കരാളരൂപാ കാളാബ്ജ
സമാനാകൃതി വിഗ്രഹാ
കാളരാത്രി ശുഭം ദദ്യാത്
ദേവീ ചണ്ഡാട്ടഹാസിനീ
അങ്ങനെ ആദ്യത്തെ മൂന്നു ദിവസം ഇച്ഛാശക്തിയേയും രണ്ടാമത്തെ മൂന്നുദിവസം ജ്ഞാനശക്തിയേയും ആരാധിച്ചു കഴിഞ്ഞ് ക്രിയാശക്തിയെ ആരാധിക്കുവാൻ തുടങ്ങുന്ന
നവരാത്രി കാലത്തിലെ ഏഴാം ദിനത്തിലെത്തി.
ഇച്ഛ ആഗ്രഹവും ജ്ഞാനം അറിവുമാണ്.
ആഗ്രഹവും അറിവും കൊണ്ട് ഒന്നും പൂർണ്ണമാകുന്നില്ല. അതു പ്രവൃത്തിയിലെത്തുമ്പോഴാണ് അതിനു പൂർണ്ണത വരുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങള് നവരാത്രിയുടെ ഏറ്റവും പരമപ്രധാനമായ ദിവസങ്ങളായി അല്ലെങ്കിൽ ആത്മാവായി കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ ദിവസങ്ങളിലൊന്നും വ്രതവും ധ്യാനവും മറ്റും നോറ്റില്ലെങ്കിലും ഇനിയുള്ള മൂന്നു ദിവസം സാധന ചെയ്താൽ ആ പോരായ്മയെ മറികടക്കാൻ പറ്റുന്നു.
കാളരാത്രിദേവി, ചണ്ഡമുണ്ഡ വധത്തിനായി അവതരിച്ച അത്യന്തം വികൃതവും ഘോരയുമായ ദേവീസ്വരൂപമാണ്. കറുത്ത ശരീരവർണ്ണമുള്ള കാലരാത്രി ദേവി ദുർഗ്ഗയുടെ ഏറ്റവും രൗദ്രമായ ഭാവമാണ്. ജടപിടിച്ച മുടിയും ത്രിലോചനങ്ങളുമുള്ള ദേവിയെ അത്യന്തം ഭയാനക ഭാവമായാണ് കണക്കാക്കുന്നത്. നാലുകരങ്ങളുള്ള കാലരാത്രി ദേവിയുടെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചു കൊണ്ടിരിക്കുന്നു. കാലരാത്രിദേവി ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നു. നാലുകൈകളോടുകൂടിയ ദേവിയുടെ വാഹനം ഗർദഭമാണ്. എല്ലായിപ്പോഴും ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്.
പാർവതിയുടെ തമോ ഭാവമാണ് ദേവി കാളരാത്രി (മഹാ കാളി).
ALSO READ

ഗർദ്ദഭ വാഹനയായ ദേവിയുടെ ഭീകര രൂപം ദർശിച്ച് ചണ്ഡമുണ്ഡന്മാർ പരവശരായി അലറിവിളിച്ചെന്നു പുരാണം.
അവരുടെ വധത്തിനുശേഷം ”ചാമുണ്ഡ ” എന്ന പേരും ഈ ദേവിക്കു സ്വന്തം.
അതുപോലെ തന്റെ രക്തത്തുള്ളികള് ഭൂമിയിൽ പതിച്ചാൽ തന്റെയതേ പ്രഭാവമുള്ള അനേകായിരമസുരന്മാരുടെ ജന്മത്തിന് നിദാനമായ ”രക്തബീജൻ” എന്ന ഉഗ്രാസുരന്റെ രക്തംമുഴുവനും കുടിച്ചുവറ്റിച്ചതും ഈ ദേവീഭാവംതന്നെ.
ഒരു മനുഷ്യന് എപ്പോഴാണ് പൂര്ണനാകുന്നത്…? ആഗ്രഹം ഉള്ളതുകൊണ്ട് മാത്രം അവന് പൂര്ണത കൈവരിക്കുന്നുണ്ടോ..?
അറിവ് ഒരു മനുഷ്യനെ പൂര്ണനാക്കുന്നുണ്ടോ…? ഇല്ല എന്നുതന്നെയാണ് ഉത്തരം.
ആഗ്രഹവും അറിവും മാത്രം പോരാ, ആ ആഗ്രഹം മൂലം സമ്പാദിച്ച അറിവ് പ്രവര്ത്തിപദത്തിലെത്തിക്കുകയും വേണം.
അപ്പോൾ ക്രിയാശക്തി പരമപ്രധാനമാണ്. സ്വപ്നം കണ്ടിരിക്കുന്നതിലല്ല, കാര്യങ്ങള് ചെയ്യുന്നതിലാണ് ജീവിതവിജയമിരിക്കുന്നത് എന്ന തിരിച്ചറിവാണ് നവരാത്രിയുടെ ഏഴാം ദിവസം നമുക്ക് സമ്മാനിക്കുന്നത്. നവരാത്രിയുടെ ഏറ്റവും പ്രധാന മൂന്ന് ദിവസങ്ങളിലേക്കുള്ള ആദ്യപടിയാണ് കാലരാത്രിയുടെ ആരാധന.
കേരളത്തിലെ നവരാത്രി ദിനങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്വ്വതിയായി (ഇശ്ചാശക്തി) സങ്കല്പ്പിച്ചാണ് പൂജ നടത്തുക. അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും (ജ്ഞാന ശക്തി) അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും (ക്രിയാശക്തി) സങ്കല്പ്പിച്ച് പൂജകള് നടത്തുന്നു .
യാ ദേവീ സർവ്വഭൂതേഷു
നിദ്രാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
Story Summary: Kalarathri Devi: Navaratri Seventh Day Worshipping
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.