Tuesday, October 20, 2026
Tuesday, October 20, 2026
Home » പൂജയെടുപ്പ് ദിവസം രാവിലെ എന്താണ് ചെയ്യേണ്ടത്? പൂജയെടുക്കേണ്ടത് എങ്ങനെയാണ്?

പൂജയെടുപ്പ് ദിവസം രാവിലെ എന്താണ് ചെയ്യേണ്ടത്? പൂജയെടുക്കേണ്ടത് എങ്ങനെയാണ്?

0 comments

പുതുമന മഹേശ്വരൻ നമ്പൂതിരി

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ
🙏

തുലാം മാസത്തിലെ മുപ്പട്ട് ബുധനാഴ്ച ആണ് ഇത്തവണ വിജയദശമി
വരുന്നത്. ബുധൻ വിദ്യ, ബുദ്ധി, ജ്ഞാനം എന്നിവയുടെ കാരകനായതിനാൽ ഈ വർഷത്തെ വിദ്യാരംഭം അങ്ങേയറ്റം മംഗളകരമാണ്. പൂജ എടുപ്പ്, വിദ്യാരംഭം
എന്നിവ സംബന്ധിച്ച് മിക്കവരും
ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക്
മറുപടി പറയാം:

1
പൂജ എടുക്കേണ്ടത് എപ്പോഴാണ്?
വിജയദശമി ദിനമായ 2026 ഒക്ടോബർ 21, ബുധനാഴ്ച എത്ര രാവിലെ എടുക്കാമോ അത്രയും നന്ന്. എങ്കിലും പുലർച്ചെ 3 മണി മുതൽ 8 മണിക്കകം ഏറ്റവും ഉത്തമം. മദ്ധ്യാഹ്നത്തിനു മുമ്പ് എടുക്കണമെന്നേ നിർബന്ധമുള്ളൂ.
ഉച്ചവരെ ദശമിയുണ്ട്.

2
വിദ്യാരംഭത്തിന് ഉത്തമ സമയം ?
​രാവിലെ 6:05 നും 7:55 നും മദ്ധ്യേ.

3
പൂജയെടുപ്പ് ദിവസം രാവിലെ എന്താണ്
ചെയ്യേണ്ടത്? പൂജയെടുക്കേണ്ടത് എങ്ങനെയാണ്?
വിജയദശമി ദിവസം രാവിലെ കുളിച്ച്
പൂജവച്ച സ്ഥലം പരമാവധി വിളക്ക് കൊളുത്തി അലങ്കരിക്കുക. യഥാശക്തി നിവേദ്യവസ്തുക്കളും ദേവിക്ക് സമർപ്പിച്ച് മന്ത്രങ്ങൾ കൊണ്ട് അർച്ചന നടത്തി ദീപാരാധന ചെയ്ത് പ്രാർത്ഥിക്കുക. ദേവിയിൽനിന്ന് എന്ന സങ്കല്പത്തിൽ ഗ്രന്ഥം
സ്വീകരിച്ച് ദേവിയെ പ്രാർത്ഥിച്ച് നമസ്‌കരിക്കുക.
4
ഈ സമയത്ത് എന്തെങ്കിലും മന്ത്രം
ജപിക്കേണ്ടതുണ്ടോ?

ALSO READ

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ എന്ന മന്ത്രവും ഓം സം സരസ്വത്യൈ നമഃ എന്ന മൂലമന്ത്രവും ജപിക്കണം.

മന്ത്രഹീനം ക്രിയാഹീനം
ഭക്തിഹീനം സുരേശ്വരി
യത്പൂജിതം മയാദേവി
പരിപൂർണ്ണം തദസ്‌തുതേ
എന്ന ക്ഷമാപണ മന്ത്രം ജപിച്ച് നമസ്കരിക്കണം.
5
പൂജയെടുപ്പു ദിവസം എന്തൊക്കെ കാര്യങ്ങൾ തുടങ്ങാൻ കൊള്ളാം?

സമൃദ്ധികരമായ എല്ലാ വിഷയങ്ങൾക്കും ഈ ദിവസം നല്ലതാണ്. ഈ ദിവസത്തിന്
മുഹൂർത്ത ദോഷം ബാധിക്കില്ല എന്നാണ് സങ്കല്പം. അതുകൊണ്ട് ഏതൊരു വിഷയവും തുടങ്ങാൻ നല്ലതാണ്. പക്ഷേ, അവരവരുടെ നക്ഷത്ര പ്രകാരം കർത്തൃ ദോഷങ്ങൾ ഒഴിവാക്കിയാണ് മൂഹൂർത്തം നിർണ്ണയിക്കാറ്. അങ്ങനെയെടുക്കുന്നതാണ് നല്ലത്.

6
കുട്ടികളെ എഴുത്തിനിരുത്തേണ്ടത് എത്രാമത്തെ വയസ്സിലാണ്?
മൂന്നാം വയസ്സാണ് ഏറ്റവും ഉത്തമം. 2 വയസ്സും ആറു മാസവും കഴിഞ്ഞ് വരുന്ന വിജയദശമി സ്വീകരിക്കാം. മൂന്ന് വയസ്സ് തികഞ്ഞേ പറ്റൂ എന്ന് ഇല്ല. എന്നാൽ മൂന്നര വയസ്സ് കഴിയരുത്. മൂന്നു വയസ്സ് തികയുന്നതിനടുത്ത് വിജയദശമി വന്നാൽ അന്ന് ചെയ്യുക. ഇല്ലെങ്കിൽ ഒരു ജ്യോത്സ്യനെക്കൊ കൊണ്ട് മുഹൂർത്തം കുറിപ്പിച്ച് മറ്റൊരു ദിവസം ചെയ്യുക.

7
ഏത് ദിക്കിലേക്ക് ദർശനമായിരുന്ന് വിദ്യാരംഭം നടത്തണം?
കിഴക്ക് ദിക്കാണ് ഏറ്റവും ഉത്തമം. തെക്ക് പാടില്ല. ക്ഷേത്രദർശനം അനുസരിച്ച് പടിഞ്ഞാറ് ദർശനമായും വടക്ക് ദർശനമായും ചെയ്യാറുണ്ട്.

8
വിദ്യാരംഭം ചടങ്ങുകൾ എന്തെല്ലാമാണ് ?
ഓം ഹരിഃ ശ്രീ ഗണപതയെ അവിഘ്‌നമസ്തു
ശ്രീ ഗുരുഭ്യോ നമഃ
എന്നാണ് വിദ്യാരംഭത്തിന് സരസ്വതീദേവിയെ
ധ്യാനിച്ച് എഴുതേണ്ടത്. കടപയാദി സമ്പ്രദായ പ്രകാരം 51എന്ന സംഖ്യ വരുന്ന ഈ മന്ത്രം 51 അക്ഷരങ്ങളോട് കൂടിയ വാഗ്‌ദേവതയായ സരസ്വതീദേവിയുടെ തിരുസ്വരൂപം എന്നാണ് സങ്കല്പം.

9
അരിയില്‍ ഉണങ്ങിയ മഞ്ഞള്‍ കൊണ്ടോ,
സ്വര്‍ണ്ണമോതിരം കൊണ്ടോ എഴുതണം.
വിദ്യാരംഭം കുറിക്കേണ്ടത് കിഴക്കു
തിരിഞ്ഞിരുന്നാണ്. ക്ഷേത്രത്തിലാണെങ്കില്‍
ഈ വ്യവസ്ഥ ബാധകമല്ല.
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും
വിജയദശമി ദിവസം വിദ്യാരംഭം കുറിക്കാം.
മനുഷ്യർ ജീവിതകാലം മുഴുവന്‍
വിദ്യാര്‍ത്ഥിയാണ്. അവർ ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുന്നു.

10
മുതിർന്നവരും വിദ്യാരംഭം കുറിക്കണോ ?
വിദ്യ മനുഷ്യരിലെ അജ്ഞാനത്ത അകറ്റുന്ന പ്രകാശമാണ്. അതിനാല്‍ വിജയദശമിക്ക് എല്ലാവരുംവിദ്യാരംഭം കുറിക്കുന്നതിന്റെ സൂചനയായി അരിയില്‍
ഓം ഹരിഃ ശ്രീ ഗണപതയെ അവിഘ്‌ന മസ്തു
ശ്രീ ഗുരുഭ്യോനമഃ എന്ന് എഴുതി ദേവീ പ്രസാദം
നേടണം.

11
കുട്ടികളെ എഴുത്തിനിരുത്തേണ്ടത് ആരാണ്?
ഗുരുത്വമുള്ള ആർക്കും എഴുത്തിനിരുത്താം. അച്ഛൻ, അമ്മ, മുത്തച്ഛൻ, മുത്തശ്ശി, അമ്മാവൻ തുടങ്ങി ആർക്കും ചെയ്യാം. ക്ഷേത്രങ്ങളിലെ പൂജാരിമാർ, കലാപ്രമുഖർ, സാംസ്‌കാരികപ്രമുഖർ എന്നിവരെല്ലാം എഴുത്തിനിരുത്താറുണ്ട്. ഇത് ഒരു ദൈവികകാര്യമാണ്. അതിനു യോഗ്യതയും കഴിവും ഉള്ളവരെ കൊണ്ട് മാത്രമേ ചെയ്യിക്കാവൂ. തികച്ചും ദൈവനിഷേധിയായ ഒരു വ്യക്തിക്ക് കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാനാകില്ല. എഴുതിക്കുന്ന ആചാര്യൻ സ്വന്തം ഗുരുക്കൻമാരെയും ഉപാസനാ മൂർത്തികളെയും പ്രാർത്ഥിച്ചാണ് കുഞ്ഞിന് വിദ്യതുടങ്ങിക്കൊടുക്കേണ്ടത്. യാതൊരു തടസ്സവുമില്ലാതെ പഠനവും തുടർന്ന് ജീവിതത്തിൽ ഉടനീളം വിജയവും ഉണ്ടാകണേ എന്നാണ് പ്രാർത്ഥന.

Story Summary: Rituals of Saraswati Puja and Vidyarambham

നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com .
നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 .
Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?