2026 സെപ്തംബർ 19, ശനി
കലിദിനം 1872837
കൊല്ലവർഷം 1202 കന്നി 03
(കൊല്ലവർഷം 1202 കന്നി 0൩)
തമിഴ് വർഷം പരാഭവ പൂരട്ടാശി 03
ശകവർഷം 1948 ഭാദ്രപദം 28
ഉദയം 06. 13 അസ്തമയം 06.22 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 09 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 51 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.15 am to 10.46 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.13 am to 07.44 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 01.48 pm to 03.19 pm
(ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വ നീചത്തിൽ ബുധനു ഉച്ചത്തിൽ വ്യാഴം ഉച്ചത്തിൽ ശുക്രൻ സ്വക്ഷേത്രത്തിൽ ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രത്തിൽ (ഉത്രം ഞാറ്റുവേല) ചൊവ്വ പുണർത്തിൽ ബുധൻ അത്തത്തിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചോതിയിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.13 വരെ ചിങ്ങം പകൽ 08.11 വരെ കന്നി പകൽ 10. 15 വരെ തുലാം പകൽ 12.26 വരെ വൃശ്ചികം പകൽ വരെ 02.33 ധനു പകൽ 04.29 വരെ മകരം വൈകിട്ട് 06.14 വരെ കുംഭം തുടർന്ന് മീനം
ALSO READ
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm
ഇന്നത്തെ നക്ഷത്രം
രാത്രി 01.43 വരെ മൂലം തുടർന്ന് പൂരാടം
തിഥി ദൈർഘ്യം
പകൽ 03.27 വരെ ശുക്ലപക്ഷ അഷ്ടമി തുടർന്ന് നവമി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: മൂലം തിഥി: ശുക്ലപക്ഷ നവമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഇല്ല
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
പൂയം, ആയില്യം, അനിഴം, ചോതി, അത്തം, പൂരം,
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
തൃക്കേട്ട, വിശാഖം, ചിത്തിര, ഉത്രം, ഉത്രട്ടാതി, രേവതി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
മൃത്യുദോഷം
രാത്രി 01.43 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണ വർദ്ധനയ്ക്ക് ധർമ്മശാസ്താ ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
ത്രിഗുണിത മണിപദ്മം വജ്ര മാണിക്യദണ്ഡം
സിതസുമശരപാശമിക്ഷുകോദണ്ടകാണ്ഡം
ഘൃതമധുരസപാത്രം ബിഭ്രതംഹസ്തപദ്മേ
ഹരിഹരസുത മീഡേ ചക്രമന്ത്രാത്മമൂർത്തിം
ലാൽ-കിതാബ് നിർദ്ദേശം
ദിവസത്തിന് ചേർന്ന ലാൽ-കിതാബ്
പരിഹാരം: കറുത്ത തുണിയിൽ 11 വെള്ളി നാണയം (ഒറ്റരൂപാ നാണയം) പൊതിഞ്ഞു കെട്ടി വീട്ടിലെ / ഓഫിസിലെ പണം സൂക്ഷിക്കുന്ന അലമാരയിൽ സൂക്ഷിക്കുക . അസത്യ ഭാഷണം ഒരു കാരണവശാലും നടത്താതിരിക്കുക
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം പ്രതികൂല നിറം : ചുവപ്പ്, ഓറഞ്ച്
ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനി ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം സൂര്യപുത്രായ വിദ്മഹേ
ശനൈഃശ്ചരായ ധീമഹി
തന്ന: മന്ദ പ്രചോദയാത്
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.