Saturday, April 25, 2026
Saturday, April 25, 2026
Home » ശ്രീ ഗുരുവായൂരപ്പ ഭജനം നടത്തുക

ശ്രീ ഗുരുവായൂരപ്പ ഭജനം നടത്തുക

0 comments

2026 ഏപ്രിൽ 22, ബുധൻ
കലിദിനം 1872687
കൊല്ലവർഷം 1201 മേടം 09
(കൊല്ലവർഷം 1201 മേടം 0൯)
തമിഴ് വർഷം വിശ്വവസു ചിത്തിര 09
ശകവർഷം 1948 വൈശാഖം 02

ഉദയം 06.10 അസ്തമയം 06.34 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 24 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 36 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.22 pm to 01.55 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.49 am to 12.22 pm
(എല്ലാ പശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.43 am to 09.16 am
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യന് ഉച്ചം, ബുധനു നീചം, ശുക്രൻ സ്വക്ഷത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അശ്വതിയിൽ (അശ്വതി ഞാറ്റുവേല) ചൊവ്വ ഉത്രട്ടാതിയിൽ ബുധൻ ഉത്രട്ടാതിയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ കാർത്തികയിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് പകൽ 07.45 വരെ മേടം പകൽ 09.48 വരെ എടവം വൈകിട്ട് 11.59 വരെ മിഥുനം പകൽ 02.06 വരെ കർക്കടകം വൈകിട്ട് 04.06 വരെ ചിങ്ങം വൈകിട്ട് 06.04 വരെ കന്നി തുടർന്ന് തുലാം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
രാത്രി 10.13 വരെ തിരുവാതിര

തിഥി ദൈർഘ്യം
രാത്രി 10.50 വരെ ശുക്ല പക്ഷ ഷഷ്ഠി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: തിരുവാതിര തിഥി: ശുക്ലപക്ഷ ഷഷ്ഠി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: തിരുവാതിര

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
രാത്രി 10.13 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.

ദിനഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്കായി
ശ്രീ ഗുരുവായൂരപ്പ ഭജനം നടത്തുക.
കാലത്ത് കുളിച്ച് താഴെ ചേർക്കുന്ന ഭഗവത് നാമങ്ങൾ ഭക്തി യോടെ ജപിക്കുക:
ഓം മഹാ വൈകുണ്ഠ നാഥാഖ്യായ നമഃ
ഓം മഹാ നാരായണാഭിധായ നമഃ
ഓം താര ശ്രീ ശക്തി കന്ദർപ്പ ചതുർ ഭുജായ നമഃ
ഓം ശ്രീ വിദ്യാ മന്ത്ര വിഗ്രഹായ നമഃ
ഓം രമാ ബീജ സമാരംഭായ നമഃ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ഒരു ലാൽ – കിതാബ് നിർദ്ദേശം: മുട്ട ഭക്ഷിക്കാതെയിരിക്കുക, ശിശുക്കൾക്ക് നിറമുള്ള വസ്ത്രം നൽകുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച, കറുക നിറം പ്രതികൂല നിറം: ചുവപ്പ്.

ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യ ഗുണോപേതം
തം ബുധം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Prthidina Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?