2026 സെപ്തംബർ 17, വ്യാഴം
കലിദിനം 1872835
കൊല്ലവർഷം 1202 കന്നി 01
(കൊല്ലവർഷം 1202 കന്നി 0൧)
തമിഴ് വർഷം പരാഭവ പൂരട്ടാശി 01
ശകവർഷം 1948 ഭാദ്രപദം 26
ഉദയം 06.14 അസ്തമയം 06.23 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 09 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 51 മിനിറ്റ്
കാലത്ത് 07.53 ന് കന്നി രവി സംക്രമം
ഗ്രഹാവസ്ഥകൾ
ബുധനു ഉച്ചത്തിൽ വ്യാഴം ഉച്ചത്തിൽ ശുക്രൻ സ്വക്ഷേത്രത്തിൽ ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രത്തിൽ ( ഉത്രം ഞാറ്റുവേല) ചൊവ്വ പുണർത്തിൽ ബുധൻ അത്തത്തിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചോതിയിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ
ALSO READ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.17 വരെ ചിങ്ങം പകൽ 08.17 വരെ കന്നി പകൽ 10. 21 വരെ തുലാം പകൽ 12.32 വരെ വൃശ്ചികം പകൽ വരെ 02.43 ധനു വൈകിട്ട് 04.39 വരെ മകരം തുടർന്ന് കുംഭം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm
ഇന്നത്തെ നക്ഷത്രം
രാത്രി 07.53 വരെ അനിഴം തുടർന്ന് തൃക്കേട്ട
തിഥി ദൈർഘ്യം
കാലത്ത് 10.48 വരെ ശുക്ലപക്ഷ ഷഷ്ഠി തുടർന്ന് സപ്തമി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: അനിഴം തിഥി: ശുക്ലപക്ഷ സപ്തമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ഇല്ല
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
അശ്വതി, ഭരണി, ചോതി, അത്തം, പൂരം
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
വിശാഖം, ചിത്തിര, ഉത്രം, മകം, ചതയം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനവിനും ദിനദോഷങ്ങൾ
ശമിക്കാനും മഹാവിഷ്ണുവെ സന്താനഗോപാല ഭാവത്തിൽ ഭജിക്കുക.
ഐശ്വര്യവും സന്താനഭാഗ്യവും കൈവരും കൈവരും :
സന്താന ഗോപാല ധ്യാനം
ചക്രശംഖധരം കൃഷ്ണം
രഥസംസ്ഥം ചതുർഭുജം
സർവ്വാഭരണ സന്ദീപ്തം
പീത വാസോവസം ഭജേ
ദ്വിജവര്യാർച്ചനയുതം
വിഷ്ണു തേജോപ ബ്രുംഹിതം
സമർപ്പയന്തം വിപ്രായ
നഷ്ടപുത്രാൻ സ്വബാലകാൻ
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം: മുളക് കലർന്ന ഭക്ഷണം ഒരു നേരമെങ്കിലും ഉപേക്ഷിക്കുക. ശിശുക്കൾക്ക് നെയ്യ് കലർന്ന മധുര പലഹാരം നൽകുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം: കറുപ്പ്, കടുംനീല
ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ, എത്ര ശ്രമിച്ചിട്ടും
കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ഗുരു ഗായത്രി ജപിക്കുക. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം അംഗിരോജാതായ വിദ്മഹേ
വാചസ്പതയേ ധീമഹി
തന്ന: ഗുരു: പ്രചോദയാത്
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.