Tuesday, September 15, 2026
Tuesday, September 15, 2026
Home » കേതുദോഷം, തൊഴിൽ ദുരിതം, ശത്രുദോഷം, വിവാഹതടസം നീക്കും കൊട്ടാരക്കര ഗണപതി

കേതുദോഷം, തൊഴിൽ ദുരിതം, ശത്രുദോഷം, വിവാഹതടസം നീക്കും കൊട്ടാരക്കര ഗണപതി

by NeramAdmin
0 comments

കേരളത്തിലെ ഗണപതിക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. ക്ഷേത്രത്തിന്റെ രേഖകളിലെ നാമം മണികണഠേശ്വരം ശിവക്ഷേത്രമെന്നാണ്. പ്രധാനദേവത ശിവനാണെങ്കിലും പ്രാധാന്യം ഗണപതിക്കാണ്. പുത്രന്റെ ദാരുണമായ അന്ത്യത്തിനു ശേഷം അലഞ്ഞു തിരിഞ്ഞ പെരുന്തച്ചൻ ഈ ക്ഷേത്രത്തിലും എത്തിചേർന്നു. ഇവിടെ കണ്ട ഒരു പ്ലാവിൻ വേരുകൊണ്ട് അദ്ദേഹം രണ്ട് കൊമ്പുള്ള ഒരു ഗണപതിയുടെ വിഗ്രഹം കൊത്തിയുണ്ടാക്കി ഈ ശിവ ക്ഷേത്രത്തിന്റെഅഗ്‌നികോണിൽ പ്രതിഷ്ഠിച്ചു. അതോടു കൂടി മണികണഠേശ്വരം ക്ഷേത്രം ഏറെ പ്രസിദ്ധിയിലേക്ക് ഉയർന്നു. കേതുവിന്റെ ദോഷം ശമിപ്പിക്കാൻ പ്രത്യേക സിദ്ധിയുള്ള ഗണപതിയെയാണ് പെരുന്തച്ചൻ ഇവിടെ
പ്രതിഷ്ഠിച്ചത്. ആയിരത്തി നാന്നൂറോളം വർഷം പഴക്കമുണ്ട് ഈക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വാസം.

O Kalasha Premium Car Dashboard Ganesha Idol – 8cm Antique Gold Finish Lord Ganesh Statue for Car, Desk & Mini Mandir https://www.okalasha.com/shop/o-kalasha-premium-car-dashboard-ganesha-idol-8cm-antique-gold-finish-lord-ganesh-statue-for-car-desk-mini-mandir

ഉണ്ണിയപ്പം വഴിപാടിലൂടെ പ്രസിദ്ധം

ഉണ്ണിയപ്പം വഴിപാടിലൂടെ വളരെയധികം പ്രസിദ്ധമായ
ഈ ക്ഷേത്രത്തിലെ ഒരു പ്രധാന വിശേഷമാണ് വിനായക ചതുർത്ഥി. അന്ന് വ്രതമെടുത്ത് ഗണപതിയെ ദർശിച്ച് കഴിവിനൊത്ത വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ വിവാഹതടസം, ഔദ്യോഗിക പ്രതിസന്ധി, ശത്രുദോഷം വിദ്യാതടസം എന്നിവ മാറിക്കിട്ടും. എല്ലാ ദോഷങ്ങൾക്കും ശാന്തി ലഭിക്കും. ധനാഭിവൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം. വിഘ്‌നനിവാരണത്തിന് പഴമാല ചാർത്താണ് ഇവിടുത്തെ പ്രധാന വഴിപാട്. ഐശ്വര്യാഭിവൃദ്ധിക്ക്
താമരമൊട്ട് മാല ചാർത്തണം. കേതുദോഷശാന്തിക്ക് കറുകമാല ചാർത്തുകയാണ് വേണ്ടത്. ചിങ്ങത്തിലെ വിനായക ചതുർത്ഥി ദിവസം മാത്രമാണ് കൊട്ടാരക്കര ഗണപതിയെ പുറത്തെഴുന്നള്ളിക്കുന്നത്. അന്ന് മാത്രമേ മോദകം വഴിപാട് നടത്താറുള്ളു. അഷ്ട ദ്രവ്യ ഗണപതി ഹോമമാണ് മറ്റൊരു പ്രധാന വഴിപാട്. മേടമാസത്തിലെ തിരുവാതിരയാണ് ഉത്സവം. പുനപ്രതിഷ്ഠാവാർഷികം. തൈപ്പൂയം, മണ്ഡലപൂജ എന്നിവയും ആഘോഷിക്കുന്നു.
ക്ഷേത്രത്തിലെ ഫോൺ- 0474 – 245 7200

ജീവിതാഭിവൃദ്ധിക്കും ആഗ്രഹങ്ങൾ സഫലമാകാനും
കാര്യസിദ്ധിക്കും സമൃദ്ധി ഗണപതിയുടെ 36 നാമങ്ങൾ
36 പ്രാവശ്യം വീതം വിനായക ചതുർത്ഥി ദിവസം തുടങ്ങി 21 ദിവസം രണ്ടുനേരം ചൊല്ലണം. ചിട്ടയോടെ ചതുർത്ഥി വ്രതം അനുഷ്ഠിച്ചാൽ ഏതാഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം.


സമൃദ്ധി ഗണപതി 36 നാമങ്ങൾ

ALSO READ

ഓം ഗജാരൂഢായ നമഃ
ഓം ഗജവദനായ നമഃ
ഓം ഗവയേ നമഃ
ഓം ശാശ്വതായ നമഃ
ഓം ശാശ്വതരൂപായ നമഃ
ഓം ആത്മയോനിനിലായ നമഃ
ഓം മഹാതേജസേ നമഃ
ഓം തേജോ രൂപിണേ നമഃ
ഓം യോഗനിധയേ നമഃ
ഓം യോഗീശ്വരായ നമഃ
ഓം ശാസ്ത്രജ്ഞായ നമഃ
ഓം നവീനായ നമഃ
ഓം കിരീട ധാരിണേ നമഃ
ഓം സത്യസന്ധായ നമഃ
ഓം മദനമേഖലായ നമഃ
ഓം ചതുര്‍ബാഹവേ നമഃ
ഓം വേദ വിദേ നമഃ
ഓം സൗഖ്യായ നമഃ
ഓം ഓം കാര്യയുക്തായ നമഃ
ഓം കാമാദിരഹിതായ നമഃ
ഓം വശ്യമാലിനേ നമഃ
ഓം വശ്യമോഹിനേ നമഃ
ഓം ത്രിപുരാന്തകപുത്രായ നമഃ
ഓം കാലാത്മനേ നമഃ
ഓം ശക്തിയുക്തായ നമഃ
ഓം ദേവപൂജിതായ നമഃ
ഓം ഢും ഢിവിനായകായ നമഃ
ഓം മഹാ പ്രഭവേ നമഃ
ഓം സ്തംഭനകരായ നമഃ
ഓം ദിവ്യനൃത്തപ്രിയായ നമഃ
ഓം ദിവ്യ കേശായ നമഃ
ഓം സ്‌കന്ദാഗ്രജായ നമഃ
ഓം സക്ന്ദ വന്ദിതായ നമഃ
ഓം ചതുരാത്മനേ നമഃ:
ഓം ഫലദായകായ നമഃ
ഓം ഗണം ജയായ നമഃ

Story Summary : Kottarakkara Maha Ganapathy Temple, Vinayaka Chaturthi Festival

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?