അശോകൻ ഇറവങ്കര
ഉഗ്രദേവതകളെ പ്രീതിപ്പെടുത്താനും
പിതൃപ്രീതികരമായ കർമ്മങ്ങൾക്കും
ശ്രേഷ്ഠമായ മിഥുന മാസത്തിലെ അമാവാസി 2025 ജൂൺ 15 തിങ്കളാഴ്ചയാണ്. രവി സംക്രമവും മാസപ്പിറവിയും തിങ്കളാഴ്ച തന്നെ കറുത്തവാവ് വരുന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.
എല്ലാവരും വളരെ ദോഷങ്ങൾ നിറഞ്ഞ ദിനമായാണ് അമാവാസിയെ കണക്കാക്കുന്നത്. അതിനാൽ ആരും തന്നെ പൊതുവെ ശുഭകാര്യങ്ങൾക്ക് അമാവാസി തിരഞ്ഞെടുക്കാറില്ല. എല്ലാ മാസവും അമാവാസി ദിവസം വ്രതം നോൽക്കുന്നത് പിതൃപ്രീതിക്ക് ഉത്തമമാണ്. ഓരോ മാസത്തിലെയും അമാവാസി അഥവാ കറുത്ത വാവിലെ ശ്രാദ്ധകർമ്മങ്ങൾക്കും ഉപാസനയ്ക്കും ഓരോ ഫലം പറയുന്നുണ്ട്.
മിഥുനം …………………… ഭാഗ്യാഭിവൃദ്ധി
കർക്കടകം …………….. കർമ്മ ഗുണം
ചിങ്ങം ……………………. ഐശ്വര്യം
കന്നി ………………………. മോക്ഷം
തുലാം …………………….. ആരോഗ്യം
വൃശ്ചികം …………………. സമൃദ്ധി
ധനു …………………………. സഹായലബ്ധി
മകരം …………………….. ഗൃഹസുഖം
കുംഭം …………………….. പുത്ര സുഖം
മീനം ………………………. രോഗനാശം
മേടം ………………………. ദാമ്പത്യ സൗഖ്യം
ഇടവം …………………….. ദീർഘായുസ്സ്
സന്ധ്യയ്ക്കു മുൻപ് മൂന്നേമുക്കാൽ നാഴിക ( 90 മിനിറ്റ് ) പ്രഥമയുള്ള ദിവസത്തെ സ്ഥാലീപാകം എന്നു പറയുന്നു. ഇങ്ങനെ സ്ഥാലീഭാഗം വരുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസമാണ് അമാവാസിവ്രതം ആചരിക്കേണ്ടത്. ഉപാസനാപരമായും ഈ ദിവസം ശ്രേഷ്ഠമാണ്. അതിവേഗമുള്ള ഫലസിദ്ധിയാണ് അമാവാസി നാളിലെ ഉപാസനകൾക്ക്. സര്‍വ്വദേവതാ പ്രാര്‍ത്ഥനകളും ഈ ദിവസം ചെയ്യാം. ഉപാസനാപരമായി അമാവാസിയും കറുത്തപക്ഷവും വളരെ വേഗം ഫലം നല്കുന്നു. വെളുത്ത പക്ഷം ദേവീപ്രീതിക്കും കറുത്ത പക്ഷം ശിവപ്രീതിക്കും ഗുണകരമായി വിശ്വസിക്കുന്നു.

ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്ത പക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്. അഘോര ശിവൻ, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്ഗ്ഗാ, രക്തേശ്വരി, രക്തചാമുണ്ഡീ, ഹനുമാന് സ്വാമി, ബഹളാമുഖി, ശനി, നാഗങ്ങള്‍ തുടങ്ങിയ മൂര്‍ത്തികളെ ഉപാസിക്കുന്നതിന് അമാവാസി നല്ലതാണ്. അമാവാസിയില്‍ ക്ഷിപ്രകാര്യസിദ്ധിക്ക് ജപിക്കാൻ ഉത്തമമായ ചില മന്ത്രങ്ങളുണ്ട് :
ALSO READ
ഭദ്രകാളി മന്ത്രം
ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ എന്ന മന്ത്രം വെളുത്തവാവിന്റെ പിറ്റേന്ന് തുടങ്ങി കറുത്ത വാവുവരെ എന്നും 108 പ്രാവശ്യം ജപിക്കുക. ഇങ്ങനെ അഞ്ചു മാസം കൃത്യമായി ചെയ്താല്‍ ഉറപ്പായും കാര്യസിദ്ധി ഉണ്ടാകും.
അഘോര മന്ത്രം
ഭയം മാറുന്നതിനും, ധൈര്യത്തിനും ഓം അഘോര മൂര്‍ത്തയേ നമഃ എന്ന് 336 വീതം കറുത്തപക്ഷത്തിലെ മൂന്നുമാസം മുഴുവനും രണ്ട് നേരം ചൊല്ലുക. അത്ഭുത ശക്തിയുള്ളതാണ് ഈ മന്ത്രം.
പിതൃ മന്ത്രം
പിതൃപ്രീതിക്ക് ഓം പിതൃഭ്യോനമഃ എന്നും 108 വീതം നിത്യേന ചൊല്ലാം. നിത്യവും പറ്റാത്തവര്‍ക്ക് അമാവാസി നാളില്‍ മാത്രമായും ചെയ്യാം. പിതൃപ്രാര്‍ത്ഥനകള്‍ക്ക് നിലവിളക്ക് തെളിച്ച് വയ്ക്കണമെന്നില്ല. അച്ഛനോ അമ്മയോ മരിച്ചവർ മാത്രമല്ല ബലിയും, മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നര്‍ക്കും അമാവാസിയിൽ ബലിയും, തര്‍പ്പണവും ചെയ്യാം. മുത്തശ്ശനും, മുത്തശ്ശിക്കും വേണ്ടിയോ അതിനുമുമ്പേയുള്ളവര്‍ക്ക് വേണ്ടിയോ ചെയ്യാം. ഏതൊരു ബന്ധുവിനു വേണ്ടിയും ചെയ്യാം. ഇതൊന്നുമല്ലാതെ എല്ലാ പൂര്‍വികര്‍ക്ക് വേണ്ടിയും ചെയ്യാം.
Story Summary: Significance of Midhunam Month Amavasya Upasana
Highlights
സംക്രമവും മാസപ്പിറവിയും
കറുത്തവാവും ഒന്നിച്ച് വരുന്നത് ഇത്തവണത്തെ പ്രത്യേകത
എല്ലാ മാസവും അമാവാസി വ്രതം എടുക്കുന്നത് പിതൃപ്രീതിക്ക് ഉത്തമം
ഭയം മാറനും ധൈര്യത്തിനും
ഓം അഘോര മൂര്‍ത്തയേ നമഃ ജപിക്കണം
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.