ധ്യാന ശ്ലോകം
ചന്ദ്രഹാസോജ്ജ്വലകര
ശാർദ്ദൂലവരവാഹന
കാത്യായനീ ശുഭം ദദ്യാ
ദേവീ ദാനവഘാതിനീ
കാത്യൻ എന്ന മഹർഷിയുടെ മകൾ.
ബ്രഹ്മർഷി വിശ്വാമിത്രനിൽ നിന്നും ആരംഭിച്ച വംശ പരമ്പരയാണ് കത്യവംശം. ആ വംശത്തിൽ പെട്ട കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യൻ.
തനിക്ക് ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുർഗ്ഗയെ തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായി. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങനെ കാത്യന്റെ മകളായി ദേവി കാത്യായനി എന്ന നാമത്തിൽ അവതരിച്ചു. കാത്യായനി ഭാവത്തിൽ ആണ് ദേവി ശ്രീ പാർവതി മഹിഷാസുരനെ വധിച്ചത് .

ആ സമയം ലക്ഷ്മിദേവിയും സരസ്വതീദേവിയും പാർവതിയിൽ ലയിച്ചു എന്നും മൂന്ന് ദേവിമാരുടെയും ( ത്രിദേവി) ശക്തി ഒന്നായി മാറുകയും. അത് ആദി പരാശക്തി ഭാവം പൂണ്ട് മഹിഷാസുര മർദ്ദിനി ആയി മാറി എന്നുമാണ് പുരാണങ്ങൾ പറയുന്നത്.
കാത്യായന മഹർഷിയാൽ ആദ്യമാരാധിക്കപ്പെട്ടതുമൂലം കാത്യായനീയെന്ന നാമത്താൽ ദേവി പ്രകീർത്തിതയായി.
ALSO READ
ഋഷി കാത്യനും പത്നി ഹേമയും അനപത്യതാദു:ഖത്തിൽ നീറുന്ന കാലം; ദേവിയുടെ അകമഴിഞ്ഞ ഭക്തരായിരുന്നു ആ ദമ്പതികൾ. പക്ഷേ ഒരു കുഞ്ഞില്ലാത്ത ദു:ഖം അവർ ദേവിയോട് കാണിച്ചില്ല. ഉള്ളിലെ ആഗ്രഹം ദേവി ഒരു ഒരു മകളായി അവർക്ക് വന്നുചേരണമെന്നായിരുന്നു. പക്ഷേ ആഗ്രഹം ഉള്ളിലൊതുക്കി. വയസ്സുകാലത്ത് മറ്റു പ്രതീക്ഷകളില്ലായിരുന്ന അവർ ലൌകീക ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെ സമസ്തവും ദാനം ചെയ്ത് സന്യാസത്തിലേക്കു തിരിയുന്ന നേരത്താണ് ദേവി കാത്യായനിയായി അവർക്കുമുന്നിൽ അവതരിക്കുന്നത്.
കന്യകമാരുടെ സ്വയംവരദേവത കൂടിയാണ്കാത്യായനി. വൃശ്ചികമാസത്തിലെ കാത്യായനീവ്രതം പ്രസിദ്ധമാണല്ലോ. കൃഷ്ണനെ ഭർത്താവായി ലഭിക്കാൻ ഗോപികമാർ അനുഷ്ടിച്ച കാത്യായനി വ്രതത്തെക്കുറിച്ച് ഭാഗവതത്തിൽ പരാമർശിക്കുന്നുണ്ട്.
നവരാത്രിയിലെ ആറാം ദിന പൂജ അതുകൊണ്ടുതന്നെ കന്യകമാര്ക്കും വിശേഷപ്പെട്ടതാണ്.
വിവാഹ തടസ്സം നേരിടുന്നവർക്ക് മാത്രമല്ല നല്ല പങ്കാളിയെ കിട്ടാനും അതുവഴി ശുഭകരമായ ദാമ്പത്യം നേടാനും കാത്യായനീ വ്രതം ഏറെ ഉത്തമമാണ്.
കാത്യായനീ വൃതം യുവതികൾ മാത്രമല്ല യുവാക്കൾക്കും ഏറെ ഗുണകരമാണ്.
കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന രണ്ടു കാത്യായനീ ക്ഷേത്രങ്ങളാണ് ചേർത്തലയും, കുമാരനല്ലൂരും.
കാത്യായനീവ്രതം അനുഷ്ഠിച്ചാൽ അറിവ് വർദ്ധിക്കും എന്നതിനാൽ വിദ്യാർത്ഥികൾക്കും ഈ വൃതം ഉത്തമമായി കരുതുന്നു. ചതുര്ഭുജയായ ദേവിയുടെ ഇടതു കരങ്ങളിൽ പുഷ്പവും വാളും, വലതു കരങ്ങളിൽ വരാഭയമുദ്രകളുമാണ്. സിംഹവാഹിനിയാണ് കാത്യായനി.
ജ്ഞാനശക്ത്യുപാസനയുടെ അവസാന ദിനമാണ് ആറാം ദിവസം…… അറിവില്ലായ്മയുടെ മേല് തിരിച്ചറിവുകള്
നേടുന്ന വിജയ ദിവസം…….
മൂഢതയാകുന്ന മഹിഷത്തിനുമേല് ജ്ഞാനമാകുന്ന സിംഹത്തിന്റെ വിജയം……. സ്വാര്ത്ഥതയെന്ന തിന്മയുടെ മീതെ നിസ്വാര്ത്ഥതയെന്ന നന്മയുടെ വിജയം……
യാ ദേവീ സർവ്വഭൂതേഷു
ബുദ്ധിരൂപേണ സമ്സ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
Picture Design: Prasanth Balakrishnan
Story Summary: Skandamatha Devi: Navaratri fifth Day Worshipping
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.