Tuesday, September 15, 2026
Tuesday, September 15, 2026
Home » സുബ്രഹ്മണ്യ ഭജനം നടത്തുക; മുറിച്ച ചെറുനാരങ്ങ പകൽ സൂക്ഷിക്കുക

സുബ്രഹ്മണ്യ ഭജനം നടത്തുക; മുറിച്ച ചെറുനാരങ്ങ പകൽ സൂക്ഷിക്കുക

by NeramAdmin
0 comments

2026 സെപ്തംബർ 16, ബുധൻ
കലിദിനം 1872834
കൊല്ലവർഷം 1202 ചിങ്ങം 31
(കൊല്ലവർഷം 1202 ചിങ്ങം ൩൧)
തമിഴ് വർഷം പരാഭവ ആവണി 31
ശകവർഷം 1948 ഭാദ്രപദം 24

ഉദയം 06. 14 അസ്തമയം 06.24 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 10 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 50 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.19 pm to 01.50 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.47 am to 12.19 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.45 am to 09.16 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യൻ സ്വക്ഷേത്രത്തിൽ ബുധനു ഉച്ചത്തിൽ വ്യാഴം ഉച്ചത്തിൽ ശുക്രൻ സ്വക്ഷേത്രത്തിൽ ശനിക്കു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രത്തിൽ ( ഉത്രം ഞാറ്റുവേല) ചൊവ്വ പുണർത്തിൽ ബുധൻ അത്തത്തിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചോതിയിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.21 വരെ ചിങ്ങം പകൽ 08.21 വരെ കന്നി പകൽ 10.25 വരെ തുലാം പകൽ 12.36 വരെ വൃശ്ചികം പകൽ വരെ 02.47 ധനു വൈകിട്ട് 04.43 വരെ മകരം തുടർന്ന് കുംഭം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm

ഇന്നത്തെ നക്ഷത്രം
പകൽ 05.22 വരെ വിശാഖം തുടർന്ന് അനിഴം

തിഥി ദൈർഘ്യം
കാലത്ത് 09.00 വരെ ശുക്ലപക്ഷ പഞ്ചമി തുടർന്ന് ഷഷ്ഠി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഇല്ല തിഥി: ഇല്ല

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : വിശാഖം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
കാർത്തിക, രോഹിണി, ചിത്തിര, ഉത്രം, മകം

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ചോതി, അത്തം, പൂരം, ആയില്യം, അവിട്ടം, ചതയം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ദിവസഗുണവർദ്ധനവിന്
ദിന ദോഷങ്ങൾ ശമിക്കുന്നതിനും
ദിവസഗുണവർദ്ധനവിനും സുബ്രഹ്മണ്യ ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു.
മംഗല്യ തടസ്സം മാറുന്നതിന് കന്യകകൾ ഈ സ്തുതി ജപിക്കുന്നത് ഉത്തമമാണ്.

നമസ്‌തേ സച്ചിദാനന്ദ
നമസ്‌തേ ഭക്തവത്സല
നമസ്‌തേ ഗിരിവാസ
ശ്രീ കാർത്തികേയ നമോസ്തുതേ
നമസ്‌തേ പാർവതീപുത്ര
നമസ്‌തേ രുദ്രനന്ദന
നമസ്‌തേ സത്യമൂർത്തേ
ശ്രീ കാർത്തികേയ നമോസ്തുതേ
നമസ്‌തേ ദേവദേവേശ
നമസ്‌തേ വിശ്വനായക
നമസ്‌തേ ശർവ്വസൂനോ
ശ്രീ കാർത്തികേയ നമോസ്തുതേ
നമസ്‌തേ സർവലേകേശ
നമസ്‌തേ പുരുഷോത്തമ
നമസ്‌തേ ജ്യോതിരൂപ
ശ്രീ കാർത്തികേയ നമോസ്തുതേ
നമസ്‌തേ ഷണ്മുപഖാ
നിത്യം നമസ്‌തേ മുക്തിദായക
നമസ്‌തേ പഴനീശ
ശ്രീ കാർത്തികേയ നമോസ്തുതേ

ലാൽ – കിതാബ്
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് പരിഹാരം: ഭവനത്തിന്റെ /ഓഫീസിന്റെ മുൻപിൽ മുറിച്ച ചെറുനാരങ്ങ പകൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച , പ്രതികൂലനിറം : ചുവപ്പ് , മഞ്ഞ.

ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുഹ്ദ ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
ഓം സോമരൂപായ വിദ്മഹേ
ജ്ഞാനരൂപായ ധീമഹി
തന്ന: ബുധ: പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?