംബപരമായ കാര്യങ്ങൾക്ക് പ്രധാന്യം നൽകണം. വൈകാരിക പ്രതികരണങ്ങൾ
നിയന്ത്രിക്കണം. ജോലിയിൽ സമ്മർദ്ദം അനുഭവപ്പെടാം. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാനാകും. കച്ചവടത്തിൽ പതുക്കെ പുരോഗതിയാർജ്ജിക്കും. മേലധികാരികളോട് സംസാരിക്കുമ്പോൾ നിയന്ത്രണം വേണം. ചെലവുകൾ കുറച്ച് കൂടാൻ സാധ്യതയുണ്ട്. കുടുംബപരമായ ആവശ്യങ്ങൾക്കായി ധാരാളം പണം ചെലവാക്കേണ്ടിവരും. വലിയ നിക്ഷേപം ഒഴിവാക്കുക. കുടുംബത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. മാതാപിതാക്കളുടെ സഹായം ലഭിക്കും. ഓം ദും ദുർഗ്ഗായൈ നമഃ നിത്യവും 108 തവണ ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ആത്മവിശ്വാസവും നേതൃഗുണവും വർദ്ധിക്കും. ശരിയായ തീരുമാനങ്ങൾ എടുക്കും. താൻപോരിമ നിയന്ത്രിച്ച് മുന്നോട്ട് പോകണം.മേലധികാരികളുടെ ശ്രദ്ധ നേടും. ജോലിയിൽ അംഗീകാരം ലഭിക്കും. ബിസിനസിൽ അവസരങ്ങൾ തുറന്നു കിട്ടും. സഹപ്രവർത്തകരുമായി സഹകരണം അനിവാര്യമാണ്. വരുമാനം മെച്ചപ്പെടും. അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കാം. ആഡംബര ചെലവുകൾ നിയന്ത്രിക്കുക. വീട്ടിൽ സന്തോഷം നിറയും. ജീവിത പങ്കാളിയുമായി ബന്ധം മെച്ചപ്പെടും. സുഹൃത്തുക്കളുമായി കൂടുതൽ സമയം ചെലവഴിക്കും. ആരോഗ്യം പൊതുവേ നല്ലതായിരിക്കും. ആദിത്യ അഷ്‌ടോത്തരം ജപിക്കണം.
ALSO READ
കന്നിക്കൂറ്
(ഉത്രം 2,3,4, അത്തം, ചിത്തിര 1, 2 )
പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ജോലിയിൽ കൃത്യത പാലിക്കാൻ കഴിയും. അംഗീകാരങ്ങൾ ലഭിക്കും. ബിസിനസിൽ സ്ഥിരമായ പുരോഗതി കൈവരിക്കാൻ സാധിക്കും. ചെറിയ പിഴവുകൾക്ക് പോലും വലിയ വില നൽകേണ്ടി വരും. സാമ്പത്തിക സ്ഥിരത ഉണ്ടാകും. ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. ചെറിയ നിക്ഷേപങ്ങൾക്ക് പറ്റിയ സമയമാണ്. കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. ബന്ധങ്ങളിൽ വിശ്വാസം വർദ്ധിക്കും. ചെറിയ കാര്യങ്ങളിൽ അധികം ചിന്തിക്കുന്നത് ഒഴിവാക്കുക. ആരോഗ്യം പൊതുവേ നല്ലതാണ്. നിത്യവും 108 തവണ ഓം ഗം ഗണപതയേ നമഃ
ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3,4, ചോതി, വിശാഖം 1,2,3)
ജോലിയിൽ സഹകരണം ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. എല്ലാവിധത്തിലുള്ള ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ കഴിയും. എങ്കിലും ചില കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വൈകാം, പക്ഷേ ഒടുവിൽ ശരിയായ തീരുമാനം എടുക്കും. വരുമാനത്തിൽ സ്ഥിരതയുണ്ടാകും. ചെലവ് അല്പം കൂടാം. ബന്ധങ്ങൾ മെച്ചപ്പെടും. ചെറിയ തെറ്റിദ്ധാരണകൾ ഉണ്ടാകാം. വീട്ടിൽ
സമാധാനവും സന്തോഷവും നിറയും. എന്നും ഓം ശ്രീം നമഃ 108 ഉരു വീതവും മഹാലക്ഷ്മ്യഷ്ടകവും ജപിക്കണം.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
ജോലിയിൽ ചില മാറ്റങ്ങൾ ഉണ്ടാകാം. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. അപ്രതീക്ഷിതമായി വരുമാനം ലഭിക്കും. ദുർച്ചെലവ് ശ്രദ്ധിക്കണം. ചെറിയ കാര്യങ്ങളിൽ പോലും ഗൗരവവും ആഴത്തിലുള്ള ചിന്തയും വർദ്ധിക്കും. ചില രഹസ്യ കാര്യങ്ങൾ പുറത്ത് വരാൻ സാധ്യത.
ബന്ധങ്ങൾ ഗാഢമാകും. അമിതമായ വികാര പ്രകടനങ്ങൾ നിയന്ത്രിക്കണം വാക്കുകളിൽ നല്ല ശ്രദ്ധ വേണം. എന്നും സുബ്രഹ്മണ്യ ഭഗവാനെ ഭജിക്കുന്നത് നല്ലതാണ്. ഓം ശരവണഭവ: 108 തവണ വീതം ജപിക്കുക.
ധനുക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരം ലഭിക്കും. യാത്രകൾക്കായി ധാരാളം സമയം ചെലവഴിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ജോലിയിൽ അഭിമാനകരമായ പുരോഗതി ഉണ്ടാകും. വിദേശത്ത് കഴിയുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. വരുമാനം മെച്ചപ്പെടും. ചെലവ് നിയന്ത്രണത്തിൽ വരും. മൊത്തത്തിൽ സാമ്പത്തികമായി സ്ഥിരതയുണ്ടാകും. സുഹൃത്തുക്കളുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കും. കുടുംബത്തിൽ സന്തോഷവും ശാന്തിയും ഉണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. ഓം നമോ ഭഗവതേ വാസുദേവായ നിത്യവും 108 തവണ വീതം ജപിക്കണം.
മകരക്കൂറ്
(ഉത്രാടം 2,3,4, തിരുവോണം, അവിട്ടം 1,2)
കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കുന്ന സമയം. ക്ഷമയും സ്ഥിരതയും പാലിച്ചാൽ ജീവിതത്തിൽ വിജയം ഉറപ്പ്. ജോലിയിൽ പുരോഗതി മെല്ലെയായിരിക്കും. മേലധികാരികളുടെ വിശ്വാസം നേടാൻ കഴിയും. അധിക ഉത്തരവാദിത്വങ്ങൾ തേടി വരാം. വരുമാനം സ്ഥിരമായി
വർദ്ധിക്കും. ചില ചെലവുകൾ വളരെ അനിവാര്യമാകും. ബന്ധങ്ങൾ കൂടുതൽ ശക്തമാകും. കുടുംബത്തിൽ ഉത്തരവാദിത്ത്വങ്ങൾ കൂടും. സൗഹൃദബന്ധങ്ങളിൽ ചെറിയ സമ്മർദ്ദം നേരിടും. ക്ഷീണം അനുഭവപ്പെടാം. വിശ്രമം ആവശ്യമാണ്. ശനിയാഴ്ചകളിൽ നീരാജനം സമർപ്പിച്ച് പ്രാർത്ഥിക്കണം. എന്നും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ എന്നും ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1,2,3 )
പുതിയ ആശയങ്ങളും ചിന്തകളും ഉടലെടുക്കും. വ്യത്യസ്തമായ വഴികൾ പരീക്ഷിക്കാൻ ആഗ്രഹം ഉണ്ടാകും. ജോലിയിൽ പുതിയ പ്രോജക്ടുകൾ ലഭിക്കും. സൃഷ്ടിപരമായ കഴിവുകൾക്ക് അംഗീകാരം പ്രതീക്ഷിക്കാം. വരുമാനം വർദ്ധിക്കും. സാമ്പത്തികസ്ഥിതി ഭദ്രമായിരിക്കും. അപ്രതീക്ഷിതമായി ചെലവുകൾ വരാം. സ്വജനങ്ങളുമായി മനസ്സ് തുറന്ന ആശയവിനിമയം ആവശ്യമാണ്. ബന്ധുമിത്രാദികളുമായി കൂടുതൽ സമയം ചെലവഴിക്കും. അല്പം മാനസിക സമ്മർദ്ദം ഉണ്ടാകാം. നിത്യവും ഓം നമഃ ശിവായ 108 ഉരു വീതം ജപിക്കണം.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി , രേവതി)
ജോലിയിൽ സ്ഥിരത ഉണ്ടാകും. പുതിയ അവസരങ്ങൾ പ്രയോജനം ചെയ്യും. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ സാധിക്കും. മനസ്സ് പറയുന്നതു പോലെ തീരുമാനങ്ങൾ എടുക്കുക. ശാന്തിയും
സമാധാനവും സന്തോഷവും വർദ്ധിക്കുന്ന സമയമാണ്. വരുമാനം ശരാശരിയിൽ ഒതുങ്ങും. ചെലവുകൾ നിയന്ത്രിക്കണം. ദാമ്പത്യ ബന്ധത്തിൽ സ്നേഹം വർധിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ധാരാളം വെള്ളം കുടിക്കുക. നിത്യവും ഓം ക്ലീം കൃഷ്‌ണായ നമഃ 108 തവണ വീതം ജപിക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
Highlights
കൊടുക്കുന്നതെന്തും ഇരട്ടിയായി തിരിച്ചു കിട്ടുന്ന അക്ഷയതൃതീയ ഞായറാഴ്ച
22 ബുധനാഴ്ചയാണ് മേടത്തിലെ ഷഷ്ഠി വ്രതം
സൂര്യപ്രീതി, ശിവപ്രീതി, കുംബേര പ്രീതി നേടാനും ശുഭകർമ്മങ്ങൾക്കും പത്താമുദയം വ്യാഴാഴ്ച
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.