Thursday, September 3, 2026
Thursday, September 3, 2026
Home » മഞ്ചാടിക്കുരു വാരിയാൽ കുട്ടികൾക്ക് സൽബുദ്ധിയും ആയുരാരോഗ്യ സൗഖ്യവും

മഞ്ചാടിക്കുരു വാരിയാൽ കുട്ടികൾക്ക് സൽബുദ്ധിയും ആയുരാരോഗ്യ സൗഖ്യവും

by NeramAdmin
0 comments

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് മഞ്ചാടിക്കുരു വാരിയിടൽ. ഈ വഴിപാടിന് പിന്നിൽ ഭക്തിസാന്ദ്രമായ ഒരു ഐതിഹ്യമുണ്ട്.

കൃഷ്ണഭക്തയായിരുന്ന ഒരു വൃദ്ധയെക്കുറിച്ചുള്ളതാണ് ആ കഥ. വാർദ്ധക്യപീഡിതയും അവശയുമായ അവർ അഗതിയും ദരിദ്രയുമായിരുന്നു. എല്ലായ്‌പ്പോഴും കൃഷ്ണനാമം ഉരുവിട്ട്, മനസ്സിൽ ഉണ്ണിക്കണ്ണനെ മാത്രം നിറച്ചായിരുന്നു അവരുടെ ജീവിതം.

ഗുരുവായൂരപ്പനെ ദർശിക്കണമെന്നത് അവരുടെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ ഭഗവാന് കാണിക്ക സമർപ്പിക്കാൻ പണമോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലുമോ അവരുടെ കൈവശമുണ്ടായിരുന്നില്ല.

ഒടുവിൽ ഒരു ദിവസം അവർക്ക് ഒരു ആശയം തോന്നി. വീട്ടുപറമ്പിൽ നിന്ന് ശേഖരിച്ച തിളങ്ങുന്ന, മനോഹരമായ കുറെ മഞ്ചാടിക്കുരുക്കളുമായി അവർ ഗുരുവായൂരിലേക്ക് പുറപ്പെട്ടു.

അവർ ക്ഷേത്രത്തിലെത്തിയപ്പോൾ ഒരു രാജാവ് ഭഗവാന് സ്വർണ്ണനാണയങ്ങൾ സമർപ്പിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു. രാജാവിന്റെയും അകമ്പടിക്കാരുടെയും തിരക്കിനിടയിൽ പാവപ്പെട്ട വൃദ്ധ ഒരുവശത്തേക്ക് തള്ളപ്പെട്ടു. തിക്കിലും തിരക്കിലും പെട്ട് അവരുടെ കൈയിലുണ്ടായിരുന്ന മഞ്ചാടിക്കുരുക്കൾ നിലത്ത് വീണ് ചിതറിത്തെറിച്ചു.

ALSO READ

തന്റെ പ്രിയപ്പെട്ട ഭഗവാന് സമർപ്പിക്കാനായി പൊന്നുപോലെ കരുതിക്കൊണ്ടുവന്ന മഞ്ചാടിമണികൾ നഷ്ടപ്പെട്ടതോർത്ത് അവർ കരയാൻ തുടങ്ങി.

അപ്പോഴാണ് അവിടെ പെട്ടെന്ന് ശക്തമായ കാറ്റ് വീശിയത്. കാറ്റ് കൊടുങ്കാറ്റായി മാറി. ക്ഷേത്രത്തിലെ ആനകൾ പരിഭ്രാന്തരായി ഓടാൻ തുടങ്ങി. സ്വർണ്ണക്കിഴി സമർപ്പിച്ചതിന്റെ അഹങ്കാരത്തിലായിരുന്ന രാജാവും കൂട്ടരും എന്തുചെയ്യണമെന്നറിയാതെ സ്തംഭിച്ചുനിന്നു.

അപ്പോൾ ക്ഷേത്രത്തിൽ അശരീരി മുഴങ്ങി:

“നിങ്ങളുടെ സ്വർണ്ണനാണയങ്ങളേക്കാൾ എനിക്ക് പ്രിയപ്പെട്ടത് എന്റെ ഭക്തയുടെ മഞ്ചാടിക്കുരുക്കളാണ്.”

തന്റെ അഹങ്കാരത്തിന് ലഭിച്ച തിരിച്ചടിയിൽ വിഷമിച്ച രാജാവ് വൃദ്ധയോട് ക്ഷമ ചോദിച്ചു. തുടർന്ന് നിലത്ത് ചിതറിക്കിടന്ന മഞ്ചാടിക്കുരുക്കൾ ഭക്ത്യാദരപൂർവ്വം പെറുക്കിയെടുത്ത് ഭഗവാന് സമർപ്പിച്ചു.

പെട്ടെന്ന് ക്ഷേത്രാന്തരീക്ഷം ശാന്തമായി.

ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായാണ് മഞ്ചാടിക്കുരു സമർപ്പണം ആരംഭിച്ചതെന്നാണ് ഐതിഹ്യം. ഇന്നും ഗുരുവായൂർ നടപ്പന്തലിൽ വലിയൊരു ചെമ്പുപാത്രത്തിൽ മഞ്ചാടിക്കുരുക്കൾ സൂക്ഷിച്ചിരിക്കുന്നത് കാണാം.

വാശിയും കുറുമ്പും മാറി കുട്ടികൾ അനുസരണയുള്ളവരാകാനും, അവർക്ക് സൽബുദ്ധിയും ബുദ്ധിശക്തിയും ആരോഗ്യവും ഏകാഗ്രതയും ലഭിക്കാനുമായി മാതാപിതാക്കൾ കുട്ടികളെക്കൊണ്ട് മഞ്ചാടി വാരിയിടിക്കാറുണ്ട്. ശ്രീകൃഷ്ണഭഗവാന്റെ അനുഗ്രഹത്താൽ കുട്ടികൾക്ക് ആയുരാരോഗ്യ സൗഖ്യവും സൽബുദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം.

ധനത്തിനല്ല, നിർമ്മലമായ ഭക്തിക്കാണ് ഭഗവാന്റെ മുന്നിൽ ഏറ്റവും വലിയ സ്ഥാനം എന്ന മഹത്തായ സന്ദേശവും ഈ വഴിപാട് നമ്മെ ഓർമ്മിപ്പിക്കുന്നു.

മഞ്ചാടിക്കുരുക്കൾക്കിടയിലെ ഉണ്ണിക്കണ്ണൻ

ആശ്രിതവത്സലനായ ഉണ്ണിക്കണ്ണന്റെ ഈ മനോഹര രൂപം ഇപ്പോൾ നേരം ഓൺലൈനിന്റെ ഇ-കൊമേഴ്‌സ് സ്റ്റോറായ O’Kalasha വഴി സ്വന്തമാക്കാം.
മഞ്ചാടിക്കുരുക്കൾ നിറച്ച ഉരുളിയിൽ, ചുവന്നു തുടുത്ത മഞ്ചാടിമണികൾക്കിടയിൽ ഇരിക്കുന്ന കമനീയനായ കുഞ്ഞുകൃഷ്ണൻ — ഗുരുവായൂർ സന്നിധിയിലെ മഞ്ചാടി വാരിയിടൽ വഴിപാടിനെ അനുസ്മരിപ്പിക്കുന്ന ഭക്തിസാന്ദ്രമായൊരു വിഗ്രഹരൂപം.

വിഗ്രഹത്തിന് പിന്നിലായി ഉയർന്നുനിൽക്കുന്ന മയിൽപ്പീലി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായി മനോഹരത കൂട്ടുന്നു. കൈയിൽ വെണ്ണപ്പാത്രവുമായി ഇരിക്കുന്ന കണ്ണൻ, ഭക്തരുടെ ഹൃദയത്തിലെ സ്നേഹമാകുന്ന വെണ്ണ കവർന്നെടുക്കുന്ന ഉണ്ണിക്കണ്ണനെ ഓർമ്മിപ്പിക്കുന്നു.

പൂജാമുറിയിലോ വീടിന്റെ പൂമുഖത്തോ സ്വീകരണമുറിയിലോ അലങ്കാരമായി വയ്ക്കാൻ അനുയോജ്യം. കുട്ടികളുടെ മുറിയിൽ വയ്ക്കുന്നതും ശ്രീകൃഷ്ണഭക്തിയുടെയും സ്നേഹത്തിന്റെയും അന്തരീക്ഷം പകരാൻ മനോഹരമായൊരു തിരഞ്ഞെടുപ്പാണ്.
നിഷ്കളങ്കമായ പുഞ്ചിരിയും മഞ്ചാടിക്കുരുവിന്റെ ചുവപ്പും ചേർന്ന് ഭക്തിയുടെ ദിവ്യാനുഭൂതി പകരുന്ന ഈ കമനീയ രൂപത്തിന്:

വലിപ്പം: 7 × 7 സെ.മീ.
തൂക്കം: 30 ഗ്രാം
അഷ്ടമി രോഹിണി പ്രമാണിച്ചുള്ള 5 ദിവസത്തെ പ്രത്യേക ഡിസ്കൗണ്ട്
വില: ₹189 മാത്രം
ഷിപ്പിംഗ് സൗജന്യം

ഇവിടെ ക്ലിക്ക് ചെയ്ത് ഓർഡർ ചെയ്യൂ:
https://www.okalasha.com/shop/okalasha-handcrafted-unni-kannan-idol-with-traditional-manjadikuru-peacock-feather

പ്രിയപ്പെട്ടവർക്ക് നൽകാം ഒരു മംഗളസമ്മാനം.
മംഗളവേളകളിൽ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാൻ കസ്റ്റമൈസ് ചെയ്ത മഞ്ചാടി കണ്ണൻ വിഗ്രഹവും ലഭ്യമാണ്.
മഞ്ചാടിക്കുരുക്കൾ നിറച്ച മനോഹരമായ വലിയ ഉരുളിക്കുള്ളിൽ മറ്റൊരു കുഞ്ഞുരുളിയിൽ മഞ്ചാടിക്കുരുക്കൾക്കിടയിൽ ഇരിക്കുന്ന ഉണ്ണിക്കണ്ണൻ — ഭക്തിയും പാരമ്പര്യവും സമ്മാനമനോഹാരിതയും ഒരുമിക്കുന്ന പ്രത്യേക രൂപം.

വലിപ്പം: 16 × 5 സെ.മീ.
തൂക്കം: 175 ഗ്രാം
മഞ്ചാടിക്കുരുക്കളും മയിൽപ്പീലിയും ഉൾപ്പെടുന്ന മനോഹര അലങ്കാരം
അഷ്ടമി രോഹിണി പ്രമാണിച്ചുള്ള 5 ദിവസത്തെ പ്രത്യേക ഡിസ്കൗണ്ട്
വില: ₹660 + Delivery Charge

ഇവിടെ ക്ലിക്ക് ചെയ്ത് ഓർഡർ ചെയ്യൂ:
brass Uruli Decor Set Customized with Baby Krishna Idol, Peacock Feather & Manjadikuru Seeds – Spiritual Home Decor & Gifting Combo https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=divine-collections&is_service=false

ഈ അഷ്ടമി രോഹിണിയിൽ, ഭക്തിയുടെ ചുവപ്പണിഞ്ഞ മഞ്ചാടിമണികൾക്കിടയിൽ ഉണ്ണിക്കണ്ണനെ വീട്ടിലേക്ക് വരവേൽക്കാം.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?