(2026 ഏപ്രിൽ 26 മുതൽ മേയ് 2 വരെ)
2026 ഏപ്രിൽ 26 ന് മകം നക്ഷത്രം ചിങ്ങക്കൂറിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ തൃശൂർ പൂരം, മോഹിനി ഏകാദശി, പ്രദോഷം, നരസിംഹജയന്തി, പൗർണ്ണമി എന്നിവയാണ്. വാരം തുടങ്ങുന്ന ഏപ്രിൽ 26 നാണ് തൃശൂർ പൂരം. മുണ്ടത്തിക്കോട്ടെ ദൗർഭാഗ്യകരമായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായ രീതിയിൽ പൂരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. വിഷ്ണു പ്രീതിക്ക് ഏറ്റവും ഉത്തമമായ ഏകാദശി ഏപ്രിൽ 27 തിങ്കളാഴ്ചയാണ് ആചരിക്കുന്നത്. ചാന്ദ്രമാസം
വൈശാഖത്തിലെ ഏകാദശിയെ മോഹിനി ഏകാദശി എന്നാണ് പറയുന്നത്. ശ്രീ നാരായണൻ പാലാഴി മഥനത്തിൽ മോഹനീ രൂപമെടുത്തത് ഈ ദിവമാണത്രേ. സന്തോഷം, സമൃദ്ധി, മോഹ സാഫല്യം, പാപമോചനം എന്നിവയാണ് മോഹിനി ഏകാദശി വ്രത ഫലം. മാസത്തിലെ 2 ഏകാദശിയും പതിവായി ആചരിച്ചാൽ ഭൗതിക ജീവിതത്തിൽ അളവറ്റ ഐശ്വര്യവും ഒടുവിൽ മോക്ഷവുമാണ് ഫലം. തിങ്കളാഴ്ച പകൽ 12: 18 മുതൽ രാത്രി 12:29 വരെയാണ് ഹരിവാസരം. ഈ നേരത്ത് വിഷ്ണു ഭജനം അനിവാര്യമാണ്. പിറ്റേന്ന് രാവിലെ പാരണ വിടാം. ഭഗവാൻ ശിവശങ്കരന് ഏറ്റവും പ്രധാന ദിവസമാണ് ത്രയോദശി തിഥിയിൽ വരുന്ന പ്രദോഷ സന്ധ്യ. ഈ സമയം പാർവതി ദേവിയുടെ സാന്നിദ്ധ്യത്തിൽ ഭഗവാൻ നടരാജനൃത്തം ചെയ്യുന്നു എന്നാണ് സങ്കല്പം. ഈ ദിവസം വ്രതം നോറ്റാൽ സർവസൗഭാഗ്യങ്ങളും ലഭിക്കും. ഏപ്രിൽ 29 ബുധനാഴ്ചയാണ് മേടത്തിലെ വെളുത്ത പക്ഷ പ്രദോഷം. വൈശാഖ മാസത്തിലെ വെളുത്ത ചതുർദ്ദശിയിലാണ് നരസിംഹ ജയന്തി ആചരിക്കുന്നത്. ഏപ്രിൽ 30 വ്യാഴാഴ്ചയാണ് നരസിംഹം ജയന്തി. തൃക്കൊടിത്താനം മഹാക്ഷേത്രത്തിലും മറ്റും വലിയ ആഘോഷമാണിത്. മേയ് 1 വെള്ളിയാഴ്ചയാണ് ബുദ്ധപൂർണ്ണിമ
അഥവാ വൈശാഖ പൗർണ്ണമി. മേയ് ന് വിശാഖം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
ജോലിയിൽ വലിയ പുരോഗതിയുണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത വേണം. കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ആത്മവിശ്വാസം വർദ്ധിക്കും. പുതിയ തുടക്കങ്ങൾക്കും ജോലിമാറ്റത്തിനും നല്ല സമയം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ കൂടുതൽ ശ്രദ്ധ വേണം. അനാവശ്യ ചിലവ് ഒഴിവാക്കുക. കുടുംബപരമായ കാര്യങ്ങളിൽ സന്തോഷം. പക്ഷേ കോപം നിയന്ത്രിക്കണം. തൊഴിൽ രംഗത്ത് മികച്ച മുന്നേറ്റമുണ്ടാക്കും. പക്ഷേ സഹപ്രവർത്തകരുമായി വിവാദങ്ങൾ ഒഴിവാക്കണം.
ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തികമായി സ്ഥിരതയുണ്ടാകുന്ന സമയമാണ്. ധനലാഭം പ്രതീക്ഷിക്കാം, പുതിയ കൊടുക്കൽ വാങ്ങലുകൾക്ക് സാധ്യതയുണ്ട്. യാത്രകൾക്കും വിദ്യാഭ്യാസത്തിൽ പുരോഗതി നേടാനും കഴിയും. കുടുംബത്തിൽ സന്തോഷം. ആരോഗ്യത്തിൽ ചെറിയ പ്രശ്‌നങ്ങൾക്ക് സാധ്യത. ക്ഷീണം വർദ്ധിക്കും. ധാരാളം പുതിയ അവസരങ്ങൾ ലഭിക്കും. ധനലാഭം ഉണ്ടാകാം. ആരോഗ്യത്തിൽ ചെറിയ അസ്വസ്ഥതകൾ ശ്രദ്ധിക്കണം. യാത്രകൾ അനുകൂലമാണ്.
മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ബന്ധങ്ങൾ സുദൃഢമാകും. തെറ്റിദ്ധാരണ മികച്ച ആശയവിനിമയത്തിലൂടെ പരിഹരിക്കും. ജോലിയിൽ പുരോഗതി കൈവരിക്കാൻ സാധിക്കും. മികച്ച അംഗീകാരങ്ങൾ ലഭിക്കും. ധാരാളം പുതിയ അവസരങ്ങൾ തുറന്നു കിട്ടും. മനസ്സ് അലോസരപ്പെടാൻ സാധ്യതയുണ്ട്. കഴിയുന്നതും സൗമ്യമായി പ്രതികരിക്കാനും ഉള്ളിൽ ശാന്തത പാലിക്കാനും ശ്രമിക്കണം. സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും. വ്യാപാര, വ്യവസായ രംഗത്ത് നല്ല പുരോഗതി കൈവരിക്കാൻ സാധിക്കും. അനാവശ്യമായ ചിലവുകൾ ഒഴിവാക്കുക. വിദ്യാഭ്യാസത്തിൽ അഭിമാനകരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം.
കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)
കുടുംബജീവിതത്തിൽ സമാധാനവും സന്തോഷവും നിറയുന്ന സമയം. ആത്മീയ കാര്യങ്ങളിൽ താൽപര്യം കൂടും. മാനസിക സമ്മർദ്ദം കുറയ്ക്കാൻ മാർഗ്ഗങ്ങൾ തേടും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്. ദീർഘകാലമായി മനസ്സിൽ താലോലിച്ചു നടക്കുന്ന ചില പദ്ധതികൾ ആരംഭിക്കാൻ പറ്റിയ സമയം. ജോലിയിൽ പ്രശംസയും മികച്ച അംഗീകാരവും ലഭിക്കും.
ALSO READ
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
നേതൃപരമായ കഴിവുകൾ തെളിയിക്കാൻ സാധിക്കും. അംഗീകാരവും സ്ഥാനമാനങ്ങളും ലഭിക്കും. കലാ സാംസ്കാരിക രംഗത്ത് മികച്ച വിജയം കൈവരിക്കാൻ കഴിയും. വീട്ടിൽ സന്തോഷം നിറയും. ആരോഗ്യ സംബന്ധമായി കാര്യമായ ശ്രദ്ധ ആവശ്യമാണ്. മാനസികമായ സമ്മർദ്ദങ്ങൾ കുറയും. സാമ്പത്തികമായ കാര്യങ്ങളിൽ ശ്രദ്ധയും ജാഗ്രതയും വേണം. ഉപാസനാകാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും.
കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രവർത്തനങ്ങളിൽ സ്ഥിരതയും വിജയവും കൈവരിക്കും. ജോലി സംബന്ധമായി തികച്ചും അഭിമാനകരമായ നേട്ടങ്ങൾക്ക് സാധ്യത. സാമ്പത്തിക പുരോഗതി ഉണ്ടക്കാൻ കഴിയും. ബിസിനസിൽ ലാഭം പ്രതീക്ഷിക്കാം. വീട്ടിൽ ചെറിയ തർക്കങ്ങൾ ഒഴിവാക്കുക. പുതിയ ഗൃഹം നിർമ്മിക്കാൻ ശ്രമം ആരംഭിക്കും. ആരോഗ്യത്തിൽ കൂടുതൽ പുരോഗതി കൈവരിക്കാൻ സാധിക്കും. ബന്ധങ്ങളിൽ ദൃഢത ഉണ്ടാകും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.
തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
പുതിയ ബന്ധങ്ങൾ ഉണ്ടാകും. അത് വഴി നല്ല
നേട്ടങ്ങൾ കൈവരിക്കും. അതേസമയം പഴയ ചില കർമ്മബന്ധങ്ങളിൽ മാറ്റം പ്രതീക്ഷിക്കാം. കർമ്മമേഖലയിൽ സമൂലമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കുക. ചിലവ് നിയന്ത്രിക്കുക. പങ്കാളിത്ത സംരംഭങ്ങളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും. വിദൂരയാത്രകൾക്ക് സാധ്യതയുണ്ട്. ഈശ്വരാധീനം പ്രകടമാകുന്ന അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാകും.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
സുഹൃത്തുകളിൽ നിന്ന് അകമഴിഞ്ഞ സഹായ സഹകരണം തുടർന്നും കിട്ടും. കർമ്മരംഗത്ത് മികച്ച പുരോഗതി കൈവരിക്കാൻ കഴിയും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിക്കുക. തേടി വരുന്ന മികച്ച അവസരങ്ങൾ ഉദാസീനത കാണിച്ച് കൈവിട്ടു കളയാതെ കരുതലോടെ ബുദ്ധിപൂർവ്വം ഉപയോഗിക്കാൻ ശ്രമിക്കണം. കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. ഗൃഹത്തിൽ സമാധനവും സന്തോഷവും ഉണ്ടാകും. ചെറിയ തർക്കങ്ങൾ ഒഴിവാക്കുക. മനോബലം കൂടും. കോപം നിയന്ത്രിക്കാൻ ശ്രമിക്കണം.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
പഠനത്തിൽ പുരോഗതി കൈവരിക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷം, ശാന്തി നിലനിൽക്കും. വാണിജ്യ വ്യവസായ രംഗത്ത് മികച്ച പുരോഗതി കൈവരിക്കാനാകും. രാഷ്ട്രീയ രംഗത്ത് ഭാഗ്യം കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. ഏറ്റെടുത്ത ചുമതലകൾ ഭംഗിയായി പൂർത്തിയാക്കും. പ്രതിസന്ധികൾ തരണം ചെയ്ത് ധൈര്യത്തോടെ മുന്നോട്ട് പോകും. യാത്രകൾ പുതിയ അനുഭവങ്ങൾ നൽകും. തൊഴിൽ മേഖലയിൽ പുരോഗതിയുണ്ടാകും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും. ജോലികൾ യഥാസമയം പൂർത്തിയാക്കാൻ കഴിയാതെ വരും. സാമ്പത്തിക ഇടപാടിൽ കൂടുതൽ ബാധ്യതകൾ വരാം. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. സാമ്പത്തിക സ്ഥിരത ലഭിക്കും. സന്താനങ്ങൾ മൂലം അഭിമാനം. ജോലിയിൽ കൂടുതൽ ഉത്തരവാദിത്വമുള്ള ചുമതലകൾ ഏറ്റെടുക്കും . എല്ലാകാര്യത്തിനും കുടുംബത്തിൻ്റെ സഹായം ലഭിക്കും.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
സുഹൃത്ത് ബന്ധങ്ങൾ വളരെ ശക്തമാകും. അവരുമായി കൂടുതൽ നേരം ചെലവഴിക്കാൻ സാധിക്കും. ഈശ്വരാധീനം ഗുണം ചെയ്യും. സന്താനത്തിൻ്റെ വിവാഹാലോചനയിൽ നല്ല പുരോഗതിയുണ്ടാകും. ചിലവ് കർശനമായി നിയന്ത്രിക്കണം. പുതിയ ആശയങ്ങൾ പ്രവർത്തിപഥത്തിൽ എത്തിക്കാൻ പറ്റിയ സമയമാണ്. പുതിയ കച്ചവട പദ്ധതികൾക്ക് തുടക്കം കുറിക്കും. ഭൂമി സംബന്ധമായ ചില രേഖകൾ ശരിയാക്കാൻ കഴിയും.
മീനക്കൂറ്
(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ആത്മീയ കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും. സമാധാനവും കുടുംബസുഖവും ലഭിക്കും.
കുടുംബബന്ധങ്ങൾ ശക്തമാകും. പുതിയ ചില ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. പുതിയ സംരംഭങ്ങൾക്കും യാത്രകൾക്കും അനുകൂല സമയമാണ്. ജോലി സ്ഥിരപ്പെടും. സാമൂഹ്യ – കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കഴിവ് തെളിയിക്കാൻ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ മിതത്വം അത്യാവശ്യമാണ്.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Story Summary : Weekly star predictions based on moon sign
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.