Saturday, March 7, 2026
Saturday, March 7, 2026
Home » ശാസ്താ ഭജനം നടത്തുക; അന്നദാനം നടത്തുക

ശാസ്താ ഭജനം നടത്തുക; അന്നദാനം നടത്തുക

0 comments

2026 മാർച്ച് 07, ശനി
കലിദിനം 1872641
കൊല്ലവർഷം 1201 കുംഭം 23
(കൊല്ലവർഷം 1201കുംഭം 23)
തമിഴ് വർഷം വിശ്വവസു മാശി 23
ശകവർഷം 1947 ഫാൽഗുനം 16

ഉദയം 06.35 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 00മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 00 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09:35 am to 11:05 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06:35 am to 08:05 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 02:05 pm to 03.35 pm
(ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും ബുധനും മൗഢ്യം ബുധനും വ്യാഴത്തിനും വക്രം ശുക്രൻ ഉച്ചത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരുരുട്ടാതിയിൽ (പൂരുരുട്ടാതി ഞാറ്റുവേല) ചൊവ്വ ചതയത്തിൽ ബുധൻ പൂരൂരുട്ടാതിയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ ഉത്രട്ടാതി ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.04 വരെ കുംഭം പകൽ 08.45 വരെ മീനം പകൽ 10.36 വരെ മേടം പകൽ 12.09 വരെ എടവം വൈകിട്ട് 02.51 വരെ മിഥുനം വൈകിട്ട് 04:57 വരെ കർക്കടകം തുടർന്ന് ചിങ്ങം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm

ഇന്നത്തെ നക്ഷത്രം
കാലത്ത് 11:15 വരെ ചിത്തിര തുടർന്ന് ചോതി

തിഥി ദൈർഘ്യം
വൈകിട്ട് 07:18 വരെ കൃഷ്ണപക്ഷ ചതുർത്ഥി തുർന്ന് പഞ്ചമി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ചോതി തിഥി: കൃഷ്ണപക്ഷ ചതുർത്ഥി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ചിത്തിര

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ : മകയിരം, ചിത്തിര, അവിട്ടം, ഉത്രം, മകം, പൂയം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
അത്തം, പൂരം, ആയില്യം, പുണർതം, ഉത്രാടം,

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞ നിറമുള്ള പൂക്കളാൽ “ജയദുർഗ്ഗാ” മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും
ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് നാളിലും പക്ക നാളിലും ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.

ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണ വർദ്ധനയ്ക്ക് ശാസ്താ ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
ഓങ്കാരമൂർത്തിമാർത്തിഘ്നം
ദേവം ഹരിഹരാത്മജം
ശബരിപീഠനിലയം
ശാസ്‌താരം പ്രണതോസ്മ്യഹം
നക്ഷത്രനാഥവദനം നാഥം
ത്രിഭുവനാവനം
നാമിതാശേഷഭുവനം
ശാസ്‌താരം പ്രണതോസ്മ്യഹം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ഒരു ലാൽ – കിതാബ് പരിഹാരം ചേർക്കുന്നു: സമപ്രായത്തിലുള്ളവർക്ക് അന്നദാനം നടത്തുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ്, കടും നീലം പ്രതികൂല നിറം: ചുവപ്പ്, ഓറഞ്ച്

ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
സൂര്യപുത്രോ ദീർഘദേഹഃ
വിശാലാക്ഷ: ശിവപ്രിയ:
മന്ദചാര: പ്രസന്നാത്മാ
പീഢാം ഹരതു മേ ശനി:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?