ദീപങ്ങളുടെ ഉത്സവമായ ദീപാവലി ശ്രീകൃഷ്ണ ഭഗവാന്റെയും ലക്ഷ്മീദേവിയുടെയും പ്രീതിയാർജ്ജിച്ച് കുടുംബൈശ്വര്യം നേടാൻ കൂടിയുള്ള വിശേഷദിവസമാണ്. ദീപാവലി ദിവസം വ്രതമനുഷ്ഠിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുകയും കുടുംബത്തിൽ ഐശ്വര്യം കളിയാടുകയും ചെയ്യുമെന്നാണ് വിശ്വാസം. ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും ദീപാവലി ആഘോഷം ഏറ്റവും പ്രധാനമാണ്. 2026 നവംബർ 8 ഞായറാഴ്ചയാണ് ദീപാവലി. പ്രധാന ഐതിഹ്യങ്ങൾ ശ്രീരാമന്റെ അയോധ്യാ പ്രവേശം: പതിനാല് വർഷത്തെ വനവാസത്തിന് ശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയ ദിവസമാണ് ദീപാവലി എന്നതാണ് ഒരു ഐതിഹ്യം. അതിനാൽ …
Tag: