Wednesday, August 19, 2026
Wednesday, August 19, 2026
Home » 1202 ചിങ്ങമാസം നിങ്ങൾക്ക് എങ്ങനെ ?

1202 ചിങ്ങമാസം നിങ്ങൾക്ക് എങ്ങനെ ?

0 comments

മലയാളത്തിൻ്റെ പുതുവത്സരമായ 1202
ചിങ്ങം1 മുതൽ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിൻ്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
ഈ ചിങ്ങ സംക്രമം. സൂര്യസംക്രമ വശാൽ മേടം, മിഥുനം, കർക്കടകം, തുലാം, ധനു, കുംഭം, മീനം കൂറുകാർക്ക്
ഒരു മാസം നല്ല സമയമാണ്. എന്നാൽ
കന്നി, വൃശ്ചികം, മകരം, ഇടവം കൂറുകാർ
ശ്രദ്ധിക്കണം.

മേടക്കൂറ്
(അശ്വതി, ഭരണി , കാർത്തിക 1/4)
അനാവശ്യ ചിന്തകൾ ഉപേക്ഷിക്കണം. വന്നു ചേരുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. ഇടയ്‌ക്കിടെ ഉണ്ടാകുന്ന ശാരീരിക ആരോഗ്യപ്രശ്‌നങ്ങൾ മാനസികമായ അസ്വസ്ഥതകൾക്കും കാരണമാകും. തൊഴിൽ രംഗത്ത് അഭിവൃദ്ധി ഉണ്ടാകുമെങ്കിലും ചില നഷ്ടങ്ങളും തടസ്സങ്ങളും സംഭവിക്കാം. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണം. പഴയ ബാദ്ധ്യതകൾ കുറയുമെങ്കിലും പുതിയ ചില ബാദ്ധ്യതകൾ ഉണ്ടാകും. പ്രധാനപ്പെട്ട തീരുമാനങ്ങളിൽ അറിവുള്ളവരോട് അഭിപ്രായം ആരായുന്നത് ഗുണം ചെയ്യും.

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബ ജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ചില ക്ലേശാനുഭവങ്ങൾ ഉണ്ടായേക്കും. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. വിവാഹ കാര്യത്തിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകും. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ പരമാവധി ഒഴിവാക്കണം. ജീവിത പങ്കാളിയുടെ ആശയങ്ങൾ വിപരീത സാഹചര്യങ്ങളെ അതിജീവിക്കുവാൻ സഹായകമാകും.
സുദീർഘമായ ചർച്ചയിലൂടെ
തെറ്റിദ്ധാരണകൾ ഒഴിഞ്ഞു പോകും. പ്രവ്യത്തിയിലുള്ള നിഷ്കർഷയും ആത്മാർത്ഥതയും ലക്ഷ്യബോധവും ഉന്നത സ്ഥാനമാനങ്ങൾക്ക് വഴിയൊരുക്കും.

https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=jewellery&is_service=false

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ജീവിത നിലവാരം മെച്ചപ്പെടും. കരാറു ജോലികൾ കൃത്യതയോടു കൂടി ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്. ധർമ്മ പ്രവൃത്തികൾക്കും പുണ്യ പ്രവ്യത്തികൾക്കും സർവ്വാത്മനാ സഹകരിക്കും. ഉദ്ദേശ ശുദ്ധിയോടു കൂടിയുള്ള പ്രവർത്തന ശൈലി മറ്റുള്ളവർക്ക് മാതൃകാപരമായി തീരും. ഭക്ഷണ ക്രമീകരണങ്ങളിൽ നിഷ്‌കർഷ വേണ്ടി വരും. സമയോചിതമായ ഇടപെടലുകളാൽ അർഹതയുള്ള കാര്യങ്ങൾ സാദ്ധ്യമാകും.
ധർമ്മ പ്രവ്യത്തികൾക്കും പുണ്യ പ്രവൃത്തികൾക്കും സർവ്വാത്മനാ സഹകരിക്കും.

കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)
ഉദ്ദേശശുദ്ധി നല്ലതാണെങ്കിലും വാക്കുകളിൽ അബദ്ധം സംഭവിക്കാതെ സൂക്ഷിക്കണം. തൊഴിൽപരമായ പ്രാരബ്‌ധങ്ങളാൽ പലപ്പോഴും കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധിക്കാൻ കഴിയില്ല. പലപ്പോഴും മേലധികാരികളുടെ ചുമതലകൾ ഏറ്റെടുത്ത് നടത്തേണ്ടി വരും. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക സാഹസ പ്രവ്യത്തികൾ തുടങ്ങിയവ അരുത്. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ആശയവിനിമയത്തിൽ അപാകത ഉണ്ടാവാതെ ശ്രദ്ധിക്കണം.

ALSO READ

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
അപരിചിതരുമായുള്ള ബന്ധത്തിൽ നിന്നും അബദ്ധങ്ങൾ വന്നു പേരും. ഈശ്വര പ്രാർത്ഥനകളാൽ ആപൽഘട്ടങ്ങൾ തരണം ചെയ്യും. ആരോഗ്യത്തിൽ ശ്രദ്ധ വേണം.
വ്യവസ്ഥകൾ പാലിക്കാൻ സാധിക്കാത്തതിനാൽ അർഹമായ പല ആനുകൂല്യങ്ങളും നഷ്‌ടപ്പെടും. യാഥാർത്ഥ്യം മനസ്സിലാക്കാതെ ഒരു കാര്യത്തിലും പ്രതികരിക്കരുത്. അമിതവേഗതയിലുള്ള വാഹന ഉപയോഗം ഉപേക്ഷിക്കണം.

https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=jewellery&is_service=false

കന്നിക്കൂറ്
( ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിശദാംശങ്ങൾ അന്വേഷിച്ചറിയാതെ ഒരു കാര്യത്തിലും ഏർപ്പെടരുത്. വിശ്വാസ വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വിട്ടു വീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്തതയും സമാധാനവും ഉണ്ടാകും. ഉദാസീന മനോഭാവം ഉപേക്ഷിച്ച് ഊർജ്ജസ്വലതയോടു കൂടി പ്രവർത്തിച്ചാൽ തൊഴിൽ മേഖലയിലെ മാന്ദ്യത്തെ അതിജീവിക്കാം

തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4 )
അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. തെറ്റിദ്ധാരണ ഒഴിവാക്കാൻ
ബസുക്കൾക്ക് വ്യക്തമായ വിശദീകരണം നൽകേണ്ടി വരും. വ്യക്തിത്വ വികസനത്തിന് തയ്യാറാകുന്നത്. എതിർപ്പുകൾ അതിജീവിക്കുന്നതിന് വഴിയൊരുക്കും. ജീവിത പങ്കാളിയുടെ പേരിൽ വ്യാപാരങ്ങളിൽ ഏർപ്പെടുവാനിടയുണ്ട്.
കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കും. ആഹ്ലാദാന്തരീക്ഷം സംജാതമാകും

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട )
പദ്ധതി സമർപ്പണം, പരീക്ഷ, ഇൻ്റർവ്യൂ തുടങ്ങിയവയിൽ വിജയിക്കും. ഭക്തി ശ്രദ്ധാ പുരസ്സരം ചെയ്യുന്നതെല്ലാം വിജയിക്കും. ആഗ്രഹങ്ങൾക്കനുസരിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും അവസരമുണ്ടാകും. വില്പനോദ്ദേശം മനസ്സിൽ കരുതി ഭൂമി വാങ്ങുവാൻ പ്രാഥമിക സംഖ്യ കൊടുത്ത് കരാറെഴുതും. സാമ്പത്തിക സ്ഥിതിയും ജീവിതഗതിയും മെച്ചപ്പെടും. അധികൃതരുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റമുണ്ടാകും.
ആർഭാടങ്ങൾക്ക് നിയന്ത്രണം വേണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4 )
സ്ഥാപനത്തിൻ്റെ അവസ്ഥ മനസ്സിലാക്കി മറ്റ് ഉദ്യോഗങ്ങൾക്ക് ശ്രമിക്കുമെങ്കിലും അനുഭവഫലം കുറയും. പണം കൈകാര്യം ചെയ്യുന്നതിൽ വളരെയേറെ ശ്രദ്ധിക്കണം. അസുഖങ്ങൾ ഒട്ടും തന്നെ അവഗണിക്കരുത് പരോപകാരം ചെയ്യാനുള്ള മനഃസ്ഥിതി ഉണ്ടാകും. കുടുംബ സംരംക്ഷണച്ചുമതല മറക്കരുത്. വിദ്യാർത്ഥികൾ അലസത വെടിയണം. ശത്രുക്കളെ സൂക്ഷിക്കുക. വിലപ്പെട്ട വസ്തുക്കൾ കളവു പോവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ ആവശ്യമാണ്.

മകരക്കൂറ്
( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യകരമായി കൂടുതൽ ശ്രദ്ധിക്കണം സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും ചെലവ് വർദ്ധിക്കും. ഭൂമിപരമായ കാര്യങ്ങളിൽ വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കണം. എടുത്തുചാട്ടം കാരണം ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. വാക്ക് തർക്കങ്ങളിൽ നിന്ന് യുക്തി പൂർവ്വം പിൻമാറണം. ഔദ്യോഗിക രംഗത്ത് അധികാരവും പദവിയും അദ്ധ്വാന ഭാരവും വർദ്ധിക്കും ആലോചനക്കുറവും അശ്രദ്ധയും നിമിത്തം ദോഷാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരട്ടാതി 3/4)
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് അനാവശ്യമായി ചിന്തിക്കാതെ സ്വയം കഴിവിനും പ്രാപ്തിക്കും അനുസരിച്ച് പ്രവർത്തിക്കുക. ആരോഗ്യ സംരംക്ഷണ ഭാഗമായി ദുഃശീലങ്ങൾ ഉപേക്ഷിക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക. അക്ഷീണമായ പരിശ്രമങ്ങൾ മൂലം നഷ്‌ടങ്ങൾ ഒഴിവാക്കാൻ കഴിയും. ലഭിക്കുന്ന രേഖകൾ വ്യാജമാണോ എന്ന് സസൂക്ഷ്‌മം നിരീക്ഷിക്കാതെ ഒന്നിലും ഇടപെടരുത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടി വരും. അശ്രാന്ത പരിശ്രമത്തിൽ ലാഭോദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ പകുതി ഗുണമുണ്ടാകും.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി )
കുടുംബത്തിൽ എല്ലാവിധ ശ്രേയസ്സും ഉണ്ടാകും. മനസ്സിന് ആനന്ദം നൽകുന്ന വാർത്തകൾ കേൾക്കാനിടയുണ്ട്.
ഇപ്പോഴുള്ള ബിസിനസ് കൂടുതൽ വിപുലീകരിക്കും സർക്കാറിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. കടബാധ്യത കുറഞ്ഞു വരുന്നതായി കാണാം. ജീവിത വിജയത്തിനായി അക്ഷീണം യത്നിക്കും. പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ഇടവരും. ഭൂമിയിടപാടുകളിൽ ലാഭം ഉണ്ടാകും ആരോഗ്യത്തിൽ ശ്രദ്ധ വേണം. സന്താനങ്ങളിൽ നിന്നും സഹായം കിട്ടും. സന്താനങ്ങൾ മൂലം പ്രശസ്തിയും ആദരവും ലഭിക്കും

ജ്യോതിഷി പ്രഭാസീന സി.പി
ഫോൺ: + 91 9961442256
Email ID: prabhaseenacp@gmail.com

This month 1202 Chingam for you Predictions by Prabha Seena

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?