Sunday, August 16, 2026
Sunday, August 16, 2026
Home » തിങ്കളാഴ്ച രാവിലെ പുതുവർഷ സംക്രമം;ദീപം തെളിയിച്ച് പ്രാർത്ഥിച്ചാൽ ഐശ്വര്യം

തിങ്കളാഴ്ച രാവിലെ പുതുവർഷ സംക്രമം;ദീപം തെളിയിച്ച് പ്രാർത്ഥിച്ചാൽ ഐശ്വര്യം

0 comments

പ്രതീക്ഷയുടെയും സമൃദ്ധിയുടെയും
പ്രതീകമായ ചിങ്ങമാസം പിറക്കുന്നു. മലയാളത്തിൻ്റെ സ്വന്തം കൊല്ലവർഷം 1202 ചിങ്ങം ഒന്നിന് തുടങ്ങുകയാണ്. 2024 ആഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ
(1202 ചിങ്ങം 1) ഉദയാൽ 4 നാഴിക 10 വിനാഴികയ്ക്ക് ചിത്തിര നക്ഷത്രം ഒന്നാം പാദത്തിൽ രാവിലെ 7:58 മണിക്ക് കന്നിക്കൂറിൽ പുതുവർഷ സംക്രമം
നടക്കും. ഈ സംക്രമ സമയം മുതൽ രണ്ടര നാഴിക (ഒരു മണിക്കൂർ) വരെ ഗൃഹത്തിലോ വ്യാപാര, വാണിജ്യ സ്ഥാപനത്തിലോ ദീപം തെളിയിച്ച് ആദിത്യസംക്രമത്തെ വരവേറ്റാൽ വരുന്ന ഒരു വർഷം ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഫലമാണ്.

Antique Gold Finish Subha Drishti Ganapati Resin Idol (5 Inches) https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=decor-gifts&is_service=false

ആദിത്യസംക്രമം ആഗസ്റ്റ് 17 രാവിലെ നടക്കുന്നത് ക്ഷേത്രങ്ങൾ തുറന്നിരിക്കുന്ന സമയത്തായതിനാൽ സംക്രാന്തി പൂജ അപ്പോൾ തന്നെ നടക്കും. അതിനാൽ ചിങ്ങമാസം ഒന്നിന് ക്ഷേത്രദർശനവും വഴിപാടുകളും നടത്താൻ മറക്കരുത്. പ്രത്യേകിച്ച് കുംഭം, മീനം, മേടം കൂറുകളിൽ ജനിച്ച ഏഴര ശനിക്കാരും ധനു, കന്നി, മിഥുനം കൂറകളിൽ ജനിച്ച, കണ്ടകശനിക്കാരും ചിങ്ങക്കറുകാരായ അഷ്ടമശനിക്കാരും ജാതകാൽ ശനിദശ ശനി അപഹാരം ഉള്ളവരും തീർച്ചയായും ഹനുമാൻ സ്വാമിക്ക് അവൽ നിവേദ്യം, വെറ്റിലമാല, ശാസ്താവിന് എള്ള് പായസം, നീരാജനം എന്നിവ നടത്താൻ മറക്കരുത്.
അതുപോലെ ചാമുണ്ഡി, ഭദ്രകാളി ക്ഷേത്രങ്ങളിൽ രക്തപുഷ്പാഞ്ജലി നടത്തുന്നത് തടസ്സങ്ങൾ നീങ്ങാൻ ഗുണം ചെയ്യും. രാഹു അനിഷ്ടസ്ഥാനത്ത് ഉള്ളവർ രാഹുദശാപഹാരം നടക്കുന്നവരും സർപ്പ ക്ഷേത്രത്തിൽ നൂറും പാലും നടത്തണം. വ്യാഴ പ്രീതിക്കായി വിഷ്ണുവിന്റെ അവതാരം മൂർത്തി ക്ഷേത്രങ്ങളിൽ തുളസിമാല പാൽപ്പായസം നടത്തി പ്രാർത്ഥിക്കുന്നത് ഉചിതമാണ്. ആദിത്യ.ദോഷം മാറാൻ ശിവ ക്ഷേത്രത്തിൽ ധാര നടത്തി പ്രാർത്ഥിക്കണം.
സൂര്യസംക്രമ വശാൽ മേടം, മിഥുനം, കർക്കടകം, തുലാം, ധനു, കുംഭം
മീനം കൂറുകാർക്ക് നല്ല സമയമാണ്.

ജ്യോതിഷരത്‌നം വേണു മഹാദേവ് ,
മൊബൈൽ : +91 8921709017
Story Summary: Significance of Chinga Ravi Sankraman

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?