Saturday, October 17, 2026
Saturday, October 17, 2026
Home » ശത്രുതയും ശനി ദോഷവും ഇല്ലാതാക്കി ശാന്തി നേടാൻ ഏഴാം ദിനം കാലരാത്രി ഭജനം

ശത്രുതയും ശനി ദോഷവും ഇല്ലാതാക്കി ശാന്തി നേടാൻ ഏഴാം ദിനം കാലരാത്രി ഭജനം

0 comments


നവരാത്രിയുടെ ഏഴാം നാളാണ് കാലരാത്രി ദേവിയെ ആരാധിക്കുന്നത്. സപ്തമി തിഥിയിൽ ദേവിയെ കാലരാത്രി എന്ന സങ്കല്പത്തിൽ ആരാധിക്കുമ്പോൾ എട്ടു വയസ്സുള്ള പെൺകുട്ടിയെ ശാംഭവി എന്ന ഭാവത്തിൽ പൂജിക്കുന്നു. മാനസികമായി അന്യരോടു നിലനിൽക്കുന്ന ശത്രുതയും അന്യർക്ക് നമ്മോടു നിലനിൽക്കുന്ന മാനസിക ശത്രുതയും ഇല്ലാതാക്കി ശാന്തത കൈവരുത്തുവാൻ കാലരാത്രി ഭജനം സഹായിക്കും. കാലത്തെ പോലും സംഹരിക്കുന്ന
ശക്തിസ്വരൂപിണിയാണ് ഈ ദേവി. അതുകൊണ്ടാണ് കാലരാത്രി എന്നു പറയുന്നത്. ശനി ഗ്രഹത്തെ
നിയന്ത്രിക്കുന്നത് കാലരാത്രി ദേവിയാണ്. ശിവന്റെ തമോഗുണയുക്തമായ ശക്തിയാണ് ഈ ദേവി.
സാധാരണയില്‍ നിന്നും വ്യത്യസ്തമായി അത്യുഗ്ര രൂപമാണ് ദേവിക്ക്. കറുത്തിരുണ്ട ശരീരം, നഗ്ന, തലയോട്ടി മലയായി ധരിച്ചിരിക്കുന്നു, കഴുതപ്പുറത്ത് സ്ഥിതിചെയ്യുന്നു. ഈ രൂപത്തിലാണ് ദേവിയെ ധ്യാനിക്കുന്നത്. നാലു കരങ്ങൾ, വലതു കൈകളിൽ അഭയ വരമുദ്രകൾ, ഇടത് കൈകളിൽ വാളും ഇരുമ്പ്
തോട്ടിയുമാണ്. കാളരാത്രി എന്നും കാലരാത്രി എന്നും ഈ ദേവിയെ പറയും. മുല്ലപ്പൂവാണ് പ്രിയ പുഷ്പം.

Visit Okalasha Shop Now: Goddess Varahi Devi Wall Frame – Hindu Spiritual Wall Decor – 8 × 12 Inches | O Kalasha https://www.okalasha.com/shop/goddess-varahi-devi-wall-frame-hindu-spiritual-wall-decor-8-12-inches-o-kalasha

സ്തുതി
ഏകവേണീ ജപാകർണ്ണപൂരാ
നഗ്നാ ഖരാസ്ഥിതാ
ലംബോഷ്ഠീ കർണ്ണികാകർണ്ണീ തൈലാഭ്യക്തശരീരിണീ
വാമപാദോല്ലസല്ലോഹലതാ-
കണ്ടകഭൂഷണാ
വർദ്ധന്യമൂർദ്ധജാ കൃഷ്ണാ കാലരാത്രിർഭയങ്കരീ

ധ്യാനം
കരാളവദനാം ഘോരാം
മുക്തകേശീം ചതുർഭുജാം
കാലരാത്രിം കരാളീം ച
വിദ്യുന്മാലാവിഭൂഷിതാം
ദിവ്യലോഹവജ്രഖഡ്ഗ വാമാധോർദ്ധ്വകരാംബുജാം
അഭയം വരദാം ചൈവ ദക്ഷിണോർദ്ധ്വാധഃപാണികാം
മഹാമേഘപ്രഭാം ശ്യാമാം
തഥൈവ ഗർദ്ദഭാരൂഢാം
ഘോരദംഷ്ട്രാം കരാലാസ്യാം പീനോന്നതപയോധരാം
സുഖപ്രസന്നവദനാം
സ്മേരാനനസരോരുഹാം
ഏവം സഞ്ചിന്തയേത്
കാലരാത്രിം സർവ്വകാമസമൃദ്ധിദാം

ജപമന്ത്രം
ഓം ദേവി കാലരാത്ര്യൈ നമഃ


വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Pic Design: Prasanth Balakrishnan
+91 7907280255 dr.pbkonline@gmail.com

ALSO READ

Story Summary: Navaratri Seventh Day Worshipp: Goddess Kalaratri the Seventh form of Goddess Parvati (Durga) Dhayanam and Stotram

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?