Wednesday, August 5, 2026
Wednesday, August 5, 2026
Home » ഹനുമദ് ഭജനം നടത്തുക; മഞ്ഞ വസ്ത്രം ദാനം ചെയ്യുക

ഹനുമദ് ഭജനം നടത്തുക; മഞ്ഞ വസ്ത്രം ദാനം ചെയ്യുക

by NeramAdmin
0 comments

2026 ആഗസ്റ്റ് 06, വ്യാഴം
കലിദിനം 1872793
കൊല്ലവർഷം 1201 കർക്കടകം 21
(കൊല്ലവർഷം 1201 കർക്കടകം ൨൧)
തമിഴ് വർഷം പരാഭവ ആടി 21
ശകവർഷം 1948 ശ്രാവണം 15

ഉദയം 06. 15 അസ്തമയം 06.45 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 30 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 30 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 02.03 pm to 03.37 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.22 am to 10.56 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.15 am to 07.48 am
(ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

Divine Brass Ananthasayanam – Lord Padmanabha in Reclining Posture https://www.okalasha.com/shop?page=2&page_size=18&sort_by=newest&categories=divine-collections&is_service=false

ഗ്രഹാവസ്ഥകൾ
വ്യാഴം ഉച്ചത്തിൽ വ്യാഴത്തിനു മൗഢ്യം ശുക്രൻ നീചത്തിൽ ശനിക്കു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ആയില്യത്തിൽ (ആയില്യം ഞാറ്റുവേല) ചൊവ്വ മകയിരത്തിൽ ബുധൻ പുണർതത്തിൽ വ്യാഴം പൂയത്തിൽ ശുക്രൻ ഉത്രത്തിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.01 വരെ കർക്കടകം പകൽ 09.01 വരെ ചിങ്ങം പകൽ 10.59 വരെ കന്നി പകൽ 01..07 വരെ തുലാം പകൽ 03.13 വരെ വൃശ്ചികം വൈകിട്ട് വരെ 05.21 ധനു തുടർന്ന് മകരം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
രാത്രി 08.14 വരെ ഭരണി തുടർന്ന് കാർത്തിക

തിഥി ദൈർഘ്യം
വൈകിട്ട് 06.53 വരെ കൃഷ്ണപക്ഷ അഷ്ടമി തുടർന്ന് നവമി

നക്ഷത്രം, തിഥി
നക്ഷത്രം: ഭരണി, തിഥി: കൃഷ്ണപക്ഷ അഷ്ടമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: ഭരണി

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ നാളുകളിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അനിഴം, തൃക്കേട്ട, രേവതി, പൂരുരുട്ടാതി, അവിട്ടം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
അശ്വതി, ആയില്യം, തൃക്കേട്ട, ഉത്രട്ടാതി, ചതയം, തിരുവോണം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

മൃത്യുദോഷം
ദിനം മുഴുവൻ പിണ്ഡനൂൽ ദോഷമുള്ളതിനാൽ ഇന്ന് സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ദിനഗുണവർദ്ധനവിന്
ദിവസ ഗുണ വര്ധനയ്ക്കായി ഹനുമദ് ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു :
പീതവർണ്ണം
ലസത്കായം ഭജേ
സുഗ്രീവമന്ത്രിണാം
മാലാമന്ത്രാത്മകം
ദേവം ചിത്രവർണ്ണം
ചതുർഭുജം
പാശാങ്കുശാഭയകരം
ധൃതടങ്കം നമാമ്യഹം
സുരാസുരഗണൈഃ
സർവൈസംസ്തുതം
പ്രണമാമ്യഹം

ലാൽ – കിതാബ് പരിഹാരം
ലാൽ കിതാബ് നിർദ്ദേശം: മഞ്ഞ വസ്ത്രം ദാനം ചെയ്യുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം: കറുപ്പ്, കടുംനീല

ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ, എത്ര ശ്രമിച്ചിട്ടും
കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?