॥ ശ്രീ ഗുരു ദത്താത്രേയായ നമഃ ॥
പ്രത്യക്ഷ ദൈവങ്ങളായ മാതാപിതാക്കൾ കഴിഞ്ഞാൽ ആദ്യം ഗുരുവും പിന്നീട് ദൈവവും എന്നാണ് വിശ്വാസം. ഗുരുമുഖത്തു നിന്നാണ് ഈശ്വരശക്തിയുടെ പോലും ആവിർഭാവം. അതിനാൽ ഗുരു ഈശ്വരതുല്യനാകുന്നു. ഏത് വിദ്യ അഭ്യസിക്കാനും ഗുരുവിന്റെ അനുഗ്രഹം വേണം. ഗുരുകടാക്ഷം ലഭിച്ചാൽ ലക്ഷക്കണക്കിന് ദോഷങ്ങൾ പോലും ബാധിക്കാതെ ഒരിഞ്ഞു പോകും. ഇത് നേടുന്നതിന് ഏറ്റവും ഉത്തമമായ ദിനമാണ് ആഷാഢമാസത്തിലെ പൗർണ്ണമി ദിനമായ ഗുരുപൂർണ്ണിമ. 2026 ജൂലൈ 29 ബുധനാഴ്ചയാണ് ഇത്തവണ ഗുരുപൂർണ്ണിമ
അറിവിന്റെ ദേവന്മാരായി കണക്കാക്കുന്നത് ദക്ഷിണാമൂർത്തി, വേദവ്യാസൻ, ദത്താത്രേയൻ എന്നിവരെയാണ്. പ്രപഞ്ചം മുഴുവൻ ഇവരെയാണ് ഗുരുനാഥൻമാരായി കണക്കാക്കുന്നത്. ദക്ഷിണാമൂർത്തി സാക്ഷാൽ ശ്രീ പരമേശ്വരൻ തന്നെയാണ്.. ഋഷീശ്വരനായ വേദവ്യാസൻ ഭഗവാൻ മഹാവിഷ്ണുവിന്റെ അംശമാണെന്ന് സങ്കല്പിക്കുന്നു. മഹർഷിമാരുടെ മുഴുവൻ പരമ്പര കണക്കാക്കി ചെന്നാൽ അത് അവസാനിക്കുക വേദവ്യാസനിലാണ്. വേദവ്യാസ മുനിയുടെ അവതാര ദിനമാണ് ആഷാഢ പൗർണ്ണമി അഥവാ വ്യാസപൂർണ്ണിമ. ദത്താത്രേയ സ്വാമി ത്രിമൂർത്തികളുടെ, ബ്രഹ്മാവ്, വിഷ്‌ണു, മഹേശ്വരന്മാരുടെ സംയോജിത അവതാരമാണ്.

ബുധനാഴ്ച വരുന്ന ഗുരുപൂർണ്ണിമ, ആദിഗുരുവായ ശ്രീ ദത്താത്രേയ സ്വാമിയെ ആരാധിക്കാൻ അത്യപൂർവമായ പുണ്യദിനമാണ്. ത്രിമൂർത്തിസ്വരൂപനായ ശ്രീദത്താത്രേയൻ ജ്ഞാനത്തിന്റെയും ഗുരുകൃപയുടെയും ആത്മീയ ഉണർവിന്റെയും പരമപ്രതീകമാണ്.
ഈ പുണ്യദിനത്തിൽ ശ്രീ ദത്താത്രേയ ഗായത്രി, അഷ്ടോത്തരശതനാമാവലി, ദത്താത്രേയ കവചം എന്നിവ ഭക്തിപൂർവം ജപിക്കുകയും, “ഓം ദ്രാം ദത്താത്രേയായ നമഃ” എന്ന മഹാമന്ത്രം 108 പ്രാവശ്യം ജപിക്കുകയും ചെയ്യുന്നത് ഗുരുകടാക്ഷം വർധിക്കാനും, പാപവിഘ്നങ്ങൾ നീങ്ങാനും, മനഃശാന്തി, ഐശ്വര്യം, ആരോഗ്യവും ആത്മീയ പുരോഗതിയും കൈവരിക്കാനും കാരണമാകുമെന്ന് വിശ്വാസമുണ്ട്.
ALSO READ
ഈ ഗുരുപൗർണിമ ദിനത്തിൽ ആദിഗുരുവായ ശ്രീ ഗുരു ദത്താത്രേയ സ്വാമിയുടെ അനുഗ്രഹം ഏവർക്കും ലഭിക്കട്ടെ. ഗുരുകൃപയാൽ ജീവിതത്തിൽ ജ്ഞാനവും സമാധാനവും സമൃദ്ധിയും നിറയട്ടെ. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ്റെ പുണ്യ സമർപ്പണമായ ശ്രീ ദത്താത്രേയ ഗായത്രി, ധ്യാനം, അഷ്ടോത്തര ശതനാമാവലി എന്നിവ ശ്രവിച്ച് ഈ ഗരുപൂർണ്ണിമ നമുക്ക് ധന്യമാക്കാം:
Story Summary: Significance of Guru Purnima and Lord Dattatreya
Highlights
ആദിഗുരുവായ ശ്രീ ദത്താത്രേയ സ്വാമിയെ ആരാധിക്കാൻ അത്യുത്തമം ഗുരു പൂർണ്ണിമ
ഗുരുകടാക്ഷം ലഭിച്ചാൽ ലക്ഷക്കണക്കിന് ദോഷങ്ങൾ പോലും ഒഴിഞ്ഞു പോകും
ഗുരു കൃപ മനഃശാന്തി, ഐശ്വര്യം, ആരോഗ്യവും ആത്മീയ പുരോഗതി നൽകും
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.