2026 ആഗസ്റ്റ് 16 ന് അത്തം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ ആടിയറുതി, രാമായണ മാസം അവസാനം, അത്തച്ചമയം, വാരാഹി പഞ്ചമി, ചിങ്ങമാസത്തിലെ ഷഷ്ഠി വ്രതം എന്നിവയാണ്. കർക്കടകം 31 ഞായറാഴ്ചയാണ് ആടിയറുതിയും രാമായണ മാസം അവസാനവും അത്തച്ചമയവും. ചിങ്ങത്തിലെ തിരുവോണത്തിന് മുൻപ് വരുന്ന അത്തം ആയതു കൊണ്ടാണ് കർക്കടകത്തിലെ അത്തം അത്തച്ചമയമായി എടുത്തത്. ഞായറാഴ്ച പൂവിളിയുമായി പൂക്കളങ്ങൾ നിറയുന്നതോടെ മലയാളക്കര ഓണ ലഹരിയിലേക്ക് ചുവടു വയ്ക്കുകയാണ്. തിങ്കളാഴ്ചയാണ് ചിങ്ങപ്പുലരിയും ആണ്ടു പിറപ്പും. അന്ന് തന്നെയാണ് ചിങ്ങത്തിലെ ശുക്ലപക്ഷ വാരാഹി പഞ്ചമി. പിറ്റേന്ന് ചൊവ്വാഴ്ചയാണ് ചിങ്ങത്തിലെ ഷഷ്ഠി വ്രതാചരണം. ആഗസ്റ്റ് 17-ന് സൂര്യൻ ചിങ്ങത്തിലേക്ക് പ്രവേശിക്കുന്നതും, വ്യാഴം കർക്കടകത്തിൽ തുടരുന്നതും, ശനി മീനത്തിൽ വക്രഗതിയിൽ തുടരുന്നതുമാണ് ഈ ആഴ്ചയിലെ ഗ്രഹചലനങ്ങളിൽ മുഖ്യം. ആഗസ്റ്റ് 19-ന് വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക് കടക്കുകയും 21-ന് ശുക്രൻ–ശനി സമസപ്തമം സംഭവിക്കുകയും ചെയ്യുന്നു. ഈ ആഴ്ചയിലെ പൊതുവായ ജ്യോതിഷഫലം : വ്യക്തിഗത ജാതകത്തിലെ ദശയും ഗ്രഹനിലയും അനുസരിച്ച് ഫലത്തിൽ വ്യത്യാസമുണ്ടാകാം. ഈ ആഴ്ചയിലെ നക്ഷത്രഫലം
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
വരുമാനം മെച്ചപ്പെടാൻ സാധ്യത. എന്നാൽ അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകാം. കടം കൊടുക്കുന്നതിലും വലിയ നിക്ഷേപങ്ങളിലും ജാഗ്രത പാലിക്കുക. ജോലിയിൽ പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും. മേലുദ്യോഗസ്ഥരുടെ പിന്തുണ കിട്ടും. തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ല വാർത്ത പ്രതീക്ഷിക്കാം. വീട്ടിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും സംസാരിച്ച് പരിഹരിക്കാൻ കഴിയും. കുടുംബത്തിൽ സന്തോഷകരമായ ഒരു വാർത്തയെത്താം. ശ്രദ്ധയും ആത്മവിശ്വാസവും വർധിക്കും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല സമയം. ദോഷപരിഹാരം: ചൊവ്വാഴ്ച ഹനുമാൻ ക്ഷേത്രദർശനം നടത്തണം. എന്നും ഓം ഹം ഹനുമതേ നമഃ 108 പ്രാവശ്യം ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2,3,4, രോഹിണി, മകയിരം 1,2)
സാമ്പത്തികമായി മെച്ചപ്പെട്ട സമയം. പഴയ കുടിശ്ശിക ലഭിക്കാനും അധിക വരുമാനത്തിന് വഴിയൊരുങ്ങാനും സാധ്യത. ജോലിയിൽ അംഗീകാരം ലഭിക്കും. ബിസിനസുകാർക്ക് പുതിയ ബന്ധങ്ങൾ ഗുണം ചെയ്യും. കുടുംബാംഗങ്ങളിൽ നിന്ന് നല്ല പിന്തുണ ലഭിക്കും. വീടുമായി ബന്ധപ്പെട്ട ഒരു ആഗ്രഹം സഫലമാകാം. ഏകാഗ്രത വർധിക്കും. കലാ-സാങ്കേതിക കാര്യങ്ങളിൽ മികവ് പ്രകടിപ്പിക്കാൻ കഴിയും. ദോഷപരിഹാരം: വെള്ളിയാഴ്ച ദേവീക്ഷേത്രത്തിൽ ദർശനം നടത്തി നെയ്യ് വിളക്ക് തെളിയിക്കുക. നിത്യവും
ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1,2,3)
വരുമാനമുണ്ടെങ്കിലും ചെലവ് നിയന്ത്രിക്കണം. രേഖകളില്ലാത്ത സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക. ജോലിയിൽ ചില സമ്മർദ്ദങ്ങൾ ഉണ്ടാകാം. സഹപ്രവർത്തകരുമായി ആശയവിനിമയത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. സഹോദരങ്ങളുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. വാക്കുകളിൽ സംയമനം പാലിക്കുക. പഠനത്തിൽ ശ്രദ്ധ ചിതറാനുള്ള സാധ്യതയുണ്ട്. കൃത്യനിഷ്ഠ പാലിച്ചാൽ മികച്ച ഫലം നേടാം.
ദോഷപരിഹാരം: വെള്ളിയാഴ്ച ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി കറുക മാല സമർപ്പിക്കുക. ദിവസവും ഓം ഗം ഗണപതയേ നമഃ” 108 പ്രാവശ്യം ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
സാമ്പത്തിക തീരുമാനങ്ങളിൽ ധൃതിയില്ലാതെ മുന്നോട്ട് പോകുക. കുടുംബച്ചെലവുകൾ വർധിക്കാം. കഴിവുകൾ പ്രകടിപ്പിക്കാൻ അവസരങ്ങൾ ലഭിക്കും. എന്നാൽ മേലുദ്യോഗസ്ഥരുമായി സംസാരിക്കുമ്പോൾ നയപരമായ സമീപനം വേണം. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകാം. മുതിർന്നവരുടെ വാക്കുകൾ മാനിക്കുന്നതാണ് നല്ലത്. ഉന്നത പഠനത്തിനും പുതിയ കോഴ്സുകൾക്കും അനുകൂലമായ സമയമാണ്.
ദോഷപരിഹാരം: തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ ജലധാര നടത്തുക. എന്നും ഓം നമഃ ശിവായ” 108 പ്രാവശ്യം ജപിക്കുക.
ALSO READ
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
വരുമാനത്തിൽ പുരോഗതിയുണ്ടാകും. എന്നാൽ ആഡംബരച്ചെലവുകൾ നിയന്ത്രിക്കണം. ആദ്യം തൊഴിൽപരമായി ചെറിയ സമ്മർദ്ദമുണ്ടായാലും പിന്നീട് കാര്യങ്ങൾ അനുകൂലമാകും. പുതിയ ചുമതലകൾ ലഭിക്കാം. കുടുംബത്തിൽ നിങ്ങളുടെ അഭിപ്രായത്തിന് പ്രാധാന്യം ലഭിക്കും. ദാമ്പത്യബന്ധത്തിൽ കൂടുതൽ സൗഹൃദം പുലർത്തുക. ആത്മവിശ്വാസം വർധിക്കും. മത്സരപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും നല്ല സമയം.
ദോഷപരിഹാരം: ഞായറാഴ്ച ആദിത്യഹൃദയം ജപിക്കുക. നിത്യവും
ഓം നമഃ ശിവായ 108 പ്രാവശ്യം ജപിക്കുക.
കന്നിക്കൂറ്
(ഉത്രം 2,3,4, അത്തം, ചിത്തിര 1,2 )
പണം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക. ആവശ്യമില്ലാത്ത വാങ്ങലുകളും ഊഹക്കച്ചവടവും ഒഴിവാക്കുക. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ നല്ല സമയം. എന്നാൽ ഫലം ലഭിക്കാൻ കുറച്ചു കാലതാമസം ഉണ്ടായേക്കാം. കുടുംബത്തിൽ ശുഭകാര്യങ്ങൾ നടക്കാൻ സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ നൽകുക. കഠിനാധ്വാനത്തിന് നല്ല ഫലം ലഭിക്കും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിൽ കൂടുതൽ ശ്രദ്ധ വേണം.
ദോഷപരിഹാരം: ബുധനാഴ്ച ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തുക.
നിത്യവും ഓം നമോ ഭഗവതേ വാസുദേവായ 108 പ്രാവശ്യം ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3,4, ചോതി, വിശാഖം 1,2,3)
വരുമാനം ക്രമേണ വർദ്ധിക്കും. പഴയ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും. ഔദ്യോഗിക രംഗത്ത് അംഗീകാരം ലഭിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരാം. കുടുംബാംഗങ്ങളുമായി നല്ല ബന്ധം നിലനിർത്താം. ദാമ്പത്യത്തിൽ സന്തോഷം വർധിക്കും. സൃഷ്ടിപരമായ മേഖലകളിലും കലാപഠനത്തിലും മികവ് കാണിക്കും. ധനകാര്യത്തിൽ ആലോചിച്ചുള്ള തീരുമാനങ്ങൾ, തൊഴിൽരംഗത്ത് ക്ഷമ, കുടുംബത്തിൽ നല്ല ആശയവിനിമയം, പഠനത്തിൽ സ്ഥിരമായ പരിശ്രമം എന്നിവ ഗുണം ചെയ്യും.
ദോഷപരിഹാരം: വെള്ളിയാഴ്ച മഹാലക്ഷ്മി ക്ഷേത്രത്തിൽ ദർശനം നടത്തി നെയ്യ് വിളക്ക് തെളിയിക്കുക.
നിത്യവും ഓം ശ്രീം നമഃ 108 പ്രാവശ്യം ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. പെട്ടെന്നുള്ള ലാഭം പ്രതീക്ഷിച്ച് റിസ്ക് എടുക്കരുത്. ജോലിയിൽ പുരോഗതിയുണ്ടാകും. സ്ഥലംമാറ്റം അല്ലെങ്കിൽ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരാം. കുടുംബകാര്യങ്ങളിൽ നിങ്ങളുടെ ഇടപെടൽ ആവശ്യമായി വരും. പഴയ പ്രശ്നങ്ങൾ പരിഹരിക്കാം.പഠനത്തിൽ സ്ഥിരത കൈവരിക്കും. അധ്യാപകരുടെയും മുതിർന്നവരുടെയും നിർദ്ദേശങ്ങൾ സ്വീകരിക്കുക.
ദോഷപരിഹാരം: ചൊവ്വാഴ്ച സുബ്രഹ്മണ്യസ്വാമി ക്ഷേത്രദർശനം നടത്തണം ഓം ശരവണഭവായ നമഃ നിത്യവും 108 പ്രാവശ്യം ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സാമ്പത്തികമായി മെച്ചപ്പെട്ട സമയം. പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താൻ കഴിയും. ജോലിയിൽ ഒരു മാറ്റം ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ മറുപടികൾ ലഭിക്കും. ബിസിനസിൽ പുതിയ അവസരങ്ങൾ തേടി വരും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം സംജാതമാകും. ദൂരെയുള്ള ബന്ധുക്കളിൽ നിന്ന് നല്ല വാർത്ത ലഭിക്കും. ഉന്നതപഠനത്തിനും വിദേശപഠനത്തിനും ശ്രമിക്കുന്നവർക്ക് അനുകൂലമായ സമയം.
ദോഷപരിഹാരം: വ്യാഴാഴ്ച വിഷ്ണു ക്ഷേത്രദർശനം നടത്തി വിഷ്ണു സഹസ്ര നാമം ജപിക്കുക. നിത്യവും 108 പ്രാവശ്യം ഓം നമോ നാരായണായ ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2,3,4, തിരുവോണം, അവിട്ടം 1,2)
വരുമാനവും ചെലവും ഒരുപോലെ കൂടും. വലിയ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുന്നതിന് മുമ്പ് ആലോചിക്കുക. കഠിനാധ്വാനത്തിന് നല്ല ഫലം ലഭിക്കും. വൈകിയിരുന്ന ചില കാര്യങ്ങൾ മുന്നോട്ട് നീങ്ങും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുക. വീട്ടിലെ മുതിർന്നവരുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം.സ്ഥിരമായി പരിശ്രമിച്ചാൽ മികച്ച വിജയം നേടാം. അലസത ഒഴിവാക്കുക. ദോഷപരിഹാരം: ശനിയാഴ്ച ശാസ്താ ക്ഷേത്ര ദർശനം നടത്തി നീരാജനം തെളിയിക്കുക. നിത്യവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 3,4) , ചതയം, പൂരുരുട്ടാതി 1,2,3)
സാമ്പത്തിക കാര്യങ്ങളിൽ അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടാകാം. വലിയ നിക്ഷേപങ്ങളിൽ സൂക്ഷ്മത വേണം. പുതിയ ആശയങ്ങൾ നടപ്പാക്കാൻ അവസരം ലഭിക്കും. എന്നാൽ സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ ഒഴിവാക്കുക.കുടുംബത്തിൽ സമാധാനം നിലനിർത്താൻ വിട്ടുവീഴ്ച ആവശ്യമായി വരാം. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനങ്ങളിൽ നല്ല പുരോഗതി. ഏകാഗ്രത വർധിപ്പിക്കുക.
ദോഷപരിഹാരം: ശനിയാഴ്ച ഹനുമാൻ സ്വാമിയെ ഭജിക്കുക. നീരാജനം തെളിയിക്കുക. ഓം ഹം ഹനുമതേ നമഃ
108 തവണ ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി
സാമ്പത്തികമായി പതുക്കെയെങ്കിലും സ്ഥിരത കൈവരിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ഗുണം ലഭിക്കാം. ഉത്തരവാദിത്വങ്ങൾ വർധിക്കും. ക്ഷമയോടെ പ്രവർത്തിച്ചാൽ നേട്ടം ഉറപ്പ്. ശനിയുടെ വക്രഗതി കാരണം ചില കാര്യങ്ങളിൽ കാലതാമസം ഉണ്ടാകാം കുടുംബാംഗങ്ങളിൽ നിന്ന് നല്ല പിന്തുണ ലഭിക്കും. ആത്മീയമായ കാര്യങ്ങളിൽ താൽപര്യം വർധിക്കും. ഏകാഗ്രത വർധിപ്പിക്കാൻ സാധിക്കും. ഉയർന്ന പഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായ സൂചനകൾ ലഭിക്കും.
ദോഷപരിഹാരം: വ്യാഴാഴ്ച വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക. നിത്യവും ഓം നമോ ഭഗവതേ വാസുദേവായ 108 പ്രാവശ്യം ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.