2026 ആഗസ്റ്റ് 17, തിങ്കൾ
കലിദിനം 1872804
കൊല്ലവർഷം 1202 ചിങ്ങം 01
(കൊല്ലവർഷം 1202 ചിങ്ങം 0൧)
തമിഴ് വർഷം പരാഭവ ആവണി 01
ശകവർഷം 1948 ശ്രാവണം 26
ഉദയം 06. 16 അസ്തമയം 06.41 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 25 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 35 മിനിറ്റ്
കാലത്ത് 07 മണി 59 മിനിറ്റിന് ചിങ്ങ
രവിസംക്രമം
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 07.49 am to 09.22 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 02.01 pm to 03.34 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.55 am to 12.28 pm (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധനു മൗഢ്യം വ്യാഴം ഉച്ചത്തിൽ ശുക്രൻ നീചത്തിൽ ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മകത്തിൽ (മകം ഞാറ്റുവേല) ചൊവ്വ തിരുവാതിരയിൽ ബുധൻ ആയില്യത്തിൽ വ്യാഴം പൂയത്തിൽ ശുക്രൻ അത്തത്തിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ
ALSO READ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.21 വരെ കർക്കടകം പകൽ 08.21 വരെ ചിങ്ങം പകൽ 10.18 വരെ കന്നി പകൽ 12.27 വരെ തുലാം പകൽ 02.33 വരെ വൃശ്ചികം വൈകിട്ട് വരെ 04.41 ധനു തുടർന്ന് മകരം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm
ഇന്നത്തെ നക്ഷത്രം
രാത്രി 04.58 വരെ ചിത്തിര
തിഥി ദൈർഘ്യം
വൈകിട്ട് 05.01വരെ ശുക്ലപക്ഷ പഞ്ചമി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ചിത്തിര തിഥി: ശുക്ലപക്ഷ പഞ്ചമി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: ഇല്ല
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ചിത്തിര, മകയിരം, അവിട്ടം, ഉത്രം, മകം, പൂയം
ഇവർക്ക് പ്രതികൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
അത്തം, പൂരം, ആയില്യം, പുണർതം,
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനവിനായി പാർവതീ സമേതനായ ശിവനെ ഭജിക്കുക:
ഒരു ജപം ചേർക്കുന്നു:
അന്യോന്യാശ്ലിഷ്ട ഹൃദ്ബാഹു
ഗൗരീ ശങ്കരസംജ്ഞകം
സനാതനം പരംബ്രഹ്മ
പരമാത്മാനമവ്യയം
സദാ ധ്യായാമി ജഗതാം
ഈശ്വരം പരമേശ്വരം നമഃ ശിവായ
ഓം ശിവായ നമഃ ഓം
ഈ ജപത്തോടെ പാർവതീ ദേവീ സങ്കൽപ്പത്തിൽ തിങ്കളാഴ്ച വ്രതമനുഷ്ഠിക്കുന്നത് നല്ല ദാമ്പത്യ ജീവിതം കൈവരുവാനും സഹായിക്കും.
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ്
നിർദ്ദേശം: ശിശുക്കൾക്ക് പാൽച്ചോറു നൽകുക . ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം, പ്രതികൂല നിറം: കറുപ്പ്
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം. ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്പാഞ്ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .
ചന്ദ്രപീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
മാതൃദോഷമുള്ളവർ , കടുത്ത മദ്യപാനികൾ, ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ കർക്കടകം, മീനം, വൃശ്ചികം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രം ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദധിശംഖതുഷാരാഭം
ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുടഭൂഷണം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി,പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.