2026 ഒക്ടോബർ 1 വ്യാഴാഴ്ച മുതൽ 31 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിൻ്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം :
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
സഹപ്രവർത്തകരുടെ സഹായം ആശ്വാസത്തിനിടയാക്കും. സത്യാവസ്ഥകൾ അറിഞ്ഞ് പ്രവർത്തിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. വിദഗ്ദ്ധമായ ഉപദേശവും നിർദ്ദേശവും സ്വീകരിച്ച് പുതിയ കരാർ ജോലികൾ ഏറ്റെടുക്കുവാനിടവരും. സാമ്പത്തിക കാര്യത്തിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം. പാർശ്വഫലമുള്ള ഔഷധങ്ങൾ ഉപേക്ഷിക്കണം. പ്രകൃതിദത്തമായ ഭക്ഷണരീതി അവലംബിച്ചാൽ വരാനിടയുള്ള ഉദരരോഗങ്ങളിൽനിന്നും രക്ഷപ്പെടും. ആദരണീയരായവരുടെ കൂട്ടത്തിൽ സ്ഥാനം ലഭിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും.
ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സങ്കീർണ്ണമായ വിഷയങ്ങളാണെങ്കിലും സമയോചിതവും യുക്തിപൂർവവുമായ ഇടപെടലുകളാൽ അനിശ്ചിതാവസ്ഥ ഒഴിവാകും. ആപത്ഘട്ടത്തിൽനിന്നും ബന്ധുക്കളെ രക്ഷിക്കേണ്ടതായി വരും. അപ്രതീക്ഷിതമായി പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടും. ജാമ്യം നിൽക്കുന്നത് ഒഴിവാക്കണം. പാരമ്പര്യ പ്രവർത്തനങ്ങളിൽ വ്യാപൃതനാകുന്നതിനാൽ മാതാപിതാക്കൾക്ക് സന്തോഷം ഉണ്ടാകും. നിർബന്ധനകൾക്ക് വിധേയമായി പുതിയ പദ്ധതികൾ ഏറ്റെടുക്കും.

Prashna Parihara Variyola by M. Nandakumar, https://www.okalasha.com/shop/prasna-parihara-vidhikal-malayalam-book-traditional-astrology-remedies-guide
മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പഠിച്ച വിദ്യയോടനുബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ഈശ്വരപ്രാർത്ഥനകളാലും ആത്മാർത്ഥ പരിശ്രമത്താലും വ്യാപാര, വ്യവസായ, വിപണന മേഖലകളിൽ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. ചിന്തകൾക്കതീതമായ കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരുമെങ്കിലും അഹംഭാവം ഒഴിവാക്കണം. പ്രത്യക്ഷമായും പരോക്ഷമായും വേണ്ടപ്പെട്ടവർ വിരോധികളായിത്തീരും. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് സർവാഭീഷ്ടങ്ങൾക്കും വഴിയൊരുക്കും.
കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)
പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ അവസരമുണ്ടാകും. ഉത്തരവാദിത്വമുള്ള പുത്രന്റെ സമീപത്തിൽ ആശ്വാസവും സമാധാനവും തോന്നും. വിശാലമനഃസ്ഥിതിയോടുകൂടി ഏറ്റെടുക്കുന്നതും അവലംബിക്കുന്നതുമായ കാര്യങ്ങളിൽ അനുകൂലമായ വിജയം ഉണ്ടാകും. സാഹചര്യങ്ങളാൽ ദുശ്ശീലങ്ങൾ ഒഴിവാക്കി സദ്ശീലങ്ങൾ സ്വീകരിക്കും. അർത്ഥവ്യാപ്തിയോടുകൂടിയ ആശയങ്ങളും ചിന്തകളും പുതിയ തലങ്ങൾക്ക് വഴിയൊരുക്കും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. അധ്യാത്മിക-ആത്മീയ ചിന്തകളും ഈശ്വരചിന്തകളും അനാവശ്യ വിചാരങ്ങളെ അതിജീവിക്കുവാൻ ഉപകരിക്കും. മക്കളുടെ ഉന്നത വിജയത്തിൽ ആഹ്ലാദവും ആത്മാഭിമാനവും ഉണ്ടാകും.
ALSO READ
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ പിൻബലത്താൽ ഏറ്റെടുത്ത പദ്ധതി പൂർത്തീകരിക്കുവാൻ സാധിക്കും. വിമർശനങ്ങൾ നിഷ്പ്രയാസം അതിജീവിക്കും. മാറ്റിവെച്ച വിദൂര
തീർത്ഥ യാത്ര നടത്തുവാനിടയാകും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിൽ
കൃതാർത്ഥരാകും. മംഗളകർമ്മങ്ങൾക്ക് നേതൃത്വം നൽകുവാനിടവരും. സാമ്പത്തിക ലാഭമുണ്ടാകുമെങ്കിലും അവിചാരിത ചെലവുകൾ വർധിക്കും. രക്തസമ്മർദ്ദത്താൽ മുൻകോപം വർധിക്കുന്നത് നിയന്ത്രിക്കണം. പിതൃസ്വത്തിനെക്കുറിച്ച് സഹോദരങ്ങൾക്കിടയിൽ ഉയർന്നുവന്ന അനാവശ്യ തർക്കം ഫലപ്രദമായ രീതിയിൽ പരിഹരിക്കുവാൻ ശ്രമിക്കണം.

Lakshmi Devi Antique Kada Bangle – Traditional Temple Jewellery Bangle https://www.okalasha.com/shop/lakshmi-devi-antique-kada-bangle-traditional-temple-jewellery-bangle
കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നുചേരും. അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കുവാൻ സുതാര്യമായ സമീപനം സഹായിക്കും. വിട്ടുവീഴ്ചാ മനോഭാവം സ്വീകരിച്ചാൽ ദാമ്പത്യബന്ധം പുനഃസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വർധിച്ചുവരുന്ന ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. സഹപ്രവർത്തകർക്ക് സ്ഥലംമാറ്റമായതിനാൽ ചുമതലകൾ വർധിക്കും.
തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
പുതിയ കർമപദ്ധതികൾ ഏറ്റെടുക്കേണ്ടതായി വരുമെങ്കിലും സാമ്പത്തിക ചുമതലയിൽനിന്നും പിൻമാറുകയാണ് നല്ലത്. എടുത്തുചാട്ടക്കാരുമായുള്ള സൗഹൃദബന്ധത്തിൽനിന്ന് പിൻമാറുന്നത് ഭാവിയിൽ ഗുണകരമാകും. മോഹനവാഗ്ദാനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം. മേലധികാരികളിൽനിന്നും അതൃപ്തികരമായ വാക്കുകൾ കേൾക്കുവാനിടവരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാണ് നല്ലത്. സമാനചിന്താഗതിയിലുള്ളവരുമായി സുദീർഘമായ ചർച്ച പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. വിദ്യാർഥികൾ അലസതയും ശ്രദ്ധക്കുറവും വരാതെ നോക്കണം. അനവസരത്തിലുള്ള വാഗ്ദാനങ്ങളിൽനിന്നും പിൻമാറുവാൻ ഉൾപ്രേരണയുണ്ടാകും.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഭൗതിക ജീവിതത്തോടൊപ്പം അധ്യാത്മിക-ആത്മീയ ആശയങ്ങൾ സമന്വയിപ്പിക്കുന്നത് സമാധാനത്തിന് വഴിയൊരുക്കും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കും. ഭക്തിപുരസ്സരം ചെയ്യുന്ന കാര്യങ്ങൾക്ക് സമ്പൂർണ്ണ വിജയം ഉണ്ടാകും. നയതന്ത്ര സമീപനം ആവിഷ്കരിക്കുന്നതിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കും. കുടുംബാംഗങ്ങളുടെ കാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസം തോന്നും.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും. പരീക്ഷയിൽ പ്രതീക്ഷിച്ചതിലുപരി വിജയശതമാനം ഉണ്ടാകും. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. അർപ്പണമനോഭാവവും സുതാര്യതയും പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ കൃതാർത്ഥനാകും.
മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബത്തിൽ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ മാറിക്കിട്ടും. ദാനധർമ്മങ്ങൾ ചെയ്യും. ആത്മവിശ്വാസവും കൃത്യനിർവഹണശക്തിയും കൂടും. ആരോപണങ്ങളിൽനിന്നും കരകയറും. ഭക്തിമാർഗത്തിൽ ശ്രദ്ധ ചെലുത്തും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുവാനിടയുണ്ട്. ഉന്നതവ്യക്തികളുമായി ദൃഢമായ ബന്ധം ഉണ്ടാകും. അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി)
ആകുലചിന്തകൾ മനസ്സ് അസ്വസ്ഥമാക്കും. യാത്രകൾ കഴിവതും കുറയ്ക്കുക. വെട്ടിത്തുറന്നുള്ള അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കണം. അസുഖങ്ങൾ നിസ്സാരമായി കാണരുത്. എതിർപ്പുകൾ ധാരാളം ഉണ്ടാകുമെങ്കിലും ഈശ്വരാനുഗ്രഹത്താൽ അതിനെയെല്ലാം അതിജീവിക്കും. അവസരോചിതമായ ഇടപെടലുകൾ മൂലം അനിഷ്ടസംഭവങ്ങൾ ഒഴിവാകുന്നതാണ്. പാഴ്ചെലവുകൾ നിയന്ത്രിക്കുക. തർക്കങ്ങളിൽ ഏർപ്പെടരുത്. വസ്തുസംബന്ധമായ ഇടപാടുകൾക്ക് കാലതാമസം ഉണ്ടാകും.
മീനക്കൂറ്
(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
നിസ്സാര കാര്യങ്ങൾക്കുപോലും കഠിനപ്രയത്നം വേണ്ടിവരും. അപ്രധാന കാര്യങ്ങളിൽ ഏർപ്പെടരുത്. യാഥാർഥ്യം മനസ്സിലാക്കി പ്രവർത്തിച്ചാൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രലോഭനങ്ങൾ പലതും വന്നുചേരുമെങ്കിലും അതിൽ അകപ്പെടാതെ സൂക്ഷിക്കണം. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം. സാമ്പത്തിക ഇടപാടിലെ തർക്കം വർധിപ്പിക്കാതെ നോക്കണം. അന്യസ്ത്രീകളുമായുള്ള ബന്ധം വ്യക്തിത്വത്തിന് കോട്ടം വരുത്തും. എല്ലാ കാര്യത്തിലും നല്ല ജാഗ്രത വേണം.
ജ്യോതിഷി പ്രഭാസീന സി.പി
ഫോ: 9961442256
Email ID: prabhaseenacp@gmail.com
Summary: Predictions: This Month 2026 October for you Predictions by Prabha Seena
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.