കുടുംബത്തിന് അഭിവൃദ്ധിയും ഐശ്വര്യവും തരുമെന്ന് മാത്രമല്ല കുടുംബാംഗങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും ആയുസിനും പ്രദോഷവ്രതാനുഷ്ഠാനം നല്ലതാണ്. പ്രദോഷവ്രതം കൊണ്ട് സൽകീർത്തിയും
സമ്പത്തും വർദ്ധിക്കും. സന്തതികൾ ഇല്ലാത്തവർക്ക് സന്തതികൾ ഉണ്ടാവുകയും ഉള്ളവർക്ക് അവർ ഐശ്വര്യമുള്ളവരായി തീരുകയും ചെയ്യും.
സെപ്തംബർ 8 ചൊവ്വാഴ്ചയാണ്
ചിങ്ങത്തിലെ കറുത്തപക്ഷ പ്രദോഷം . ശിവപാർവതി പ്രീതി നേടാൻ ശ്രേഷ്ഠമായ ഈ ദിവസം രാവിലെ ഉണർന്ന് എണ്ണ തേക്കാതെ കുളിച്ച് ശുദ്ധമായി നിത്യകർമ്മങ്ങൾ കഴിഞ്ഞ് ഭസ്മം തൊട്ട് നമഃ ശിവായ ജപിക്കണം. തുടർന്ന് താഴെ പറയുന്ന ശ്ലോകം ജപിച്ച് ശിവക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കുന്നത് നല്ലതാണ്.
ശംഭോ മഹാദേവ ശങ്കരാ ശ്രീകണ്ഠ
കുംഭീന്ദ്ര ചർമ്മ അസ്ഥിസർപ്പേന്ദു ഭൂഷണാ
ഗൗരീ പതേ വിഭോ ഗംഗാധരാനന്ദാ
മാരാന്തക പ്രസീദ പ്രസീദ പ്രസീദ
പ്രദോഷദിനത്തിൽ വെറ്റില മുറുക്ക്, പുകവലി, ലഹരി ഉപയോഗം ഇതെല്ലാം നിഷിദ്ധമാണ്. നിർമ്മല ചിത്തരായി ഉപവാസത്തോടെ പകൽ ഉറങ്ങാതെ ശിവപാർവ്വതിമാരെ ഭജിക്കണം. സന്ധ്യയ്ക്ക് മൂന്നര നാഴിക അതായത്
84 മിനിട്ട് മുമ്പ് (ഒരു നാഴിക 24 മിനിട്ടാണ്) കുളിച്ച് ഭസ്മം ധരിക്കണം. അറിയാവുന്ന ശിവനാമങ്ങൾ ജപിച്ച് അലങ്കാരങ്ങൾ ചാർത്തി പുഷ്പഫല നിവേദ്യങ്ങളാൽ ശിവനെ പൂജിക്കണം. (അല്ലെങ്കിൽ ക്ഷേത്രത്തിൽ പ്രദോഷ പൂജയിൽ പങ്കെടുക്കണം.)
ത്രിദളം ത്രിഗുണാകാരം
ത്രിനേത്രം ച ത്രിയായുധം
ത്രി ജന്മ പാപ സംഹാരം
ഏക വില്വം ശിവാർപ്പണം
ALSO READ
ഓം ഓങ്കാര രൂപായ നമഃ
തുടങ്ങിയ ശിവ നാമങ്ങൾ ജപിച്ച് വേണം പുഷ്പഫല
നിവേദ്യങ്ങൾ അർച്ചിക്കേണ്ടത്. ശിവക്ഷേത്രത്തിൽ കൂവളത്തില, കൂവളമാല നൽകുന്നത് പുണ്യം നൽകും.
സന്തതി സൗഖ്യം വരുത്തേണമീശ്വരാ
സന്താപമൊക്കെ ഒഴിക്കേണമീശ്വരാ
ബന്ധുക്കളുണ്ടായ് വരേണമെന്നീശ്വരാ
ബന്ധമോക്ഷം വരുത്തേണമെന്നീശ്വരാ
അർത്ഥസമ്പത്തു വരുത്തേണമീശ്വരാ
വ്യർത്ഥ ദുശ്ചിന്ത ശമിക്കേണമീശ്വരാ
കീർത്തി കല്യാണം വരുത്തേണമീശ്വരാ
മൂർത്തി സൗന്ദര്യം ലഭിക്കേണമീശ്വരാ
ആർത്തി ക്ഷയം വരുത്തേണമെന്നീശ്വരാ
പൂർത്തികളെല്ലാം വരുത്തേണമീശ്വരാ
എന്ന പ്രാർത്ഥനയോടെ പരമശിവനെ പൂജിച്ച് നിവേദ്യവും സമർപ്പിച്ച് പ്രാർത്ഥിക്കണം. (ശങ്കര ധ്യാന പ്രകാരം … എന്ന് തുടങ്ങുന്ന ഈ ശിവ സ്വരൂപ വർണ്ണനാ സ്തോത്രത്തിൻ്റെ വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു. ആലാപനം : മണക്കാട് ഗോപൻ ) അപ്പം, മലർ, അവൽ, നാളികേരം, കൊഴുക്കട്ട, ശർക്കര, പാൽപ്പായസം, പാൽ, ഇളനീര്, പഴം ഇവയെല്ലാം നിവേദ്യമായി വയ്ക്കാം. സന്ധ്യാവേളയിലെ പൂജ കഴിഞ്ഞ് നമസ്‌ക്കരിച്ച് തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കാം.
ശങ്കര ധ്യാന പ്രകാരം
https://youtu.be/l7GE0b4fB3M?si=f_7Q1zRHJSUxGH9a
ഭാഗവത ചൂഡാമണി പള്ളിക്കൽ സുനിൽ,
(മൊബൈൽ: + 91 9447310712)
Story Summary: Significance of Shravana Masa Krishna Paksha and Sukla Paksha Pradosha Pooja
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.