1201മിഥുനം 1 മുതൽ 32 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഇടവം രാശിയിൽ നിന്നും ബന്ധുക്ഷേത്രത്തിലേക്ക് സൂര്യൻ സംക്രമിക്കുന്നത് ഗോചരാൽ മേടം, മകരം, കന്നി, ചിങ്ങം കൂറുകളിൽ ജനിച്ചവർക്ക് ധാരാളം ഗുണങ്ങൾ നൽകും.
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
പുതിയ തൊഴിൽ സംരംഭകർക്ക് അനുകൂലമായ ഫലങ്ങൾ ഉണ്ടാകും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. നിശ്ചയദാർഢ്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ഗൃഹനിർമ്മാണ ശ്രമങ്ങൾ വിജയിക്കും. വാഹനം വാങ്ങാനുള്ള അവസരങ്ങൾ സംജാതമാകും. വിവാഹം വിദേശയാത്രാ പരിപാടികൾ ഇവകളും സാധൂകരിക്കപ്പെടും. ജീവിതത്തിന് പൊതുവെ സംതൃപ്തി ഉണ്ടാകും.
ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
മറ്റുള്ളവരുടെ കാര്യങ്ങളിൽ അധികമായി ഇടപ്പെടുന്നത് സംശയങ്ങൾക്കിടവരുത്തും. ചിലവുകളിലും ആർഭാടങ്ങളിലും നിയന്ത്രണം ഉണ്ടാകണം. വ്യാപാരികൾ കച്ചവടത്തിൽ കൃത്യനിഷ്ടയും സൂക്ഷ്മതയും കാണിക്കണം. അലർജി ആസ്മ അസ്‌തി രോഗങ്ങൾ ഉള്ളവർ നല്ല ശ്രദ്ധവേണം. ആരുമായും കലഹത്തിന് പോവരുത്. മേലുദ്യോഗസ്ഥരുടെ പ്രീതി നേടാൻ ശ്രമിക്കണം. തടസ്സങ്ങൾ വരാതിരിക്കാൻ നന്നായി ഈശ്വര പ്രാർത്ഥന ചെയ്യുക.

മിഥുനക്കൂറ്
(മകയിരം 1/2 , തിരുവാതിര , പുണർതം 3/4 )
കുടുംബാംഗങ്ങൾ തമ്മിൽ ഭിന്നതയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ദീർഘയാത്രകൾ കഴിവതും കുറയ്ക്കുക. സുപ്രധാന കാര്യങ്ങളിൽ മുതിർന്നവരുടെ നിർദ്ദേശങ്ങൾ പരിഗണിക്കുക. വന്നുചേരേണ്ട ധനാഗമനത്തിന് അല്പം കാലതാമസം അനുഭവപ്പെടാം. പരിസരവാസികളുമായി വാക്ക് തർക്കം വരാതെ നോക്കണം. പകർച്ചവ്യാധികൾ പിടിപ്പെടാതെ നോക്കണം. തൊഴിൽ രംഗത്ത് ചില മ്ലാനതകൾ അനുഭവപ്പെടാം. എന്നാൽ ദൈവാധീനത്താൽ കൂടുതൽ ദോഷാനുഭവങ്ങൾ ഒരു കാര്യത്തിലും ഉണ്ടാവില്ല.
കർക്കടകക്കൂറ്
( പുണർതം 1/4 , പൂയ്യം , ആയില്യം )
ഇടവിട്ട് ക്ലേശങ്ങളോ ദുരിതങ്ങളോ അനുഭവപ്പെടാം. ബന്ധുജനങളുമായോ കൂട്ടുകാരുമായോ പിണങ്ങാനിടയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധവേണം. ക്ഷമാശീലത്തോടു കൂടിയ സമീപനം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത്. ചില നിഗുഢശാസ്ത്രങ്ങളിൽ മനസ്സ് വ്യാപരിക്കും.
ALSO READ
ചിങ്ങക്കൂറ്
( മകം , പൂരം ഉത്രം 1/4 )
വളരെ നല്ല കാര്യങ്ങൾ ചെയ്യാനും ജനസമ്മിതി നേടാനും കഴിയും. പിതൃസ്വത്തുക്കൾ കൈവരും. ഭൂമി വാങ്ങാനും ഗൃഹനിർമ്മാണത്തിനുമുള്ള അവസരങ്ങൾ കൈവരും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. തടഞ്ഞുവച്ചിരുന്ന പ്രമോഷനോ നിയമന ഉത്തരവുകളോ വീണ്ടും ലഭിക്കാനിടയുണ്ട്. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിച്ച് ആഹ്ലാദ അന്തരീക്ഷം സംജാതമാകും.
കന്നിക്കൂറ്
(ഉത്രം 3/4 , അത്തം ചിത്തിര 1/2)
മത്സരപരീക്ഷകളിൽ പ്രതീക്ഷിക്കുന്ന വിജയം ലഭിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ ആത്മാർഥമായി പ്രവർത്തിക്കും. മഹദ് വ്യക്തികളുമായി വിജ്ഞാനപ്രദമായ ആശയങ്ങൾ പങ്കുവെക്കാൻ അവസരമുണ്ടാകും. കരാറുകാർക്ക് കിട്ടാനുള്ള ധനം ലഭിക്കുകയും പുതിയ കരാറുകൾ വന്നു ചേരുകയും ചെയ്യും. സന്താനങ്ങളുടെ പഠനത്തിൻ്റെ ഭാഗമായി ചില യാത്രകൾ വേണ്ടതായി വരും.
തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
ശത്രുക്കൾ വർദ്ധിക്കും. എല്ലാ കാര്യങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യുക. ദുഷിച്ച കൂട്ടുകെട്ടുകളും ലഹരി വസ്തുക്കളും വർജിക്കുക. ഭക്ഷ്യവിഷബാധ വരാതെ സുക്ഷിക്കണം. അശ്രദ്ധകൊണ്ട് പണവും ആഭരണവും നഷ്‌ടപ്പെടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. കേസുകളുടെ കാലതാമസങ്ങൾ അസ്വസ്ഥതകൾ സൃഷ്ടിക്കും. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.
വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
എല്ലാ കാര്യങ്ങളും നന്നായി ശ്രദ്ധിച്ചു ചെയ്യുക. സാഹസപ്രവർത്തികളിൽ നിന്നും പിൻമാറണം. സഹപ്രവർത്തകരുമായി രമ്യതയിൽ വർത്തിക്കണം. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. വിദ്യാർത്ഥികൾ അലസത വെടിഞ്ഞ് പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. സംസാരത്തിൽ വളരെയധികം ശ്രദ്ധയും സൗമ്യതയും ശീലിക്കേണ്ടതാണ്.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യ ചിന്തകൾ മനസ്സിനെ വ്യാകുലപ്പെടുത്തും. ചില ദുഷ് പേരുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഈശ്വരാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കണം. ജോലിയിൽ വിരസത വരാതെ നോക്കണം. കുടുംബ ത്തിലോ സഹപ്രവർത്തകർക്കിടയിലോ തർക്കമുണ്ടായാൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. സന്താനങ്ങൾക്ക് പണം ചെലവാക്കേണ്ടതായി വരും. മാനസിക സംഘർഷം കുറയ്ക്കാൻ പ്രാർത്ഥനക്കും ധ്യാനത്തിനും സമയം കണ്ടെത്തണം.
മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2)
മേലധികാരികളുമായുള്ള നല്ല ബന്ധം പലവിധ ഉയർച്ചകൾക്കും കാരണമാകും. കുടുംബത്തിൽ പൊതുവെ സമാധാനവും സന്തോഷകരവുമായ അന്തരീക്ഷം ഉണ്ടാകുന്നതാണ്. ഗൃഹനിർമ്മാണം പുരോഗമിക്കും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സ്ഥിതി പ്രതീക്ഷിക്കാം. തീർത്ഥാടത്തിലും ക്ഷേത്രകാര്യങ്ങളിലും മനസ്സ് വ്യാപരിക്കും വിദ്യാഭ്യാസ രംഗത്ത് ശോഭനമായ ഭാവി കാണുന്നു.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരട്ടാതി )
ശ്രദ്ധക്കുറവ് മൂലം ധനനഷ്ടത്തിന് ഇടയുണ്ട്. അഭയം തേടി വരുന്നവർക്ക് ആശ്രയം നല്കും. കുടുംബത്തിൽ മംഗള കർമ്മത്തിനുള്ള യോഗം ഉണ്ട്. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി ധനം ചെലവു ചെയ്യേണ്ടതായി വരും. എല്ലാവിധ നേട്ടങ്ങൾക്കുമായി മനസ്സ് നിയന്ത്രിക്കുന്നതും ബുദ്ധിപരമായി പ്രവർത്തിക്കുന്നതും ഉത്തമം. കുടുംബകാര്യങ്ങളിൽ ഐക്യവും സന്തോഷവും നിലനിർത്താൻ ശ്രമിക്കണം.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്തൃട്ടാതി , രേവതി)
ഉദ്യോഗത്തിൽ ഉത്തരവാദിത്വം കൂടും.
മടിയും അലസതയും ഒഴിവാക്കണം. ധനമിടപാടിലും പ്രവർത്തന മേഖലയിലും സൂക്ഷ്‌മമായ ഇടപെടലുകൾ വേണം. ചില
അപരിചിത വ്യക്തികൾ വഴി കുടുംബകലഹത്തിന് സാധ്യത. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. പല കാര്യങ്ങളും കുടുംബാംഗങ്ങളിൽ നിന്നും മറച്ചു വച്ചു ചെയ്യുന്ന പ്രവണത അപകടത്തിലാക്കും. അലസത വെടിയണം. ആരോഗ്യ കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണം.
ജ്യോതിഷി പ്രഭാസീന സി.പി
മൊബൈൽ: 9961442256
Email ID: prabhaseenacp@gmail.com
This month 1201 Midhunam for you Predictions by Prabha Seena
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.