മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
കീർത്തിയും അംഗീകാരവും തേടിയെത്തുന്ന ദിവസമാണ്. തൊഴിൽ രംഗത്ത് മികച്ച വിജയം കൈവരിക്കാനും ശത്രുക്കളെ പരാജയപ്പെടുത്താനും സാധിക്കും. നിയമപരമായ കാര്യങ്ങളിൽ വിജയം, ധനലാഭം, ഇഷ്ടഭക്ഷണം എന്നിവ ലഭിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
ആശയവിനിമയത്തിൽ അതീവ ശ്രദ്ധ പുലർത്തുക, അല്ലാത്തപക്ഷം സംസാരത്തിൽ അബദ്ധങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. തൊഴിലിടങ്ങളിൽ സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ശല്യം വർദ്ധിക്കാൻ സാധ്യതയുണ്ട്. അമ്മയ്ക്കോ മാതൃതുല്യരായവർക്കോ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാം. ദാമ്പത്യ ജീവിതത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കണം.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
സഹപ്രവർത്തകരുടെ പിന്തുണയോടെ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കും. തൊഴിൽ വിജയം, രോഗശാന്തി, സാമ്പത്തിക നേട്ടം എന്നിവ പ്രതീക്ഷിക്കാം. മികച്ച ഭക്ഷണസുഖവും ശത്രുഹാനിയും ഈ ദിവസത്തിന്റെ പ്രത്യേകതകളാണ്.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
തൊഴിൽപരമായ ബുദ്ധിമുട്ടുകൾ വർദ്ധിക്കാനും മാനസികമായ സംഘർഷങ്ങൾ അനുഭവപ്പെടാനും ഇടയുണ്ട്. തലവേദനയോ നാഡീസംബന്ധമായ അസ്വസ്ഥതകളോ അലട്ടിയേക്കാം. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വളരെ ആലോചിച്ച് മാത്രം പെരുമാറുക.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
സർക്കാർ ആനുകൂല്യങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ ലഭിക്കും. മേലധികാരികളിൽ നിന്ന് പ്രശംസയും പിന്തുണയും ഉണ്ടാകും. കുടുംബത്തിൽ സന്തോഷകരമായ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുള്ള സുദിനമാണിത്.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
ഇന്ന് ഗുണദോഷങ്ങൾ കലർന്ന ഫലമായിരിക്കും. ദിവസത്തിന്റെ ആദ്യ പകുതിയിൽ ആരോഗ്യപ്രശ്നങ്ങളോ സ്ത്രീകളുമായുള്ള തർക്കങ്ങളോ ഉണ്ടായേക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ അനുകൂലമായി മാറുകയും ആശ്വാസം ലഭിക്കുകയും ചെയ്യും.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
ഭാഗ്യം നിറഞ്ഞ ദിവസമാണ്. നിങ്ങൾ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കാൻ സാധിക്കും. ഈശ്വരാനുഗ്രഹത്താൽ കേസുകളിൽ വിജയം, വാഹനഭാഗ്യം, പുതിയ വീട് എന്നിവ കൈവരാം. ബന്ധുക്കളിൽ നിന്നും ഭൂമി ഇടപാടുകളിൽ നിന്നും ലാഭം പ്രതീക്ഷിക്കാം.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
കൃഷിയിൽ നിന്നും ബിസിനസ്സിൽ നിന്നും മികച്ച ലാഭം കൊയ്യാൻ സാധിക്കും. പുതിയ വീടോ വാഹനമോ വാങ്ങാൻ യോഗമുണ്ട്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുകയും സന്താനഭാഗ്യം, ദാമ്പത്യസുഖം എന്നിവ അനുഭവപ്പെടുകയും ചെയ്യും.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
വ്യാഴത്തിന്റെ ബലം കുറഞ്ഞവർക്ക് മനഃസ്വസ്ഥതക്കുറവും കേസുകളിൽ തിരിച്ചടികളും ഉണ്ടായേക്കാം. എന്നാൽ അനുകൂല സമയത്തുള്ളവർക്ക് സന്താനഭാഗ്യം, ബിസിനസ്സ് പുരോഗതി, വാഹനഭാഗ്യം എന്നിവ ലഭിക്കുന്നതായിരിക്കും.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
ആരോഗ്യപരമായ പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കാം. ശാരീരികമായ ക്ഷീണവും മനഃസ്വസ്ഥതക്കുറവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിൽ താല്പര്യക്കുറവ് തോന്നാം. ശത്രുക്കളുടെ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉതൃട്ടാതി, രേവതി)
ബിസിനസ്സിൽ ദൃശ്യമായ പുരോഗതി ഉണ്ടാകും. നിങ്ങളുടെ അവതരണ ശൈലിയിലൂടെ മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാൻ സാധിക്കും. നിങ്ങളെക്കുറിച്ചുള്ള അപവാദ പ്രചരണങ്ങൾ അവസാനിക്കും. കുടുംബത്തിൽ സമാധാനവും സൗഖ്യവും നിലനിൽക്കും.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.