Tuesday, October 13, 2026
Tuesday, October 13, 2026
Home » നവരാത്രി രണ്ടാം ദിവസം ദേവി തപസ്സനുഷ്ഠിക്കുന്ന ബ്രഹ്മചാരിണി

നവരാത്രി രണ്ടാം ദിവസം ദേവി തപസ്സനുഷ്ഠിക്കുന്ന ബ്രഹ്മചാരിണി

0 comments

ധ്യാന ശ്ലോകം
ദധാനാ കരപത്മാഭ്യാ-
മക്ഷമാലാ കമണ്ഡലൂ
ദേവീ പ്രസീദതു മയി
ബ്രഹ്മചാരിണ്യനുത്തമാ

ബ്രഹ്മചാരിണി: തപസ്സിൽ ചരിക്കുന്നവൾ ബ്രഹ്മചര്യം പാലിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന വാക്കിനർത്ഥം. ബ്രഹ്മം എന്നാൽ തപം എന്നും അർത്ഥമുണ്ട്. ആയതിനാൽ തപസനുഷ്ടിക്കുന്നവളാണ് ബ്രഹ്മചാരിണി.

ഹിമവാന്റെ പുത്രിയായ് ജനിച്ച ദേവി, ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം തപസ്സനുഷ്ഠിക്കുകയുണ്ടായ്. കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. ശുഭ്രവസ്ത്രധാരിയായ ബ്രഹ്മചാരിണി ദേവി കമണ്ഡലുവും രുദ്രാക്ഷമാലയും കൈകളിലേന്തുന്നു. നവരാത്രിയിൽ പാർവതിയുടെ ബ്രഹ്മചാരിണി ഭാവമാണ് രണ്ടാം ദിവസം ആരാധിക്കുന്നത് .

Antique Gold Finish Goddess Durga Brass Idol (11.5 cm) | Simhavahini Durga Statue on Lion https://www.okalasha.com/shop/antique-gold-finish-goddess-durga-brass-idol-115-cm-simhavahini-durga-statue-on-lion

യൗവനയുക്തയായ പാർവതീദേവി പരമശിവനെ മനസ്സാ വരിച്ചുകഴിഞ്ഞു. പക്ഷേ മഹാദേവനാകട്ടെ സതീവിരഹം കാരണം വിരക്തനുമാണ് . ഈ സമയം മദഗർവ്വിതനായ താരകാസുരന്റെ അധിനിവേശത്തിൽ തളർന്ന ദേവകളുടെ രക്ഷയ്ക്കായി നാരദമുനി ദു:ഖിതയായ പാർവതിയെ സമീപിച്ച് ശിവപ്രീതിക്കായി തപസ്സുചെയ്യുവാൻ ഉപദേശിച്ചു. മാതാപിതാക്കൾ അതിനെ എതിർത്തെങ്കിലും തന്റെ പ്രേമപൂർത്തീകരണത്തിനായി
ദേവി തപസ്സിനായി ഇറങ്ങിത്തിരിച്ചു. രാജകീയ വേഷഭൂഷാദികൾ ഉപേക്ഷിച്ച് സാത്വികഉടയാടകളോടെ അക്ഷമാലയും കമണ്ഡലുവും കൈയിലേന്തി ലക്ഷ്യപ്രാപ്തിക്ക് കഠിനതപസ്സു തുടങ്ങിയ ദേവിക്കു പ്രതിബന്ധങ്ങളൊന്നും പ്രശ്നമേ ആയിരുന്നില്ല. പഞ്ചാഗ്നി മദ്ധ്യത്തിൽ ആയിരുന്നു തപസ്സ്. അതിനുമുമ്പ് പൊഴിഞ്ഞു കിടന്ന ഇലകൾ മാത്രമാണ് ഭക്ഷിച്ചത്. പിന്നീട് അതുമുപേക്ഷിച്ച് വായുഭക്ഷണമാരംഭിച്ച സമയത്താണ് ഒരു ഭിക്ഷു ദേവിയെ സമീപിച്ച് മഹാദേവനെക്കുറിച്ചുള്ള കുറ്റങ്ങൾനിരത്തി ദേവിയെ തപസ്സിൽ നിന്നു പിന്തിരിപ്പിക്കാൻശ്രമിക്കുന്നത്. ആദ്യമെല്ലാം ക്ഷമ അവലംബിച്ച ദേവി തന്റെ പ്രേമഭാജനത്തെക്കുറിച്ചുള്ള കുറ്റങ്ങൾ അസഹ്യമായപ്പോൾ ആ ഭിക്ഷുവിനെ ശപിക്കാൻ ഒരുമ്പെട്ടു.അപ്പോഴാണ്‌ ആ ഭിക്ഷു തന്റെ യഥാർത്ഥരൂപം വെളിപ്പെടുത്തുന്നത്. അതു മറ്റാരുമായിരുന്നില്ലാ, സാക്ഷാൽ മഹാദേവൻതന്നെ ദേവിയെ പരീക്ഷിക്കാനെത്തിയതായിരുന്നു..! ദേവിയുടെ നിഷ്ഠയിലും ഭക്തിയിലും മനം നിറഞ്ഞ ദേവൻ ദേവിയുടെ പ്രേമം സ്വീകരിക്കുകയും ദേവിക്കു ബ്രഹ്മചാരിണി എന്ന നാമം നല്കുകയുംചെയ്തു.

ശക്തിയെ നിലനിറുത്താൻ കഠിനമായസാധനകൾ അത്യന്താപേക്ഷിതം. നിരന്തരമായ ചിട്ടയിലൂടെയും നിഷ്ഠയിലൂടെയും അതു നേടിയെടുക്കാവുന്നതുമാണ്.അതിലൂടെ നാം എത്തിച്ചേരുന്നത് പരമമായ ആ ലക്ഷ്യത്തിലേക്കാണ്. ആ ലക്ഷ്യത്തിലേക്ക് എത്താൻ ദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ.

യാ ദേവീ സർവ്വഭൂതേഷു
ക്ഷമാരൂപേണ സംസ്ഥിതാ
നമസ്തസൈ നമസ്തസൈ നമസ്തസൈ നമോ നമ:

ALSO READ

Picture Design: Prasanth Balakrishnan

Bhramacharini: Navaratri Second Day Worshipping

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?