Saturday, November 7, 2026
Saturday, November 7, 2026
Home » ശ്രീകൃഷ്ണ ഭജനം നടത്താം; ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

ശ്രീകൃഷ്ണ ഭജനം നടത്താം; ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

0 comments

2026 സെപ്തംബർ 23, ബുധൻ
കലിദിനം 1872841
കൊല്ലവർഷം 1202 കന്നി 07
(കൊല്ലവർഷം 1202 കന്നി 0൭)
തമിഴ് വർഷം പരാഭവ പൂരട്ടാശി 07
ശകവർഷം 1948 ആശ്വിനം 01

ഉദയം 06. 13 അസ്തമയം 06.20 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 07 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 53 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.16 pm to 01.47 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.45 am to 12.16 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.43 am to 09.14 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഇപ്പോൾ തന്നെ വാങ്ങാൻ സന്ദർശിക്കുക
Tantra Bodhini Malayalam Book by Ramesh Sreelakam – Tantra Shastra Padana Sahayi (Revised 3rd Edition) https://www.okalasha.com/shop?page=1&page_size=18&sort_by=newest&is_service=false

ഗ്രഹാവസ്ഥകൾ
ചൊവ്വ നീചത്തിൽ ബുധനു ഉച്ചത്തിൽ വ്യാഴം ഉച്ചത്തിൽ ശുക്രൻ സ്വക്ഷേത്രത്തിൽ ശനിക്കു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രത്തിൽ (ഉത്രം ഞാറ്റുവേല) ചൊവ്വ പുണർത്തിൽ ബുധൻ ചിത്തിരയിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചോതിയിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.55 വരെ കന്നി പകൽ 09.59 വരെ തുലാം പകൽ 12.10 വരെ വൃശ്ചികം പകൽ വരെ 02.17 ധനു പകൽ 04.13 വരെ മകരം വൈകിട്ട് 05.58 വരെ കുംഭം തുടർന്ന് മീനം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29am
പ്രാതഃസന്ധ്യ 05.06 am to to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm

ഇന്നത്തെ നക്ഷത്രം
കാലത്ത് 09.09 വരെ തിരുവോണം തുടർന്ന് അവിട്ടം

തിഥി ദൈർഘ്യം
രാത്രി 10.51 വരെ ശുക്ലപക്ഷ ദ്വാദശി തുടർന്ന് ത്രയോദശി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: അവിട്ടം തിഥി: ശുക്ലപക്ഷ ദ്വാദശി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: തിരുവോണം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി,
യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
തിരുവാതിര, പൂരാടം, തൃക്കേട്ട, വിശാഖം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ഉത്രാടം, മൂലം, അനിഴം, ചോതി, ഭരണി, കാർത്തിക

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ദിവസ ഗുണ വർദ്ധനവിന്
ദിവസ ഗുണ വർദ്ധനയ്ക്കും ദിന ദോഷങ്ങൾ ശമിക്കാനും ശ്രീകൃഷ്ണ ഭജനം നടത്താം. അതിനുള്ള ഒരു സ്തുതി ചേർക്കുന്നു:
കദംബസൂനു കുണ്ഡലം
സുചാരു ഗണ്ഡമണ്ഡലം
വ്രജാ൦ഗനൈക വല്ലഭം
നമാമി കൃഷ്ണദുർല്ലഭം
യശോദയാ സമോദയാ
സഗോപയാ സനന്ദയാ
യുതംസുഖൈക ദായകം
നമാമി ഗോപനായകം

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: ലാൽ കിതാബ് അനുസരിച്ച് ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച, കറുക നിറം. പ്രതികൂല നിറം: ചുവപ്പ്, മഞ്ഞ

ബുധപീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഉത്‌പാദരൂപോ ജഗതാം
ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാൻ
പീഢാം ഹരതു മേ ബുധ:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?