മെയ് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിൻ്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം:
മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1/4)
മറ്റുള്ളവർക്ക് വേണ്ടി ജാമ്യം നിൽക്കുന്നതും മദ്ധ്യസ്ഥത വഹിക്കുന്നതും ഒഴിവാക്കണം. യാത്രാക്ലേശം ഉണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. വ്യാപാര – വിപണ മേഖലകളിൽ മാന്ദ്യം ഉണ്ടാകും. പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. വർഷങ്ങൾക്ക് ശേഷം സഹപാഠികളെ കാണുവാനിടവരും. ആരേയും അമിതമായി വിശ്വസിക്കരുത്. നന്നായി ജപം ചെയ്യണം. വാക്കു തർക്കങ്ങളിൽ നിന്ന് യുക്തിപൂർവ്വം പിൻമാറുക.
ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സുഖദുഃഖങ്ങൾ ഒരു പോലെ സ്വീകരിക്കുവാനുള്ള മാനസിക അവസ്ഥാ വിശേഷം വന്നുചേരുന്നതിനാൽ ക്ഷമ വിനയം ആദരവ് തുടങ്ങിയവ ജീവിതത്തിൽ പകർത്തേണ്ടതായി വരും. സാമ്പത്തിക കാര്യങ്ങൾ നന്നായി ആലോചിച്ച് ചെയ്യുക. ശരീരത്തിനും മനസ്സിനു പൊതുവെ ക്ഷീണം അനുഭവപ്പെടുന്നതാണ്. വിട്ടു വീഴ്ചാ മനോഭാവത്താൽ ദാമ്പത്യ ജീവിതം സന്തോഷകരമാവും. ദിനചര്യക്രമത്തിൽ മാറ്റം വരുത്തുന്നതുവഴി ആരോഗ്യം വീണ്ടെടുക്കും. വാഹനം ഉപയോഗിക്കുന്നതിൽ വളരെ നിയന്ത്രണം വേണം.
മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഏത് വിഷയത്തേയും സന്തുലിത മനോഭാവത്തോടു കൂടി അതിജീവിക്കാനുള്ള ആത്മവിശ്വാസം ആർജിക്കും. ജീവിത മാർഗ്ഗത്തിന് വഴിത്തിരിവുണ്ടാകുന്ന കർമ്മ മേഖലകളിൽ പ്രവൃത്തിക്കുവാൻ അവസരമുണ്ടാകും .പുണ്യ- തീർത്ഥ- ഉല്ലാസ വിനോദ യാത്രയ്ക്ക് അവസരം വന്നു ചേരും .വേർപ്പെട്ടു താമസിക്കുന്ന ദമ്പതികൾക്ക് പുനസ്സമാഗമം സാദ്ധ്യമാകും സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ ആവശ്യമാണ്
കർക്കടകക്കൂറ്
(പുണർതം 1/4, പൂയ്യം, ആയില്യം)
സങ്കല്പങ്ങൾക്കനുസരിച്ച് കുടുംബ ജീവിതം നയിക്കുവാൻ സാധിക്കുന്നത് സമാധാനത്തിനും സ്വസ്ഥതയ്ക്കും വഴിയൊരുക്കും. സുപ്രധാനങ്ങളായ കാര്യങ്ങൾ തീരുമാനത്തിലെത്തിക്കുവാൻ സാധിക്കും. കാര്യ നിർവ്വഹണ ശക്തിയും ആത്മവിശ്വാസവും വർദ്ധിക്കുന്നതിനാൽ ഔദ്യോഗിക ചുമതലകൾ എല്ലാം ഏറ്റെടുത്ത് വിജയിപ്പിക്കും. ദുഃശ്ശീലങ്ങൾ ഉപേക്ഷിച്ച് സദ്ശീലങ്ങൾ അനുവർത്തിക്കും. സമന്വയ സമീപനത്താൽ സർവ്വകാര്യ വിജയം നേടും. സേവന സാമർത്ഥ്യത്താൽ അധികൃതരുടെ പ്രീതി നേടും.
ചിങ്ങക്കൂറ്
(മകം, പൂരം ഉത്രം 1/4)
സജീവ സാന്നിദ്ധ്യത്താലും കഠിനാദ്ധ്വാനത്താലും തൊഴിൽ മേഖലകളിൽ പുരോഗതിയുണ്ടാകും. യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കുവാൻ തയ്യാറാകും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനും ചേരും. ആത്മാർത്ഥമായ പ്രയത്നങ്ങളാൽ അധികൃതരുടെ പ്രീതി നേടും. ഈശ്വര പ്രാർത്ഥനകളാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ശത്രുക്കളെ കരുതിയിരിക്കുക. പിത്യസ്ഥാനിയരിൽ നിന്നും ഉപദേശങ്ങളും സഹായങ്ങളും ഉണ്ടാകും.
ALSO READ
കന്നിക്കൂറ്
(ഉത്രം 3/4 , അത്തം ചിത്തിര 1/2)
ക്ഷേത്ര ദർശനവും തീർത്ഥയാത്രകളും കൊണ്ട് മാനസിക പിരിമുറുക്കം കുറയ്ക്കാൻ ശ്രമിക്കും. പരീക്ഷണ നിരീക്ഷണങ്ങൾക്ക് ആവർത്തനം വേണ്ടി വരും. അപ്രാപ്യമായ വിഷയങ്ങളെ പറ്റി ചിന്തിച്ച് വിഷമിക്കുന്നത് മാനസിക വിഭ്രാന്തിക്കും അസുഖങ്ങൾക്കും വഴിയൊരുക്കും. യുക്തിസഹമല്ലെങ്കിലും യാഥാർത്ഥ്യങ്ങളെ അംഗീകരിക്കേണ്ടതായി വരും. സഹോദരങ്ങളുമായി സ്വല്പം വിരോധമായിത്തീരും. അനാവശ്യ ചിന്തകളും മിഥ്യാധാരണകളും ഒഴിവാക്കണം. വരവിൽ കവിഞ്ഞ ചിലവ് ഉണ്ടാകും. ചില ദുഷ്പേരുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. സ്വാർത്ഥ താല്പര്യസാദ്ധ്യത്തിനായി അന്യരെ ഉപദ്രവിക്കരുത് .
തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4 )
ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. ചില ശത്രുക്കൾ തടസ്സങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. സ്വത്ത് ഭാഗം വെക്കുന്നത് സംബദ്ധിച്ച് തർക്കങ്ങൾ ഉണ്ടായേക്കാം ദൂരയാത്രകൾ ചെയ്യണ്ടതായി വരും യാത്രകൾ വളരെ കരുതലോടെ ആവണം അനാവശ്യ ചിന്തകൾ മനസ്സിനെ സദാ അലട്ടി കൊണ്ടിരിക്കും. അനാവശ്യ അഭിപ്രായ സംഘട്ടനങ്ങൾ ഗൃഹാന്തരീക്ഷം ദോഷമാക്കും. ദമ്പതികൾ കഴിയുന്നതും അനാവശ്യ പിണക്കം ഒഴിവാക്കണം. രോഗ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. പ്രലോഭനങ്ങളിൽ അകപ്പെടരുത്.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
സ്വതസിദ്ധമായ പ്രവർത്തന ശൈലി മാതൃകാപരമായി എന്നറിഞ്ഞതിനാൽ ആത് മാഭിമാനം തോന്നും മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പലവിധ ആപത്തുകളും ഉണ്ടാകുന്നതാണ് അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഉൾപ്പെടാതിരിക്കാൻ നോക്കണം. അമിതമായ ആത്മപ്രശംസ അവസരങ്ങളെ നഷ്‌ടപ്പെടുത്തും സ്ത്രീകൾ മൂലം മാനസീകമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട് ദമ്പതികൾ പിണക്കങ്ങൾ കഴിവതും ഒഴിവാക്കി രമ്യതയിൽ വർത്തിക്കാൻ ശ്രമിക്കണം
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
നിരാശയെ അതിജീവിക്കാനുള്ള സമീപനം ജീവിത പങ്കാളിയിൽ നിന്നും വന്നു ചേരും .ദുർജജന സംസർഗ്ഗത്തിൽ നിന്നും യുക്തി പൂർവ്വം പിൻമാറുക സന്താനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം വിമർശനങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കി ജീവിത ഗതിക്ക് മാറ്റം വരുത്തും ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം .സാമ്പത്തിക സുരക്ഷിതത്വം അന്വേഷിച്ചറിയാതെ ഒരു തൊഴിലും ഏറ്റെടുക്കരുത് ആശങ്ക വർദ്ധിക്കുന്ന പല ഘട്ടങ്ങളെയും അതിജീവിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാകും രേഖകളില്ലാതെ ഒരു പണമിടപാടും അരുത്
മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2)
ഇഷ്‌ടജനങ്ങൾ ശത്രു ചേരിയിൽ അണിനിരക്കാനിടയുണ്ട് പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജ്ജവം കാണിക്കും. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കും. അദ്ധ്യാത്മിക – ആത്മീയ പ്രഭാക്ഷണങ്ങൾ മനസ്സമാധാനത്തിന് വഴിയൊരുക്കും. തറവാട്ടിലെ മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുവാനിടവരും. ആശ്രാന്ത പരിശ്രമത്താൽ തൊഴിൽ മേഖലകളിലുള്ള അനിശ്ചിതാവസ്ഥകളെ അതിജീവിച്ച് പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും. ബന്ധുവിന് പരോപകാരം ചെയ്യുവാൻ സാധിക്കും. അജ്ഞതയാൽ അബദ്ധം കാണിക്കുന്ന പുത്രന് മാർഗ്ഗനിർദേശങ്ങൾ നല്കും.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരട്ടാതി 3/4)
സമയോചിതമായ ഇടപെടലുകളാൽ അർഹതയുള്ള കാര്യങ്ങൾ സാദ്ധ്യമാകും. മറ്റുള്ളവർക്ക് എതിർപ്പ് ഉണ്ടാക്കുന്ന വിധത്തിലുള്ള സമീപ ശൈലിയിൽ നിന്നും പിൻമാറണം. വരവും ചിലവും തുല്യമായിരിക്കും. അമിത വൈദ്യുത പ്രവാഹത്താൽ ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾ വന്നു ചേരും. വാഹനം മാറ്റിവാങ്ങും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ ആശ്വാസമുണ്ടാകും. അനാവശ്യ കാര്യങ്ങൾക്കുള്ള പരിഭ്രമം ഒഴിവാക്കണം. അനുചിത പ്രവ്യത്തികളിൽ നിന്നും പിൻമാറുവാൻ ഉൾപ്രേരണയുണ്ടാകും. വേണ്ടപ്പെട്ടവരുടെ ഉയർച്ചയിൽ അനുമോദിക്കാനിടവരും.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്തൃട്ടാതി രേവതി )
സാമ്പത്തിക നേട്ടം വരുമെങ്കിലും ചെലവ് വർദ്ധിക്കും. സ്വന്തം നിലപാടിൽ നിന്നും വ്യതിചലിക്കാതെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്‌തിക്ക് വഴിയൊരിക്കും. അസാധാരണ വ്യക്തിത്വമുള്ളവരെ പരിചയപ്പെടുന്നതിനാൽ ജീവിതത്തിന് വഴിത്തിരിവുണ്ടാകുന്ന പ്രവർത്തനം തിരഞ്ഞെടുക്കും. ആരോഗ്യ നില പൂർണ്ണമായും തൃപതികരമല്ല. സമ്മിശ്രാവസ്ഥയിലായിരിക്കും. ദീർഘവീക്ഷണത്തോടു കൂടി ചെയ്യുന്ന കാര്യക്കൾ ലക്ഷ്യപ്രാപ്തി നേടും. ഉത്തരവാദിത്വമുള്ള പുത്രൻ്റെ സമീപനത്തിൽ ആശ്വാസം തോന്നും.
ജ്യോതിഷി പ്രഭാസീന സി പി
ഫോ: 9961442256
Email ID: prabhaseenacp@gmail.com
Summary: Predictions: This Month 2026 May for you Predictions by Prabha Seena
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.