Sunday, October 18, 2026
Sunday, October 18, 2026
Home » സരസ്വതീ പൂജയിലെ പുസ്‌തക പൂജാക്രമം

സരസ്വതീ പൂജയിലെ പുസ്‌തക പൂജാക്രമം

0 comments
  1. പൂജാമുറിയോ ഇല്ലെങ്കിൽ മറ്റേതെങ്കിലും മുറിയോ നല്ലപോലെ വൃത്തിയാക്കി ശുദ്ധിചെയ്ത് പൂജക്കായി ഒരുക്കുക.
  2. സാധിക്കുമെങ്കിൽ ഒരു മണ്ഡപം ഒരുക്കിയാൽ നന്നായി. ഇല്ലെങ്കിൽ നിലം വൃത്തിയാക്കി അവിടെ പട്ടോ തുണിയോ വിരിച്ചു ദേവീ ദേവന്മാരുടെ ചിത്രങ്ങൾ വക്കുക.
  3. ചിത്രങ്ങൾ പടിഞ്ഞാറു തിരിച്ചാണ് വയ്ക്കേണ്ടത്. നാം പ്രാർത്ഥിക്കേണ്ടത് കിഴക്കോട്ടു തിരിഞ്ഞാണല്ലോ.
  4. നടുവിൽ സരസ്വതിദേവിയുടെ ചിത്രവും ഇടത്തായി ശിവന്റെ ചിത്രവും വലതു ഭാഗത്തായി ഗണപതിയുടെ ചിത്രവുമാണ് വക്കേണ്ടത്.
    (ഗുരുവിന്റെ സ്ഥാനമാണ് ശിവന്. ആദ്യത്തെ ഗുരു ശിവനാണെന്ന് സങ്കൽപ്പിക്കുന്നു.
    സദാശിവ സമാരംഭാം.
    ശങ്കരാചാര്യ മദ്ധ്യമാം
    അസ്മദാചാര്യപര്യന്താം.
    വന്ദേ ഗുരുപരമ്പരാം എന്നുള്ള ധ്യാനം ഗുരു പരമ്പര ശിവനിൽ നിന്നും ആരംഭിക്കുന്നു എന്നു സൂചിപ്പിക്കുന്നു. ശിവനിൽ തുടങ്ങി ശങ്കരാചാര്യരിലൂടെ “അസ്മദ്”അതായത് എന്റെ ഗുരുവിൽ അവസാനിക്കുന്ന ഗുരു പരമ്പരയേയാ ണ് നമ്മൾ സ്മരിക്കുന്നത്) മറ്റു ദേവീദേവന്മാരുടെ ചിത്രങ്ങളും ഉള്ളതുപോലെ വക്കാം. ലക്ഷ്മി ദേവിയുടെയും ദുർഗാദേവിയുടെയും ചിത്രങ്ങൾ നവരാത്രിയിൽ പ്രാധാന്യമുള്ളതിനാൽ വക്കാവുന്നതാണ്. ആവശ്യം തോന്നുന്നത്ര അലങ്കാരങ്ങളാവാം.
  5. നടുക്കായി ഒരു വലിയ വിളക്ക് വക്കുക. ഇടതു ഭാഗത്തും വലതു ഭാഗത്തും ഓരോ വിളക്കുകളാവാം. രണ്ടോ അഞ്ചോ തിരികളിടാം. കൂടാതെ ഒരു കർപ്പൂര തട്ടിൽ ഭസ്മവും കർപ്പൂരവും ഇട്ടു വക്കുക .
  6. വിളക്കുകൾക്ക് പുറകിലായോ വശങ്ങളിലായോ സൗകര്യപ്പെടുന്ന വിധം പുസ്തകങ്ങളും പണിയായുധങ്ങളും, വാദ്യ നൃത്ത-കലോപകരണങ്ങളുണ്ടെങ്കിൽ അവയും വക്കുക. ഒരു പട്ടോ വെളുത്ത തുണിയൊ വിരിച്ചു അതിൽ വക്കുന്നത് ഉത്തമം. മുകളിൽ ഒരു പട്ടോ ശുദ്ധമായ തുണിയോ കൊണ്ട് മൂടാവുന്ന തരത്തിൽ വിരിക്കുന്നതും ഉചിതം
  7. പുസ്തകങ്ങളും മറ്റും വക്കുന്നതിനു മുൻപ് വിളക്കുകൾ കൊളുത്തി വക്കണം. പൂജക്ക്‌ കുറച്ചു പുഷ്പങ്ങൾ കരുതാം. പൂജക്ക്‌ ഉപയോഗിക്കുന്ന പുഷ്പങ്ങളായാൽ നന്ന്. ഓരോ വിളക്കിന്റെയും കടക്കൽ ഓരോ പുഷ്പങ്ങൾ ധ്യാനത്തോടെ സമർപ്പിക്കുക. തുടർന്നു ചിത്രങ്ങളിലേക്കും പുസ്തകങ്ങളിലേക്കും പുഷ്പങ്ങൾ സമർപ്പിക്കുക.
    ആദ്യം ശിവനെ ഓം ഗു ഗുരുഭ്യോ നമഃ എന്നും പിന്നീട് ഗണപതിക്ക് ഗം ഗണപതയേ നമഃ എന്നും പിന്നീടു സരസ്വതിക്കു സം സരസ്വതയെ നമഃ എന്നും ധ്യാനിച്ചു പുഷ്പങ്ങൾ യഥാക്രമം അർച്ചന ചെയ്യുക. പിന്നീട് മറ്റു ദേവീ ദേവത മാർക്കും അർച്ചന ചെയ്യുക. അറിവുള്ള മറ്റു മന്ത്രങ്ങളോ സ്തോത്രങ്ങളോ ചൊല്ലാം. വിശേഷിച്ചു ലക്ഷ്മി, ദുർഗ്ഗ സരസ്വതീ സ്തോത്രങ്ങൾ ചൊല്ലുന്നത് നന്ന്. കർപ്പൂര തട്ടിൽ കർപ്പൂരം കത്തിച്ചു ദേവീ ദേവന്മാർക്കും പുസ്തകങ്ങൾക്കും ആരതി ചെയ്യുക.
  8. അവൽ, മലർ, ശർക്കര, കൽക്കണ്ടം, മുന്തിരി,കദളി പ്പഴം (മറ്റേതെങ്കിലും പഴവുമാകാം), കരിക്ക്, വെറ്റില അടയ്ക്കാ എന്നിവയും നിവേദ്യമായി* അർപ്പിച്ചു പൂജയും ആരതിയും ചെയ്തു അവസാനിപ്പിക്കാം.
  9. പൂജയെടുക്കുന്നതുവരെയുള്ള ദിവസങ്ങളിൽ 2 നേരം ഇങ്ങനെ ചെയ്യണം .
  10. 10. വിദ്യാരംഭ ദിനത്തിൽ വെളുപ്പിനെ ഈ രീതിയിൽ പൂജ ചെയ്തു പുസ്തകങ്ങളും മറ്റും എടുക്കാവുന്നതാണ്. ഒരു തട്ടിൽ പച്ചരിയിട്ടു അതിൽ മോതിരം വിരൽകൊണ്ട് “ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ” എന്നെഴുതി നമസ്കരിച്ചു പുസ്തകം തുറന്നു ഏതെങ്കിലും ഏടിൽ നിന്നു 2 വരി വായിക്കുക. ആദ്യമായി എഴുത്തിനിരുത്തേണ്ട കുട്ടിയുണ്ടെങ്കിൽ കുട്ടിയെ മടിയിലിരുത്തി സ്വർണ മോതിരം കൊണ്ടോ മോതിരവിരൽ കൊണ്ടോ നാവിൽ മേൽപറഞ്ഞ മന്ത്രം എഴുതുക. ഹരിയെന്നോ ശ്രീയെന്നോ എഴുതിയാലും മതിയാകും. ” സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണിം വിദ്യാരംഭം കരിഷ്യാമീ സിദ്ധിർ ഭവതുമേ സദാ ” എന്ന് എല്ലാവർക്കും അരിയിൽ എഴുതാവുന്നതാണ്.
  11. സന്ധ്യാനാമത്തിനു ശേഷം അല്പസമയം ദേവീമഹാത്മ്യം വായിക്കാം. ലളിത സഹസ്രനാമവുമാകാം. 3 ദിവസം സരസ്വതീ ദേവതാ പ്രധാനമായതിനാൽ വിദ്യാദേവത സ്തോത്രങ്ങളും പൂജാ സമയങ്ങളിൽ ചൊല്ലി തന ധന മന പൂർവകമായ ഐശ്വര്യങ്ങൾക്കായി പ്രാർത്ഥിക്കുന്നത് ഉത്തമ ഫലം ചെയ്യും.

Story summary: Rituals of Saraswati Puja

നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com .

നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 .

Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc

Copyright @ 2026 NeramOnline.com . All rights reserved.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?