Saturday, October 17, 2026
Saturday, October 17, 2026
Home » ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക; എള്ളെണ്ണ കൈ-കാൽ പാദങ്ങളിൽ തേച്ചു കുളിക്കുക

ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക; എള്ളെണ്ണ കൈ-കാൽ പാദങ്ങളിൽ തേച്ചു കുളിക്കുക

0 comments

2026 ഒക്ടോബർ 17, ശനി
കലിദിനം 1872865
കൊല്ലവർഷം 1202 കന്നി 31
(കൊല്ലവർഷം 1202 കന്നി ൩൧)
തമിഴ് വർഷം പരാഭവ പൂരട്ടാശി 31
ശകവർഷം 1948 ആശ്വിനം 25

ഉദയം 06.12 അസ്തമയം 06.06 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 54 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 06 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.10 am to 10.39 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.12 am to 07.41 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 01.38 pm to 03.07 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

Sreemad Devi Bhagavatham by K. V. Thikkurissi https://www.okalasha.com/shop/sreemad-devi-bhagavatham-by-k-v-thikkurissi

ഗ്രഹാവസ്ഥകൾ
ചൊവ്വ നീചത്തിൽ വ്യാഴം ഉച്ചത്തിൽ ശുക്രൻ വക്രം സ്വക്ഷേത്രത്തിൽ ശനിക്കു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചിത്തിരയിൽ (ചിത്തിര ഞാറ്റുവേല) ചൊവ്വ പൂയത്തിൽ ബുധൻ വിശാഖത്തിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചോതിയിൽ ശനി ഉത്രട്ടാതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.19 വരെ കന്നി പകൽ
08.23 വരെ തുലാം പകൽ 10.24 വരെ വൃശ്ചികം പകൽ 12.48 വരെ ധനു പകൽ 02.37 വരെ മകരം വൈകിട്ട് 04.22 വരെ കുംഭം തുടർന്ന് മീനം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm

ഇന്നത്തെ നക്ഷത്രം
കാലത്ത് 09.47 വരെ മൂലം തുടർന്ന് പൂരാടം

തിഥി ദൈർഘ്യം
ദിനം മുഴുവൻ ശുക്ലപക്ഷ സപ്തമി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം:പൂരാടം തിഥി: ശുക്ലപക്ഷ സപ്തമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: മൂലം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല . സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
പൂയം, ആയില്യം, അനിഴം, ചോതി, അത്തം, പൂരം,

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
തൃക്കേട്ട, വിശാഖം, ചിത്തിര, ഉത്രം, ഉത്രട്ടാതി, രേവതി

ശുഭകാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
കാലത്ത് 09.47 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ലാൽ-കിതാബ് പരിഹാരം
ലാൽ കിതാബ് നിർദ്ദേശം അനുസരിച്ചു്
എള്ളെണ്ണ കൈ-കാൽ പാദങ്ങളിൽ തേച്ചു കുളിക്കുക . ഒരുചെറിയ കിഴി ചിരട്ടക്കരി ഭവനത്തിൽ / ഓഫിസിൽ പ്രധാന മുറിയിൽ സൂക്ഷിക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ്, കടും നീലം

ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക
ശ്രീ ധർമ്മശാസ്താവിന്റെ പ്രസിദ്ധമായ ഒരു ധ്യാനം:
ഓം ധ്യയേതുമാപതി
രമാപതി ഭാഗ്യ പുത്രം
വേത്രോജ്വലത് കരതലം
ഭസിതാഭിരാമം
വിശ്വൈക വശ്യ വപുഷം
മൃഗയാ വിനോദം
വാഞ്ചാനു രൂപ ഫലദം
വര ഭൂത നാഥം

ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച.ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ പീഡാഹര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
സൂര്യപുത്രോ ദീർഘദേഹഃ
വിശാലാക്ഷ: ശിവപ്രിയ :
മന്ദചാര: പ്രസന്നാത്മാ
പീഢാം ഹരതു മേ ശനി:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?