Sunday, October 18, 2026
Sunday, October 18, 2026
Home » പുസ്‌തക പൂജ ഇത്തവണ 4 ദിവസം വരുന്നത് എന്തു കൊണ്ട് ?

പുസ്‌തക പൂജ ഇത്തവണ 4 ദിവസം വരുന്നത് എന്തു കൊണ്ട് ?

0 comments

ഈ വർഷത്തെ പൂജവയ്പ്പ് നാല് ദിവസമുണ്ട്. കാരണം, അസ്‌തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം പൂജവയ്പ്പും ദശമി തിഥി ഉദയം മുതൽ ആറ് നാഴികയെങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കണം എന്നാണ് വിധി. ഇതിനിടയിൽ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് പൂജയെടുപ്പ് നാലാം ദിവസമാകുന്നത്.

അഷ്ടമി തിഥി സന്ധ്യക്ക് ശേഷം വരുന്ന ദിവസമാണ് ഗ്രന്ഥങ്ങള്‍, നൃത്ത-സംഗീത-വാദ്യോപകരണങ്ങള്‍ എന്നിവയാണ് പൂജവെയ്ക്കുക. ഒക്‌ടോബർ 18 ഞായറാഴ്ച വൈകിട്ട് 6:30 കഴിഞ്ഞ് പൂജാ മുറിയിൽ പൂജ നടത്തിയാണ് ഗ്രന്ഥങ്ങള്‍ പൂജയ്ക്കായി സമര്‍പ്പിക്കേണ്ടത്. മിക്ക ക്ഷേത്രങ്ങളിലും പൂജവയ്പ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കാറുണ്ട്.
വീട്ടിൽ പുസ്തകം പൂജ വച്ചാൽ അവിടെയുള്ള എല്ലാവരും ശുദ്ധി പാലിക്കണം. അന്ന് സന്ധ്യയ്ക്ക് വിളക്ക് വച്ച് പ്രാർത്ഥിച്ചതിന് ശേഷം ശുദ്ധിയും വൃത്തിയും ഉള്ള സ്ഥലത്ത് പൂജവയ്ക്കാം. അല്ലെങ്കിൽ ക്ഷേത്രത്തിൽ പൂജവയ്ക്കാം. ക്ഷേത്രത്തിൽ പൂജ വച്ചാൽ ദിവസവും അവിടുത്തെ പൂജകളിൽ പങ്കെടുക്കണം. വിജയദശമി രാവിലെ പൂജവച്ച പുസ്തകങ്ങൾ എടുത്ത ശേഷം
വിദ്യാരംഭം കുറിക്കാം:

അറിയേണ്ട കാര്യങ്ങള്‍

വിദ്യാര്‍ത്ഥികള്‍ പുസ്തകവും പേനയും പൂജ വയ്ക്കണം

തൊഴിലാളികള്‍ മഹാനവമിക്ക് പണിയായുധങ്ങള്‍ പൂജ വയ്ക്കണം. വാഹനങ്ങള്‍ ഉള്ളവരും വാഹനം ഓടിച്ചു ഉപജീവനം നടത്തുന്നവരും വാഹനം പൂജ വയ്ക്കണം

കലാകാരന്മാര്‍ അതുമായി ബന്ധപ്പെട്ടവ പൂജ വയ്ക്കണം

ALSO READ

അഷ്ടമി തിഥി അവസാനിക്കുന്നതിന് മുന്‍പ് തന്നെ പൂജ വയ്ക്കണം

സരസ്വതി, ദുര്‍ഗ്ഗാ ദേവിമാരുടെ ചിത്രത്തിന് മുന്‍പില്‍ പൂജ വയ്ക്കാം. ഗണപതി ചിത്രവും ഉപയോഗിക്കാം

പൂജിക്കേണ്ട പുസ്തകങ്ങള്‍ ഒരു തുണിയില്‍ പൊതിഞ്ഞാണ് നല്‍കേണ്ടത്.

പൂജ വയ്ക്കുന്നതിന് മുന്‍പ് ആയുധങ്ങള്‍ നന്നായി വൃത്തിയാക്കണം

വീട്ടില്‍ തന്നെയാണ് പൂജ വയ്ക്കുന്നതെങ്കില്‍ ഒരു നിലവിളക്ക് പൂജ വയ്ക്കുന്നിടത്ത് കൊളുത്തണം. പറ്റുമെങ്കിൽ അത് സദാ എരിഞ്ഞു കൊണ്ടിരിക്കണം.

ആയുധങ്ങളില്‍ കുങ്കുമം തൊടുവിക്കണം. പുസ്തകങ്ങളില്‍ പുഷ്പങ്ങൾ അര്‍പ്പിക്കണം

പൂജ വച്ചുകഴിഞ്ഞാല്‍ ദേവീ മന്ത്രം ജപിച്ചിരുന്ന് വ്രതം എടുക്കുന്നതും പൂജ എടുത്തു കഴിഞ്ഞു വ്രതം മുറിച്ചു ഭക്ഷണം കഴിക്കുന്നതും ഉത്തമമാണ്. അതുവരെ വ്രതഭക്ഷണം കഴിക്കാം.

പൂജ എടുക്കുമ്പോള്‍ പൂജകന് ദക്ഷിണ നല്‍കണം

പൂജ എടുത്തു കഴിഞ്ഞു മണ്ണിലോ അരിയിലോ
ഹരിഃ ശ്രീ ഗണപതയേനമഃ എന്ന് മാതൃഭാഷയിലോ സംസ്കൃതത്തിലോ എഴുതുക.

അക്ഷരമാല ക്രമത്തില്‍ അക്ഷരങ്ങള്‍ എഴുതണം പുസ്തകം തുറന്നു അപ്പോള്‍ കാണുന്ന ഭാഗം വായിക്കണം.

തൊഴില്‍ ഉപകരണങ്ങള്‍ ദേവി തന്നെ കര്‍മ്മം ചെയ്യാന്‍ ഏല്‍പ്പിച്ചതാണെണ് കരുതി ദേവീ സ്മരണയില്‍ ഉപയോഗിക്കുക

ദേവി തന്നെ അനുഗ്രഹിച്ചു നല്ല വിദ്യ നേടാനുള്ള ബുദ്ധിയും കര്‍മ്മം ചെയ്യാനുള്ള ആരോഗ്യവും തന്നു എന്നും അത് താന്‍ അഹങ്കാരമില്ലാതെ നിലനിര്‍ത്തും എന്നും സങ്കല്‍പ്പിക്കുക

പൂജവയ്പ്പ് ചടങ്ങുകള്‍ക്ക് ദേശകാലത്തിനനുസരിച്ചു നിരവധി വ്യത്യാസങ്ങള്‍ കാണുന്നുണ്ട് എങ്കിലും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്‍ക്കും ചെയ്യാവുന്നതാണ്.

ജ്യോതിഷി പ്രഭാസീന സി.പി
ഫോൺ: 9961442256
Email ID: prabhaseenacp@gmail.com

നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com .
നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 .
Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?