Wednesday, October 21, 2026
Wednesday, October 21, 2026
Home » ഷിർദ്ദിബാബയിൽ ഭക്തിയുമുള്ളവർ ആഗ്രഹിക്കുന്നുതെന്തും നടക്കും; മഹാസമാധി പൂജ വിജയദശമിയിൽ

ഷിർദ്ദിബാബയിൽ ഭക്തിയുമുള്ളവർ ആഗ്രഹിക്കുന്നുതെന്തും നടക്കും; മഹാസമാധി പൂജ വിജയദശമിയിൽ

by മംഗളഗൗരി
0 comments

ഓം സായി നമോ നമഃ
ശ്രീസായി നമോ നമഃ
ജയ് ജയ് സായി നമോ നമഃ
സദ്ഗുരു സായി നമോ നമഃ

ഭക്തിവിശ്വാസസാന്ദ്രമായ മനസ്സോടെ ലോകമെമ്പാടുമുള്ള ഷിർദ്ദി സായിബാബ ഭക്തർ ബുധനാഴ്ച വിജയദശമി ദിനത്തിൽ ബാബയുടെ മഹാസമാധി ദിനം ആചരിക്കുന്നു. ഭക്തിയുടെയും സമർപ്പണത്തിന്റെയും നിറവിൽ, പ്രത്യേക പ്രാർത്ഥനകളോടെയും പൂജകളോടെയുമാണ് ‘ശ്രദ്ധയും ക്ഷമയും’ കൈമുതലാക്കാൻ പഠിപ്പിച്ച
ഷിർദ്ദി നാഥന്റെ 108 -ാം സമാധി ദിനം ആചരിക്കുന്നത്.

1918 ഒക്ടോബർ 15 ന് വിജയദശമി നാളിലാണ് ഈ ലോകത്ത് നിന്നും ഷിർദ്ദി സായിബാബ ഭൗതിക ദേഹം ഉപേക്ഷിച്ച് പോയത്. ശരീരം ഉപേക്ഷിച്ച് പോയാലും എപ്പോഴും തന്റെ ഭക്തരുടെ കൂടെയുണ്ടാകുമെന്ന് അരുളിച്ചെയ്ത ബാബയുടെ ദിവ്യ സാന്നിദ്ധ്യം ഇപ്പോഴും കോടിക്കണക്കിന് ഭക്തരുടെ അനുഭവമാണ്. മനസ്സിൽ ബാബയുണ്ടെങ്കിൽ ഒന്നും ഭയക്കേണ്ടതില്ല എന്നാണ് പറയുന്നത്. ഉറച്ച വിശ്വാസമുള്ള സായിബാബ ഭക്തരുടെ ആഗ്രഹങ്ങൾ എല്ലാം നടക്കും. ജീവിത വിജയം, മന:ശാന്തി എന്നിവ നേടുന്നതിനുള്ള നല്ല മാർഗ്ഗം സായിബാബയുടെ
പാദാരവിന്ദങ്ങളിൽ അഭയം തേടുകയാണ്. അനുകമ്പ, ആശ്രിതവാത്സല്യം, അത്ഭുതങ്ങൾ തുടങ്ങിയവയുടെ ഘോഷയാത്രയാണ് സമാധിക്ക് ശേഷവും ബാബയുടെ ചൈതന്യം സമ്മാനിക്കുന്നത്.

Brass Sai Baba Statue for Home Mandir – Antique Finish Shirdi Sai Baba Idol for Pooja Room and Gifting https://www.okalasha.com/shop/brass-sai-baba-statue-for-home-mandir-antique-finish-shirdi-sai-baba-idol-for-pooja-room-and-gifting

മഹാസമാധിക്ക് ഏഴുനാൾ മുമ്പ്
ബാബയുടെ മഹാസമാധിക്ക് ഏഴു ദിവസം മുൻപ് ഷിർദ്ദിയിൽ ഒരു വിസ്മയാവഹമായ സംഭവം നടന്നു. ആ അത്ഭുത സംഭവം ശ്രീസായി സത്ചരിതത്തിൽ ഹേമദ് പാന്ത് വിവരിച്ചിട്ടുണ്ട്: അന്ന് ഒരു കാളവണ്ടി വന്ന് മസ്ജിദ്ദിന് മുന്നിൽ നിന്നു. ഒരു പുലിയെ ചങ്ങലയ്ക്കിട്ട് കെട്ടിയതായിരുന്നു വണ്ടിക്കുള്ളിൽ. അതിന്റെ ഭീകരമായ മുഖം വണ്ടിക്ക് പിൻവശത്തേക്ക് തിരിച്ചായിരുന്നു അത് കിടന്നിരുന്നത്. അത് എന്തോ അസഹ്യമായ വേദന അനുഭവിക്കുന്ന് ഉണ്ടായിരുന്നു. അതിന്റെ സൂക്ഷിപ്പുകാരായ മൂന്നു മുസ്ലിങ്ങൾ അതിനെ പല സ്ഥലത്തും കാെണ്ടു നടന്ന് കാഴ്ചവസ്തുവായി പ്രദർശിപ്പിച്ചു പണം സമ്പാദിച്ചു വരികയായിരുന്നു. അവരുടെ ഉപജീവനമാർഗ്ഗം ഈ പുലിയായിരുന്നു. അതിന്റെ സുഖക്കേട് മാറ്റാൻ അവർ പലതും പരീക്ഷിച്ചു നോക്കിയിട്ടും വിഫലമായി. അവർ ബാബയുടെ പ്രശസ്തി കേട്ടു മൃഗവുമായി അവിടെ എത്തിയതാണ്. അവർ അതിനെ ചങ്ങല പിടിച്ച് വണ്ടിയിൽ നിന്നിറക്കി വാതില്കൽ നിർത്തി. സ്വതവെ ഭയങ്കര മൃഗം. പോരെങ്കിൽ സുഖക്കേടും. അതു കാരണം അത് അത്യധികം വെപ്രാളപ്പെട്ടു കൊണ്ടിരുന്നു. ജനങ്ങൾ അതിനെ ഭയത്തോടും അതിശയത്താേടും കൂടി നോക്കിക്കൊണ്ടിരുന്നു . സൂക്ഷിപ്പുകാർ അകത്തു പോയി, ബാബയോട് പുലിയുടെ വിവരങ്ങളെല്ലാം പറഞ്ഞ് അനുവാദം വാങ്ങി. പുലിയെ ബാബയുടെ മുന്നിൽ കൊണ്ടുവന്നു. മസ്ജിദിന്റെ ഒതുക്കിന്റെ അടുത്ത് എത്തിയപ്പോൾ ബാബയുടെ പ്രഭ കണ്ടതോടെ ആ ജീവി പരിഭ്രമിച്ച് തലതാഴ്ത്തി നിന്നു. ബാബയും പുലിയും അന്യോന്യം കണ്ടതോടെ അത് ഒതുക്കിൻ മേൽ കയറി ബാബയെ സ്നേഹഭാവത്തോടെ നോക്കി നിന്നു. ഉടൻ അത് വാലിന്റെ കൊടി പൊക്കി നിലത്ത് മൂന്നടിയടിച്ച് താഴോട്ട് ചത്തുവീണു.

സത്ഗതി മുജ്ജന്മ സുകൃതം
പുലി ചത്തു പോയതു കണ്ടപ്പോൾ സൂക്ഷിപ്പുകാർക്ക് ആദ്യം നിരാശ തോന്നിയെങ്കിലും പിന്നീട് അവർ ബുദ്ധിപൂർവം ആലോചിച്ചു. ആ മൃഗം സുഖക്കേട് പിടിച്ച് അവശനായ സ്ഥിതിക്ക് ബാബയുടെ പാദങ്ങളിൽ വച്ച് അന്ത്യശ്വാസം വലിച്ചത് വളരെ നന്നായി എന്നവർക്ക് ബോദ്ധ്യപ്പെട്ടു. ആ പുലി അവരുടെ കടക്കാരനായിരുന്നു. മുജ്ജന്മത്തെ ആ കടം കൊടുത്തു വീട്ടിയതോടെ അതിന് ബാബയുടെ പാദങ്ങളിൽ വച്ച് ജീവിതം അവസാനിപ്പിക്കാനായി. ഏത് ജീവജാലം ആയാലും ഋഷീശ്വരൻമാരുടെ മുന്നിൽ കുമ്പിട്ട് ജീവിതം അവസാനിച്ചാൽ അവർക്ക് സത്ഗതിയാണ് ഫലം. മുജ്ജന്മ സുകൃതം കൊണ്ടല്ലാതെ അവർക്കിങ്ങനെ സന്തോഷകരമായ അവസാനം കൈവരുന്നതല്ല.

ALSO READ

ഭക്തർക്ക് മുക്തിയേകും
നമ്മുടെ അന്ത്യ നിമിഷങ്ങളിൽ എന്ത് സദ് വിചാരമാണ് ഉണ്ടാകാൻ പോകുന്നത് എന്നതിനെപ്പറ്റി നമുക്ക് ഒരു രൂപവും കാണില്ല. പലരും ആ നേരത്ത് ഭയപ്പെടാനും ഭീകരത അനുഭവിക്കാനുമാണ് സാദ്ധ്യത. അതിനാൽ അന്ത്യ നിമിഷങ്ങളിൽ സദ് വിചാരങ്ങളിലേക്ക് നയിക്കാൻ ചിരകാല പരിശ്രമം തന്നെ വേണ്ടി വരുന്നതാണ്. അതുകൊണ്ടാണ് എല്ലാ ഋഷിമാരും അന്ത്യ നിമിഷങ്ങളെ നേരിടാൻ സദാ സമയവും നാമം ജപിച്ച് മനസിനെ സജ്ജമാക്കാൻ ആവശ്യപ്പെടുന്നത്. ബാബയും അങ്ങനെ
തന്നെയായിരുന്നു. കരുണാമയനും സ്നേഹസമ്പന്നനും ആയ ബാബ മസ്ജിദിൽ വച്ച് പറയുമായിരുന്നു: എന്നെ ഏറ്റവും അധികം സ്നേഹിക്കുന്നവർ, എന്നെ
സദാ കാണുന്നു. ഞാനില്ലാത്ത ലോകം അവർക്ക് കേവലം ശൂന്യമാണ്. അവർക്ക് എന്റെ അപദാനങ്ങളല്ലാതെ മറ്റൊരു കഥയും പറയുവാൻ കാണില്ല. അവർ നിരന്തരം എന്നിൽ ധ്യാനനിരതനായി സദാ എന്റെ നാമം ജപിക്കും. എല്ലാം എന്നിൽ സമർപ്പിച്ച് എന്നെ സ്മരിക്കുന്നവരോട് ഞാൻ സ്വയം കടപ്പെട്ടവനായിത്തീരും. ഞാൻ അവരുടെ കടം വീട്ടുന്നത് അവർക്ക് മുക്തി പ്രദാനം ചെയ്താണ്. എന്നെ സ്മരിച്ച് എന്റെ പിന്നാലെ കൂടി എനിക്ക് തന്ന് ഭക്ഷണം കഴിക്കുന്നവനിൽ ഞാൻ ആശ്രിതനാകുന്നു. ഇങ്ങനെ ആര് എന്നെ സമീപിക്കുന്നുവോ അവർ ഞാനുമായി താദാത്മ്യം പ്രാപിച്ച് ഐക്യം സംഭവിച്ച് നദി സമുദ്രത്തിൽ ലയിക്കും പോലെ എന്നിൽ ലയിക്കുന്നു.

ആഗ്രഹിക്കുന്നുതെന്തും നടക്കും
അതുകൊണ്ട് ഭക്തരെ ഒരു ചരടുകൊണ്ടെന്ന പോലെ തന്നിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ഷിർദ്ദി സായി ബാബയുടെ കരുതലും കാരുണ്യവും ലഭിക്കാൻ നമ്മൾ ഒരു കാര്യം മാത്രം ചെയ്താൽ മതി: അഹങ്കാരത്തിന്റെ ലാഞ്ചന പോലും ഉപേക്ഷിച്ച് ബാബയെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുക. പൂർണ്ണമായും ബാബയിൽ ശരണം പ്രാപിക്കുക. പിന്നെയെല്ലാം ബാബ നോക്കിക്കൊള്ളും.
എല്ലാ ഭക്തരുടെയും അനുഭവമാണിത്. കരുണയുടെ കടലായ ബാബയിൽ ഉറച്ച വിശ്വാസവും ഭക്തിയുമുള്ളവർ ആഗ്രഹിക്കുന്നുതെന്തും നടക്കും.

ബാബയുടെ വിശേഷ ദിനങ്ങൾ
മഹാസമാധി ദിനമായ വിജയദശമി,
ജൂലൈ മാസത്തെ ഗുരു പൂർണ്ണിമ,
മാർച്ച്, ഏപ്രിൽ മാസത്തെ രാമനവമി
എന്നിവയും വ്യാഴാഴ്ചകളുമാണ് ബാബ
ആരാധനയ്ക്ക് ശ്രേഷ്ഠമായ ദിനങ്ങൾ. അടുത്തുള്ള ബാബ ക്ഷേത്രത്തിൽ ചെന്ന് ഭഗവാന് മുന്നിൽ മധുരം
സമർപ്പിച്ച് പ്രാർത്ഥിച്ചാൽ നമ്മൾ അനുഭവിക്കുന്നു ഏത് തരത്തിലുള്ള വിഷമവും പരിഹരിക്കപ്പെടും. അതിന്
ഒപ്പം ഷിർദ്ദിബാബയുടെ മന്ത്രങ്ങളും സ്തുതികളും കൂടെ ജപിക്കുക. മണക്കാട് ഗോപൻ ആലപിച്ച ഷിർദ്ദി സായി ബാബ അഷ്ടോത്തര ശതനാമാവലി കേൾക്കാം:

Story Summary : Shirdi Sai Baba, 108th Mahasamadhi Puja is performed/observed on the day of Vijayadashami all over the world.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?