Tuesday, October 13, 2026
Tuesday, October 13, 2026
Home » ശിവനെ ഭജിക്കുക; ചിത്തിര, മകയിരം, അവിട്ടം, ഉത്രം, മകം, പൂയം ഇന്ന് അനുകൂലം

ശിവനെ ഭജിക്കുക; ചിത്തിര, മകയിരം, അവിട്ടം, ഉത്രം, മകം, പൂയം ഇന്ന് അനുകൂലം

0 comments

2026 ഒക്ടോബർ 12, തിങ്കൾ
കലിദിനം 1872860
കൊല്ലവർഷം 1202 കന്നി 26
(കൊല്ലവർഷം 1202 കന്നി ൨൬)
തമിഴ് വർഷം പരാഭവ പൂരട്ടാശി 26
ശകവർഷം 1948 ആശ്വിനം 20

ഉദയം 06. 12 അസ്തമയം 06.09 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 57 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 03 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 07.41 am to 09.11 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 01.40 pm to 03.09 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.40 am to 12.10 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വ നീചത്തിൽ വ്യാഴം ഉച്ചത്തിൽ ശുക്രൻ വക്രം സ്വക്ഷേത്രത്തിൽ ശനിക്കു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചിത്തിരയിൽ (ചിത്തിര ഞാറ്റുവേല) ചൊവ്വ പൂയത്തിൽ ബുധൻ ചോതിയിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചോതിയിൽ ശനി ഉത്രട്ടാതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.39 വരെ കന്നി പകൽ 08.43 വരെ തുലാം പകൽ 10.44വരെ വൃശ്ചികം പകൽ 01.08 വരെ ധനു പകൽ 02.57 വരെ മകരം വൈകിട്ട് 04.42 വരെ കുംഭം തുടർന്ന് മീനം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm

ഇന്നത്തെ നക്ഷത്രം
രാത്രി 11.52 വരെ ചോതി തുടർന്ന് വിശാഖം

തിഥി ദൈർഘ്യം
രാത്രി 10.14 വരെ ശുക്ലപക്ഷ
ദ്വിതീയ തുടർന്ന് തൃതീയ

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം: ചോതി തിഥി: ശുക്ലപക്ഷ ദ്വിതീയ

പിറന്നാൾ
ഇന്നത്തെ പിറന്നാൾ
ആചരിക്കേണ്ട നക്ഷത്രം: ചോതി

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം. ഗുണവർദ്ധനവിനും ദോഷശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
രോഹിണി, അത്തം, പൂരം, ആയില്യം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ചിത്തിര, മകയിരം, അവിട്ടം, ഉത്രം, മകം, പൂയം

ശുഭകാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
രാത്രി 11.52 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

Sreemad Devi Bhagavatham by K. V. Thikkurissi https://www.okalasha.com/shop/sreemad-devi-bhagavatham-by-k-v-thikkurissi

ദിനഗുണവർധനവിന്
ദിവസഗുണവർധനയ്ക്ക് പാർവതീ സമേതനായ ശിവനെ ഭജിക്കുക.
അർദ്ധ നാരീശ്വരാഷ്ടകത്തിലെ ശ്ലോകം ചേർക്കുന്നു:
പ്രപഞ്ചസൃഷ്ട്യുന്മുടഖലാസ്യകായൈ
സമസ്തസംഹാരകതാണ്ഡവായൈ
ജഗജ്ജനന്യൈ ജഗദേകപിത്രേ
നമഃ ശിവായൈ ച നമഃ ശിവായ

പ്രദീപ്തരത്നോജ്ജ്വലകുണ്ഡലായൈ
സ്ഫുരന്മോഹാപന്നഗഭൂഷണായൈ
ശിവാന്വിതായൈ ച ശിവാന്വിതായ
നമഃ ശിവായൈ ച നമഃ ശിവായ

ലാൽ-കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം: പാൽച്ചോർ ഭക്ഷിക്കുക.
തണുത്ത ജലത്തിൽ ശംഖ് പകൽ ഭവനത്തിൽ /ഓഫീസിൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: വെളുപ്പ്, ക്രീം

ചന്ദ്രപീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃദോഷമുള്ളവർ , കടുത്ത മദ്യപാനികൾ,
ദീർഘകാല ഔഷധ സേവ ആവശ്യ മായി വന്നവർ കർക്കടകം, മീനം, വൃശ്ചികം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു: ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
രോഹിണീശ സുധാ മൂർത്തി
സുധാധാത്ര: സുധാശനഃ
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ വിധു:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?