Sunday, October 18, 2026
Sunday, October 18, 2026
Home » നവരാത്രി എട്ടാം ദിനം ദുർഗ്ഗാഷ്ടമി; മഹാഗൗരിയെ ഭജിക്കണം

നവരാത്രി എട്ടാം ദിനം ദുർഗ്ഗാഷ്ടമി; മഹാഗൗരിയെ ഭജിക്കണം

0 comments

ശ്വേതേവൃഷേ സമാരൂഢാ
ശ്വേതാംബരധര ശുചി:
മഹാഗൗരീ ശുഭം ദദ്യാ-
ന്മഹാദേവ പ്രമോദദാ

(വെളുത്തകാളപ്പുറത്തേറിയവളും വെളുത്ത പട്ട് വസ്ത്രം ധരിച്ചവളും ,ശുചിത്വമുള്ള വെളുത്ത ശരീരത്തോട് കൂടിയവളും, മഹാദേവന് ആമോദത്തെ കൊടുക്കുന്നവളുമായ മഹാ ഗൗരി ശുഭത്തെ തരുമാറാകട്ടെ)

വെള്ളി ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നവളും, വെളുത്ത പൂമാലകൾ അണിഞ്ഞവളും, തൻറ നാല് കൈകളില്‍ അഭയമുദ്ര, ത്രിശൂലം, വരദമുദ്ര, ഡമരു എന്നിവയെ ധരിച്ചിരിക്കുന്നവളും അത്യന്തം ശാന്തയുമായ ഈ ദേവിയെ നവരാത്രികളിൽ എട്ടാം ദിവസമായ ദുർഗ്ഗാഷ്ടമി നാളില്‍ ആരാധിക്കുന്നു.
(ഈ ദേവതാ സങ്കൽപ്പത്തെ സ്തുതിച്ചു കൊണ്ട് നാട്ടക്കുറുഞ്ചി രാഗത്തിൽ മിശ്ര ചാപ് താളത്തിലുള്ള പൂർണ്ണത്രയീ ജയപ്രകാശ കൃതിയായ “മഹാഗൗരി മഹേശ്വരി ഗൗര വർണ്ണിനി മാമയി മമ സഖി യോഗീന്ദ്രേർ വർണ്ണിനീ ദേവീ” എന്ന പല്ലവിയിൽ ആരംഭിക്കുന്ന നവരാത്രി കൃതി ഇതിന് ഉദാഹരണമാണ്.)

ദേവി മഹാഗൌരിയെ വന്ദിക്കുന്ന ദിനമാണ് നവരാത്രിയിലെ ദുർഗ്ഗാഷ്ടമി എന്നറിയപ്പെടുന്ന എട്ടാം ദിവസം. രാഹുമണ്ഡലവും ചന്ദ്രമണ്ഡലവും നിയന്ത്രിക്കുന്നത് മഹാഗൗരിയാണ്. മഹാഗൗരിയെ കൌശികീ ദേവിയുടെ അവതാരമായും കണക്കാക്കുന്നു. ഭക്തരുടെ ഭൗതികമായ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്ന ദേവിയാണ് മഹാഗൗരി. കൂടാതെ മഹാഗൗരിയെ പ്രാർത്ഥിക്കുന്ന ഭക്തന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും നശിക്കുന്നു. നാലുകരങ്ങളാണ് മഹാഗൗരിക്കുള്ളത്. ശൂലവും ഡമരുവും മഹാഗൗരി കൈകളിലേന്തിയിരിക്കുന്നു.

ഗൗരി എന്നാൽ അത്യന്തം വെളുത്തവള്‍; അതിശുദ്ധയായവള്‍ എന്നർത്ഥം. അഷ്ടമി തിഥിയിൽ ജന്മംകൊണ്ട് കാലാതിവർത്തിയായി എന്നും ”വയസ്സെട്ടായ” ബാലികാഭാവം.
കാലകേയ വധത്തിനായി അവതരിച്ച ദേവീഭാവം.

കളങ്കമറിയാത്തൊരു സൃഷ്ടിയാൽ വധിക്കപ്പെടണമെന്ന അസാധാരണമായ വരം നേടിയ , കാലത്തെ തന്റെ അധീനതയിലാക്കാൻ വൈഭവമുള്ള അസുരൻ കാലകേയൻ.
മറ്റൊരു അസുരനുമില്ലാത്ത വൈഭവം..! നിഷ്കളങ്കയായ ബാലികാ ജന്മമെടുത്ത്‌ അസുരനിഗ്രഹം നടത്തിയവൾ മഹാഗൗരി. ആ ദുർഗ്ഗമനെ വധിച്ചതുമൂലം ”ദുർഗ്ഗ”യെന്ന നാമത്താലും പ്രകീർത്തിത.

ALSO READ

Story Summary: MahaGowri Devi:  Navaratri eight Day Worshipping

‘യാ ദേവീ സർവ്വഭൂതേഷു
ഛായാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com .

നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 .

Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?