Thursday, July 30, 2026
Thursday, July 30, 2026
Home » മഹാവിഷ്ണു ഭജനം നടത്തുക; വൃദ്ധർക്കും ശിശുക്കൾക്കും അന്നദാനം നടത്തുക

മഹാവിഷ്ണു ഭജനം നടത്തുക; വൃദ്ധർക്കും ശിശുക്കൾക്കും അന്നദാനം നടത്തുക

0 comments

2026 ജൂലൈ 30, വ്യാഴം
കലിദിനം 1872786
കൊല്ലവർഷം 1201 കർക്കടകം 14
(കൊല്ലവർഷം 1201 കർക്കടകം ൧൪)
തമിഴ് വർഷം പരാഭവ ആടി 14
ശകവർഷം 1948 ശ്രാവണം 08

ഉദയം 06. 14 അസ്തമയം 06.47 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 33 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 27 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 02.04 pm to 03.38 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.22 am to 10.56 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.14 am to 07.48 am
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധന് സ്വക്ഷേത്രത്തിൽ, വ്യാഴം ഉച്ചത്തിൽ വ്യാഴത്തിനു മൗഢ്യം ശനിക്കു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂയത്തിൽ (പൂയം ഞാറ്റുവേല) ചൊവ്വ മകയിരത്തിൽ ബുധൻ പുണർതത്തിൽ വ്യാഴം പൂയത്തിൽ ശുക്രൻ ഉത്രത്തിൽ ശനി രേവതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.29 വരെ കർക്കടകം പകൽ 09.29 വരെ ചിങ്ങം പകൽ 11.27 വരെ കന്നി പകൽ 01..35 വരെ തുലാം പകൽ 03.41 വരെ വൃശ്ചികം വൈകിട്ട് വരെ 05.49 ധനു തുടർന്ന് മകരം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
പകൽ 05.43 വരെ തിരുവോണം തുടർന്ന് അവിട്ടം

തിഥി ദൈർഘ്യം
രാത്രി 09.30 വരെ കൃഷ്ണപക്ഷ പ്രഥമ തുടർന്ന് ദ്വിതീയ

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: തിരുവോണം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ
മംഗളകർമ്മങ്ങൾ നടക്കുക,
മംഗളകർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തിക്കുക .വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുംഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
തിരുവാതിര, പൂരാടം, തൃക്കേട്ട, വിശാഖം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ഉത്രാടം, മൂലം, അനിഴം, ചോതി, ഭരണി, കാർത്തിക

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ദിനഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക്
മഹാവിഷ്ണു ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു :
നമഃ സർവ്വ സുരേശായ നമഃ
ശ്രീവത്സധാരിണേ
നമശ്ചർമ്മാസിഹസ്തായ നമഃ
പങ്കജമാലിനേ
നമോ വിശ്വപ്രതിഷ്ഠായ നമഃ
പീതാംബരായ ച
നമോ നൃസിംഹരൂപായ
വൈകുണ്ഠായ നമോ നമഃ
നമഃ പങ്കജനാഭായ നമഃ
ക്ഷീരോദശായിനേ
നമഃ സഹസ്ര ശീർഷായ നമോ
നാഗാംഗ ശായിനേ
നമഃ പരശുഹ സ്തായ നമഃ
ക്ഷത്രാന്തകാരിണേ
നമഃ സത്യപ്രതിജ്ഞായ
ഹ്യജിതായ നമോനമഃ
നമസ്ത്രൈലോക്യ നാഥായ നമശ്ചക്രധരായച
നമഃ ശിവായ സൂക്ഷ്മായ
പുരാണായ നമോ നമഃ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: വൃദ്ധർക്കും ശിശുക്കൾക്കും അന്നദാനം നടത്തുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം: കറുപ്പ്, കടുംനീല .

ഗുരുപീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ ,എത്ര ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവാനാം ച: ഋഷീണാം ച:
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?