Monday, August 3, 2026
Monday, August 3, 2026
Home » ഭദ്രകാളിയെ ഭജിക്കുക; പൂരുരുട്ടാതി, അവിട്ടം, ഉത്രാടം, തിരുവാതിര, പുണർതം ജാതർക്ക് ഇന്ന് അനുകൂലം

ഭദ്രകാളിയെ ഭജിക്കുക; പൂരുരുട്ടാതി, അവിട്ടം, ഉത്രാടം, തിരുവാതിര, പുണർതം ജാതർക്ക് ഇന്ന് അനുകൂലം

0 comments

2026 ആഗസ്റ്റ് 03, തിങ്കൾ
കലിദിനം 1872790
കൊല്ലവർഷം 1201 കർക്കടകം 18
(കൊല്ലവർഷം 1201 കർക്കടകം ൧൮ )
തമിഴ് വർഷം പരാഭവ ആടി 18
ശകവർഷം 1948 ശ്രാവണം 12

ഉദയം 06.14 അസ്തമയം 06.46 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 32 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 28 മിനിറ്റ്


ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 07.48 am to 09.22 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 02.04 pm to 03.38 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.56 am to 12.30 pm
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)


ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 07.48 am to 09.22 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 02.04 pm to 03.38 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.56 am to 12.30 pm
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധന് സ്വക്ഷേത്രത്തിൽ, വ്യാഴം ഉച്ചത്തിൽ വ്യാഴത്തിനു മൗഢ്യം ശുക്രൻ നീചത്തിൽ ശനിക്കു വക്രം

ALSO READ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂയത്തിൽ (പൂയം ഞാറ്റുവേല) ചൊവ്വ മകയിരത്തിൽ ബുധൻ പുണർതത്തിൽ വ്യാഴം പൂയത്തിൽ ശുക്രൻ ഉത്രത്തിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.13 വരെ കർക്കടകം പകൽ 09.13 വരെ ചിങ്ങം പകൽ 11.11 വരെ കന്നി പകൽ 01.19 വരെ തുലാം പകൽ 03.25 വരെ വൃശ്ചികം വൈകിട്ട് വരെ 05.33 ധനു തുടർന്ന് മകരം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
രാത്രി 10:00 വരെ ഉത്രട്ടാതി തുടർന്ന് രേവതി

തിഥി ദൈർഘ്യം
രാത്രി 10.54 വരെ കൃഷ്ണപക്ഷ പഞ്ചമി തുടർന്ന് ഷഷ്ടി

നക്ഷത്രം, തിഥി
നക്ഷത്രം: ഉത്രട്ടാതി തിഥി: കൃഷ്ണപക്ഷ പഞ്ചമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ഉത്രട്ടാതി

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം. ഗുണവർദ്ധനവിനും
ദോഷശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
മകം, പൂരം, ചതയം, തിരുവോണം, പൂരാടം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
പൂരുരുട്ടാതി, അവിട്ടം, ഉത്രാടം, തിരുവാതിര, പുണർതം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

ദിനദോഷശാന്തിക്ക്
ദിവസ ദോഷശാന്തിക്ക് ഭദ്രകാളിയെ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു:
ഖഡ്ഗം ചക്ര ഗദേഷുചാപ
പരിഘാ ശൂലം ഭുശുണ്ഡീം ശിരഃ
ശംഖം സന്ദധതീം
കരൈസ്ത്രിനയനാം
സർവ്വാംഗ ഭൂഷാവൃതാം
യാം ഹന്തും മധുകൈഭൗ
ജലജ ഭൂസ്തുഷ്ടാവ
സുപ്തേ ഹരൗ
നീലാശ്മദ്യുതിമാസ്യപാദ
ദശകാം സേവേ മഹാകാളികാം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിനു ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ചെമ്പു പാത്രത്തിൽ ശുദ്ധജലമെടുത്ത് അതിൽ മഞ്ഞൾ കലക്കി ആര്യവേപ്പിന്റെ ചുവട്ടിൽ കാലത്ത് ഒഴിക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ്ക്രീം, പ്രതികൂല നിറം: കറുപ്പ്, നീല

ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ ദോഷമുള്ളവർ, കടുത്ത മദ്യ പാനികൾ, ദീർഘ കാല ഔഷധ സേവ ആവശ്യ മായി വന്നവർ കർക്കടകം, മീനം, വൃശ്ചികം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ ഗായത്രി ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
ഓം അത്രി പുത്രനായ വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമ പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?