1201 കർക്കടകം 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ 1201 കർക്കടകം രവിസംക്രമം കന്നി, തുലാം, കുംഭം, ഇടവം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും:
മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1/4
വരവും ചിലവും പൊരുത്തപ്പെട്ട് പോകുവാൻ വിഷമിക്കും. വ്യാപാരികൾ ശ്രദ്ധിച്ചില്ലെങ്കിൽ നഷ്‌ടത്തിനട വരും . വിദ്യാഭ്യാസ കാര്യങ്ങൾക്കായി ധനം ചെലവ് ചെയ്യും. ആരോഗ്യ സംരംക്ഷണത്തിൻ്റെ ഭാഗമായി വ്യായാമവും യോഗാഭ്യാസവും ശീലിക്കും. ഗതിവിഗതികൾക്കനുസരിച്ച് ജീവിത സാഹചര്യങ്ങൾ അതിജീവിക്കേണ്ടതായി വരും ഗുരുകാരണവൻമാരെ അനുസരിക്കുന്നത് അബദ്ധങ്ങളെ അതിജീവിക്കുന്നതിന് ഉപകരിക്കും സാമ്പത്തിക ഇടപാടുകൾ കരുതലോടെ വേണം.
ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
ആഢംബരവസ്‌തുക്കൾ പലതും സ്വന്തമാക്കും. പലരോടും സഹാനുഭൂതിയും സഹായ മനഃസ്ഥിതിയും തോന്നുമെങ്കിലും സ്വന്തം നിലനില്പിന് ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഏർപ്പെടരുത് . ഉപരിപഠനത്തിന് ചേരുവാൻ സാധിക്കും വിശദമായ ചർച്ചയിലൂടെ വസ്തു തർക്കം പരിഹരിക്കപ്പെടും. ദമ്പതിമാർക്കിടയിൽ പരസ്പര വിശ്വാസവും കളത്ര സുഖവും അനുഭവപ്പെടും. മാർഗ്ഗതടസ്സങ്ങൾ നീങ്ങി ആഗ്രഹ സാഫല്യമുണ്ടാകും.
മിഥുനക്കൂറ്
( മകയിരം 1/2, തിരുവാതിര, പുണർതം 3/4 )
പ്രണയ ബന്ധങ്ങൾ മൂലം വിദ്യാർത്ഥികൾക്ക് പഠന രംഗത്ത് ശ്രദ്ധ നഷ്‌ടപ്പെടും. പ്രായമുള്ളവരുടെയും അനുഭവജ്ഞാനം ഉള്ളവരുടെയും ഉപദേശങ്ങൾ സമീപഭാവിയിൽ ഗുണകരമാകും. വാഹനം ഉപയോഗിക്കുമ്പോൾ വളരെ സൂക്ഷിക്കണം. നീർദോഷ – ഉദര രോഗങ്ങൾ ശല്യം ചെയ്തേക്കാം. ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയും സമർപ്പണവും ഉണ്ടാക്കാൻ ശ്രമിക്കണം. അശ്രാന്ത പരിശ്രമത്താൽ തൊഴിൽ മേഖലകളിലെ അനിശ്ചിതാവസ്ഥകൾ അതിജീവിച്ച് പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും
കർക്കടകക്കൂറ്
( പുണർതം 1/4 , പൂയം , ആയില്യം )
വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും. അപ്രതീക്ഷിതമായ ചെലവുകളാൽ പണം കടം വാങ്ങേണ്ടതായി വരും. കുടുംബ തർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. പകർച്ചവ്യാധി പിടിപെടാൻ സാധ്യത ഉള്ളതിനാൽ ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം. ആദ്ധ്യാത്മിക ആത്മീയ ചിന്തകളും ഈശ്വരചിന്തകളും അനാവശ്യ വിചാരങ്ങളെ അതിജീവിക്കുവാൻ ഉപകരിക്കും. ദിനചര്യകളിൽ മാറ്റം വരുത്തുന്നതു വഴി ആരോഗ്യം വീണ്ടെടുക്കും. ആരോഗ്യ സംരംക്ഷണത്തിൻ്റെ ഭാഗമായി ദുഃശീലങ്ങൾ ഉപേക്ഷിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം
ALSO READ

ചിങ്ങക്കൂറ്
( മകം , പൂരം ഉത്രം 1/4 )
സംസാരത്തിൽ തികഞ്ഞ സ്വാത്വികഭാവവും നിയന്ത്രണവും കൊണ്ടുവരാൻ ശ്രമിക്കണം. പല കാര്യങ്ങളിലും സ്വജനങ്ങളിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരും. അഹംഭാവം ഉപേക്ഷിക്കണം. ഏതൊരു കാര്യത്തിനും കൂടുതൽ അദ്ധ്വാനവും പ്രയത്നവും യാത്രാക്ലേശവും പരസഹായവും വേണ്ടി വരും. വ്യാമോഹങ്ങൾ ഒഴിവാക്കണം ഭൂമി സംബന്ധമായ തർക്കങ്ങൾ ഉണ്ടാകാതെ നോക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പര്യാപ്തത ആർജിക്കുവാൻ നിർബന്ധിതനാകും. യാതൊരു കാരണവുമില്ലാതെ അസൂയാലുക്കൾ വർദ്ധിക്കും.
കന്നിക്കൂറ്
( ഉത്രം 3/4 , അത്തം ചിത്തിര 1/2)
തൊഴിൽ നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. വിഭാവനം ചെയ്ത പദ്ധതികൾ പ്രാവർത്തികമാക്കുവാനും പുതിയ ഭരണ സംവിധാനം അവലംബിക്കുവാനും സാധിക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും . ഏറെ കാലമായി അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഗത്തിന് ശമനം വരേണ്ട കാലമാണ്. പുതിയ സുഹൃത്ത് ബന്ധങ്ങൾ ലഭിക്കും. പണമിടപാട് വഴി സാമ്പത്തിക നേട്ടം ഉണ്ടാകും. ഗൃഹത്തിൽ ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാകും.
തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
കടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കാൻ സാധ്യത. സന്താനങ്ങളുമായി ഒത്തു ചേരാനും ഒന്നിച്ചു താമസിക്കുവാനുള്ള അവസരം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് തൊഴിലന്വേഷണത്തിന് അനുയോജ്യ സമയമാണ്. വിവാഹകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ഗൃഹത്തിലെ സുഖസൗകര്യങ്ങൾ കൂടും. പിരിഞ്ഞിരുന്ന സുഹൃത്തുക്കൾ തമ്മിൽ വളരെ നാളുകൾക്കു ശേഷം ഒത്തു ചേരും. മാതാപിതാക്കളിൽ നിന്ന് നിർല്ലോപമായ സഹായവും സഹകരണവും ഉണ്ടാകും.
വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
വിദ്യാർത്ഥികൾ അലസതയും ശ്രദ്ധക്കുറവും ഉണ്ടാകാതെ നോക്കണം. പ്രത്യേക കാരണങ്ങൾ ഇല്ലാതെ മാനസിക പിരിമുറുക്കം വർദ്ധിക്കും. മാനസിക പിരിമുറുക്കം കുറയ്ക്കാൻ കൂടുതൽ സമയം ജപം ചെയ്യുക. ജോലിയിൽ ഉത്തരവാദിത്വം വർദ്ധിക്കും. കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഉദരസംബദ്ധമായ അസുഖം ശ്രദ്ധിക്കണം. അല്പം ശാരീരിക അസ്വസ്ഥതകളും മടി പോലുള്ള അവസ്ഥകളും ഉണ്ടാകാം. അടുത്ത ചില സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാം. അത് വിരോധത്തിന് ഇടയാക്കുമെന്നതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം , ഉത്രാടം 1/4)
എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ ശ്രദ്ധ വേണം. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കുക. പൊതുപ്രവർത്തകർ അനാവശ്യ ആരോപണങ്ങൾ മൂലം വിഷമിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. പണമിടപാടിൽ ജാഗ്രത വേണം ആഡംബരം കുറക്കണം. ദാമ്പത്യ ജീവിതത്തിൽ കലഹം ഉണ്ടാവാതെ നോക്കണം. എല്ലാവരോടും സഹാനുഭൂതിയോടെ പെരുമാറണം. സഹായികളായി നിന്നവരോട് രമ്യതയിൽ പെരുമാറുക. അല്ലെങ്കിൽ അവരും ശത്രുക്കളാകാനും ഇടയായേക്കും.

മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2)
പ്രധാന തീരുമാനങ്ങൾ നന്നായി ആലോചിച്ച് എടുക്കണം. സ്ഥാനചലനത്തിനും വ്യയാധിക്യത്തിനും സാധ്യത. ശത്രുക്കളെ കരുതിയിരിക്കുക. ഉദരരോഗത്തിന് സാധ്യത ഉള്ളതിനാൽ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കുക. നന്നായി പ്രാർത്ഥന ജപം ചെയ്യുക. അപ്രാപ്യമായ വിഷയങ്ങളെപ്പറ്റി ചിന്തിച്ച് വിഷമിക്കുന്നത് മാനസിക വിഭ്രാന്തിക്കും അസുഖങ്ങൾക്കും വഴിയൊരുക്കും. മാതാപിതാക്കളെ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും. ശത്രുക്കളെ കരുതിയിരിക്കുക. വിവാഹ വിഷയങ്ങളുമായി ബന്ധപ്പെട്ട ചതിയിൽപ്പെടാൻ സാധ്യത കാണുകയാൽ ശ്രദ്ധിച്ചു മാത്രം കാര്യങ്ങളെ സമീപിക്കുക.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരട്ടാതി 3/4)
പൊതുജനോപകാര പ്രദങ്ങളായ കാര്യങ്ങളോ സേവനങ്ങളോ ചെയ്യേണ്ടതായി വരും. വിമർശനങ്ങളെ നല്ല രീതിയിൽ പ്രതികരിക്കും. വ്യക്തിത്വ വികസനത്തിന് തയ്യാറാകുന്നത് എതിർപ്പുകളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. ഈശ്വര പ്രാർത്ഥനകളാലും ഏകാഗ്രത ചിന്തകളാലും ഉപരിപഠനം പൂർത്തിയാക്കും. പ്രൊഫഷണൽ കോഴ്‌സുകൾക്ക് പരിശ്രമിക്കുന്നവർക്കും ഉദ്യോഗലക്ഷ്യം വച്ചുള്ള പരീക്ഷകളിലും ഇൻ്റർവ്യുകളിലും വിജയ സാധ്യത കാണുന്നു. നിശ്ചയദാർഢ്യത്തോടു കൂടിയ ആശയങ്ങൾ സഫലമാകും. പാരമ്പര്യ വിജ്ഞാന പിൻ തലമുറയിലുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ കൃതാർത്ഥതയുണ്ടാകും. ചിലവ് അധികരിച്ച് വരുന്നതാകുന്നു. എന്നാൽ അവസരങ്ങൾ നന്നായി ഉണ്ടാകും .
മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി രേവതി)
സ്വദേശം വിട്ട് അല്പം മാറി നിൽക്കണ്ടി വരും. ഉപരിപഠനത്തിന് പണം കൊടുത്ത് ചേരുവാനിട വരും ചിലവിനങ്ങളിൽ നിയന്ത്രണം വേണം. നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുവാൻ വിട്ടു വീഴ്ചാ മനോഭാവം സ്വീകരിക്കണം. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ലോൺ അടവുകൾ മുടങ്ങാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾ ഉദാസീന മനോഭാവം വർദ്ധിക്കും. പഠിച്ച വിഷയങ്ങളാണെങ്കിലും പ്രകടിപ്പിക്കാൻ സാധിക്കുകയില്ല നന്നായി പ്രാർത്ഥന ജപം ചെയ്യുക.
ജ്യോതിഷി പ്രഭാസീന സി.പി
ഫോൺ: + 91 9961442256
Email ID: prabhaseenacp@gmail.com
Summary: This month 1201 Karkkadakam for you Predictions by Prabha Seena
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc. Free shipping for Jewels 🙂 )
Copyright @ 2026 NeramOnline.com. All rights reserved.