Wednesday, August 19, 2026
Wednesday, August 19, 2026
Home » ഓരോ കൂറിനും കൊല്ലവർഷം 1202 മാസം തോറും സംഭവിക്കാവുന്ന ഗുണദോഷങ്ങൾ, പരിഹാരങ്ങൾ

ഓരോ കൂറിനും കൊല്ലവർഷം 1202 മാസം തോറും സംഭവിക്കാവുന്ന ഗുണദോഷങ്ങൾ, പരിഹാരങ്ങൾ

0 comments

കൊല്ലവർഷം 1202 ലെ വാർഷികഫലം (കൂറുഫലം) ഓരോ കൂറിനും മാസങ്ങൾ തോറും പൊതുവെ സംഭവിക്കാവുന്ന ഗുണദോഷങ്ങളും പരിഹാരങ്ങളും താഴെ നൽകുന്നു.

വാർഷികഫലവും മാസഫലവും ആഴ്ചഫലവും മിക്കപ്പോഴും ദശാപഹാര ഫലവുമായി വ്യത്യാസമുണ്ടാകാം. ഇവയെല്ലാം ഒരുപോലെ ഗുണമായി വന്നാൽ അത്യുത്തമവും എല്ലാം പ്രതികൂലമായി വന്നാൽ വളരെ ദോഷവും രണ്ടും ഗുണദോഷ സമ്മിശ്രമായി വന്നാൽ മദ്ധ്യമവും ആയി അനുഭവത്തിൽ വരുന്നതായിരിക്കും. ഫലദോഷങ്ങൾ വായിച്ചുപോകുമ്പോൾ ഇതും മനസ്സിൽ ഉണ്ടായിരിക്കണമെന്ന് അഭ്യർഥിക്കുന്നു. 1202-ലെ വാർഷികഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)

ചിങ്ങം, കന്നി, തുലാം: കാര്യതടസ്സം, മാനസിക പ്രയാസം, ധനനഷ്ടം. പരിഹാരം: വിഷ്ണുപൂജ, ശിവഭജനം. മന്ത്രം: ഓം ഘൃണി സൂര്യായ നമഃ

വൃശ്ചികം, ധനു, മകരം, കുംഭം: കർമ്മരംഗത്ത് നേട്ടം, ഔദ്യോഗിക പദവി ഉയർച്ച, ധനലാഭം, സന്താനഭാഗ്യം.

ALSO READ

മീനം, മേടം, ഇടവം, മിഥുനം: കുടുംബപ്രശ്നങ്ങൾ, യാത്രാദുരിതം, അനാവശ്യ ഉൽക്കണ്ഠ. പരിഹാരം: വ്യാഴപ്രീതിക്കായി ദക്ഷിണാമൂർത്തിയെ ഭജിക്കുക.

കർക്കടകം: മംഗളകർമ്മങ്ങൾ നടക്കും, മിശ്രിതഫലം.

ഇടവക്കൂറ്
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)

ചിങ്ങം, കന്നി, തുലാം: ധനലാഭം, ശത്രുജയം, കർമ്മവിജയം.

വൃശ്ചികം, ധനു, മകരം: ആരോഗ്യപ്രശ്നങ്ങൾ, വാഹനാപകട സാധ്യത, കുടുംബ അസ്വസ്ഥത. പരിഹാരം: വിഷ്ണുസഹസ്രനാമം ജപിക്കുക.

കുംഭം, മീനം, മേടം: അലച്ചിൽ, മാനസിക വിഷമം, ഏഴരശനി ദോഷം. പരിഹാരം: ശാസ്താവിനെ ഭജിക്കുക, നീരാജനം. ജപിക്കാനുള്ള മന്ത്രം: ഓം ശം ശനൈശ്ചരായ നമഃ

ഇടവം, മിഥുനം, കർക്കടകം: കുടുംബത്തിൽ മംഗളകർമ്മങ്ങൾ, കാര്യവിജയം.

മിഥുനക്കൂറ്
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)

ചിങ്ങം, കന്നി: കാര്യവിജയം, ധനലാഭം, കുടുംബസൗഖ്യം.

തുലാം, വൃശ്ചികം, ധനു, മകരം: തൊഴിൽ തടസ്സം, ധനനഷ്ടം, ശനിദോഷം. പരിഹാരം: ശനിയാഴ്ചകളിൽ ശാസ്താവിനെ ഭജിക്കുക.

കുംഭം, മീനം, മേടം: സാമ്പത്തിക നേട്ടം, കീർത്തി, സർവ്വവിജയം.

ഇടവം, മിഥുനം, കർക്കടകം: ശുഭകർമ്മങ്ങൾ നടക്കാനുള്ള സാധ്യത, മിശ്രിതഫലം. ജപിക്കാനുള്ള മന്ത്രം: ഓം ബ്രഹ്മണേ നമഃ

കർക്കടകക്കൂറ്
(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ചിങ്ങം, കന്നി, തുലാം, വൃശ്ചികം: മാനസിക സംഘർഷം, രോഗസാധ്യത, വാഹനാപകടം, ബന്ധുവിയോഗം. കന്നിയിൽ കാര്യസാദ്ധ്യവും സംഭവിക്കും. പരിഹാരം: വിഷ്ണുപൂജയും വ്യാഴപ്രീതിയും നടത്തുക.

ധനു, മകരം, കുംഭം, മീനം: ധനയോഗം, മംഗളകർമ്മങ്ങൾ, കീർത്തി.

മേടം, ഇടവം, മിഥുനം, കർക്കടകം: ശനി ദോഷം, അലച്ചിൽ, കുടുംബപ്രശ്നം. പരിഹാരം: ശാസ്താവിനെ ഭജിക്കുക, നീരാജനം.

https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=heritage-weaves&is_service=false

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

ചിങ്ങം, കന്നി, തുലാം: ശനി ദോഷം, തടസ്സം, മാനസിക വിഷമം. പരിഹാരം: ശാസ്താഭജനം, മൃത്യുഞ്ജയ ഹോമം.

വൃശ്ചികം, ധനു, മകരം, കുംഭം: രോഗസാധ്യത, കുടുംബകലഹം, അനാവശ്യ ഉൽക്കണ്ഠ. പരിഹാരം: വ്യാഴപ്രീതി വരുത്തുക.

മീനം, മേടം, ഇടവം, മിഥുനം: തടസ്സം, ധനനഷ്ടം, ആരോഗ്യപ്രശ്നം. പരിഹാരം: ശനിദോഷപരിഹാരത്തിന് എണ്ണയും എള്ളും വഴിപാട്.

കർക്കടകം: ശുഭകർമ്മ സാധ്യത, മിശ്രിതഫലം.

കന്നിക്കൂറ്
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)

ചിങ്ങം, കന്നി: സാമ്പത്തിക നേട്ടം, ദൂരയാത്ര, കുടുംബസുഖം.

തുലാം, വൃശ്ചികം, ധനു: പൊതുവെ തടസ്സവും നഷ്ടവും, തൊഴിൽ തടസ്സം. പരിഹാരം: ശനിദോഷപരിഹാരം ചെയ്യുക.

മകരം, കുംഭം, മീനം: ശത്രുജയം, കർമ്മവിജയം, സാമ്പത്തിക അഭിവൃദ്ധി.

മേടം, ഇടവം, മിഥുനം, കർക്കടകം: ശുഭകർമ്മങ്ങൾ നടക്കും, കാര്യവിജയം.

തുലാക്കൂറ്
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)

ചിങ്ങം, കന്നി: തൊഴിൽ തടസ്സം, വാഹനാപകടം. പരിഹാരം: ദക്ഷിണാമൂർത്തിയെ ഭജിക്കുക.

തുലാം, വൃശ്ചികം, ധനു, മകരം: ധനലാഭം, കാര്യവിജയം, സൗഭാഗ്യം.

കുംഭം, മീനം, മേടം, ഇടവം, മിഥുനം: അലച്ചിൽ, ശനിദോഷം. പരിഹാരം: ശാസ്താവിനെ ഭജിക്കുക.

കർക്കടകം: ശുഭകർമ്മ സാധ്യത, മിശ്രിതഫലം.

വൃശ്ചികക്കൂറ്
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)

ചിങ്ങം, കന്നി: ഉന്നത പദവി, മംഗളകർമ്മങ്ങൾ, ധനലാഭം.

തുലാം, വൃശ്ചികം, ധനു, മകരം: രോഗസാധ്യത, മാനസിക സംഘർഷം. പരിഹാരം: വിഷ്ണുസഹസ്രനാമം ജപിക്കുക.

കുംഭം, മീനം, മേടം, ഇടവം: പൊതുവെ അസ്വസ്ഥതയും കാര്യതടസ്സവും. ഒരിക്കലുമില്ലാത്ത അലച്ചിൽ. പരിഹാരം: ശനിയാഴ്ചകളിൽ ശാസ്താവിനെ ഭജിക്കുക.

മിഥുനം, കർക്കടകം: കാര്യവിജയം, ശുഭകർമ്മങ്ങൾ നടക്കും.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)

ചിങ്ങം, കന്നി: കണ്ടകശനി ദോഷം, അലച്ചിൽ. പരിഹാരം: ശിവഭജനവും ശനിപ്രീതിയും നടത്തുക.

തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം: ധനലാഭം, സ്ഥാനചലനം, കുടുംബസൗഖ്യം, പുണ്യസ്ഥല സന്ദർശനം.

മേടം, ഇടവം, മിഥുനം: ശത്രുജയം, ധനലാഭം, ധൈര്യം.

കർക്കടകം: മിശ്രിതഫലം, ശുഭകർമ്മ സാധ്യത.

https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=heritage-weaves&is_service=false

മകരക്കൂറ്
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)

ചിങ്ങം, കന്നി: വിവാഹം, ദാമ്പത്യസൗഖ്യം, കാര്യവിജയം.

തുലാം, വൃശ്ചികം, ധനു, മകരം, കുംഭം: മിശ്രിതഫലം, ശുഭകർമ്മങ്ങൾ നടക്കും.

മീനം, മേടം, ഇടവം, മിഥുനം: ധനനഷ്ടം, കുടുംബപ്രശ്നം. പരിഹാരം: ശാസ്താവിന് നീരാജനം.

കർക്കടകം: സൗഭാഗ്യം, കാര്യവിജയം.

കുംഭക്കൂറ്
(അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ)

ചിങ്ങം, കന്നി: തടസ്സങ്ങൾക്കുശേഷം കാര്യവിജയം. പരിഹാരം: വിഷ്ണുപൂജ.

തുലാം, വൃശ്ചികം, ധനു, മകരം: ധനലാഭം, കുടുംബസുഖം.

കുംഭം, മീനം, മേടം, ഇടവം: വിവിധങ്ങളായ തടസ്സങ്ങൾ, മാനസിക പ്രയാസം. പരിഹാരം: ശാസ്താവിനെ ഭജിക്കുക.

മിഥുനം, കർക്കടകം: ശുഭകർമ്മ സാധ്യത, മിശ്രിതഫലം.

മീനക്കൂറ്
(പൂരുരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)

ചിങ്ങം, കന്നി: ശത്രുജയം, സന്താനഭാഗ്യം, ധനലാഭം.

തുലാം, വൃശ്ചികം, ധനു, മകരം: ശനി ദോഷമുള്ള സമയമാണ്, എന്നാൽ വ്യാഴം അനുകൂലവുമാണ്. കാര്യവിജയമുണ്ടാകും. തടസങ്ങൾ നീങ്ങാൻ ശാസ്താവിന് നീരാജനം, ഹനുമാൻ സ്വാമിക്ക് അവൽ വഴിപാട്.

കുംഭം, മീനം, മേടം, ഇടവം, മിഥുനം: ശുഭകർമ്മങ്ങൾ, കാര്യവിജയം.

കർക്കടകം: മിശ്രിതഫലം, ശുഭകർമ്മ സാധ്യത.

അനിൽ വെളിച്ചപ്പാടൻ
( ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം, കരുനാഗപ്പള്ളി, മൊബൈൽ : +91 94971 34134 )

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?