Monday, June 15, 2026
Monday, June 15, 2026
Home » സുബ്രഹ്മണ്യ ഭജനം നടത്തുക; വീട്ടിന് പുറത്ത് ചിരട്ടയിൽ കുന്തിരിക്കം സൂക്ഷിക്കുക

സുബ്രഹ്മണ്യ ഭജനം നടത്തുക; വീട്ടിന് പുറത്ത് ചിരട്ടയിൽ കുന്തിരിക്കം സൂക്ഷിക്കുക

by NeramAdmin
0 comments

2026 ജൂൺ 16, ചൊവ്വ
കലിദിനം 1872742
കൊല്ലവർഷം 1201 മിഥുനം 02
(കൊല്ലവർഷം 1201 മിഥുനം 0൨)
തമിഴ് വർഷം പരാഭവ ആനി 02
ശകവർഷം 1948 ജ്യേഷ്ഠം 26

ഉദയം 06.04 അസ്തമയം 06.45 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 41 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 19 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.34 pm to 05.09 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം
ഗുളികകാലം 12.24 pm to 01.59 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം
യമഗണ്ഡകാലം 09.14 am to 10.49 am
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
വ്യാഴം ഉച്ചത്തിൽ ചൊവ്വയും ബുധനും സ്വക്ഷത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മകയിരത്തിൽ (മകയിരം ഞാറ്റുവേല) ചൊവ്വ ഭരണിയിൽ ബുധൻ പുണർതത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ പൂയത്തിൽ ശനി രേവതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.07 വരെ എടവം പകൽ 08.10 വരെ മിഥുനം പകൽ 10.25 വരെ കർക്കടകം പകൽ 12.25 വരെ ചിങ്ങം പകൽ 02.23 വരെ കന്നി തുടർന്ന് വൈകിട്ട് 04.27 വരെ തുലാം തുടർന്ന് വൃശ്ചികം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
വൈകിട്ട് 04.12 വരെ തിരുവാതിര

തിഥി ദൈർഘ്യം
രാത്രി 12.53 വരെ ശുക്ലപക്ഷ ദ്വിതീയ

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: തിരുവാതിര തിഥി: ശുക്ലപക്ഷ ദ്വിതീയ

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഇല്ല

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
തിരുവോണം, രോഹിണി, ഭരണി, രേവതി

ഇവർക്ക് പ്രതികൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
വൈകിട്ട് 04.12 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ദിവസഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് സുബ്രഹ്മണ്യ ഭജനം നടത്തുക, ഒരു സ്തോത്രം
ചേർക്കുന്നു:
ദേവാദിദേവ രഥ മണ്ഡല മധ്യ വേദ്യ,
ദേവേന്ദ്ര പീഠനഗരം ദൃഢചാപഹസ്തം
ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന,
വല്ലീശനാഥ മമ ദേഹി കരാവലംബം
ഹാരാദിരത്നമണിയുക്തകിരീടഹാര,
കേയൂരകുണ്ടല സത്കവചാഭിരാമ
ഹേ വീര താരക ജയാമരവൃന്ദ വന്ദ്യ,
വല്ലീശനാഥ മമ ദേഹി കരാവലംബം

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം:
ഭവനത്തിന് / ഓഫിസിനു പുറത്ത് ചിരട്ടയിൽ കുന്തിരിക്കം സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ഓറഞ്ച്, കഷായനിറം, ചുവപ്പ്. പ്രതികൂല നിറം: കറുപ്പ്, കടുംനീലം .

കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച. ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം,
ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ,
കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും, കടബാധ്യതകൾ ഒഴിയുകയും ചെയ്യും:
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?