Friday, April 17, 2026
Friday, April 17, 2026
Home » മഹാവിഷ്ണുവിനെ ഭജിക്കുക; അന്നദാനം നടത്തുക

മഹാവിഷ്ണുവിനെ ഭജിക്കുക; അന്നദാനം നടത്തുക

0 comments

2026 ഏപ്രിൽ 16, വ്യാഴം
കലിദിനം 1872681
കൊല്ലവർഷം 1201 മേടം 03
(കൊല്ലവർഷം 1201 മേടം 0൩)
തമിഴ് വർഷം വിശ്വവസു ചിത്തിര 03
ശകവർഷം 1948 ചൈത്രം 26

ഉദയം 06.13 അസ്തമയം 06.34 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 21 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 39 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.56 pm to 03.28 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.18 am to 10.50 am
(എല്ലാശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.13 am to 07.45 am (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യന് ഉച്ചം, ബുധനു നീചം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അശ്വതിയിൽ (അശ്വതി ഞാറ്റുവേല) ചൊവ്വ ഉത്രട്ടാതിയിൽ ബുധൻ ഉത്രട്ടാതിയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ ഭരണിയിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് പകൽ 08.09 വരെ മേടം പകൽ 10.12 വരെ എടവം വൈകിട്ട് 12.23 വരെ മിഥുനം പകൽ 02.30 വരെ കർക്കടകം വൈകിട്ട് 04.30 വരെ ചിങ്ങം വൈകിട്ട് 06.28 വരെ കന്നി തുടർന്ന് തുലാം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
പകൽ 01.58 വരെ ഉത്തൃട്ടാതി തുടർന്ന് രേവതി

തിഥി ദൈർഘ്യം
രാത്രി 08.12 കൃഷ്ണപക്ഷ ചതുർദ്ദശി തുടർന്ന് അമാവാസി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: രേവതി തിഥി: കൃഷ്ണപക്ഷ ചതുർദ്ദശി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഇല്ല

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ:
മകം, പൂരം, ചതയം, തിരുവോണം, പൂരാടം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
പൂരുരുട്ടാതി, അവിട്ടം, ഉത്രാടം, തിരുവാതിര, പുണർതം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

ദിനഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനവിനും ദിന ദോഷങ്ങൾ ശമിക്കുന്നതിനും മഹാവിഷ്ണു ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:

നമഃ സര്വസുരേശായ
നമഃ ശ്രീവത്സധാരിണേ
നമശ്ചർമാസിഹസ്തായ
നമഃ പങ്കജമാലിനേ

നമോ വിശ്വപ്രതിഷ്ഠായ
നമഃ പീതാംബരായ ച
നമോ നൃസിംഹരൂപായ
വൈകുണ്ഠായ നമോ നമഃ

നമഃ പങ്കജനാഭായ
നമഃ ക്ഷീരോദശായിനേ
നമഃ സഹസ്രശീർഷായ
നമോ നാ ഗംഗശായിനേ

നമഃ പരശുഹസ്തായ
നമഃ ക്ഷത്ത്രാന്തകാരിണേ
നമഃ സത്യപ്രതിജ്ഞായ
ഹ്യജിതായ നമോനമഃ

നമസ്ത്രൈ ലോക്യനാഥായ
നമശ്ചക്രധാരയ ച
നമഃ ശിവായ സൂക്ഷ്മായ
പുരാണായ നമോ നമഃ

ലാൽ – കിതാബ്
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: വൃദ്ധർക്കും ശിശുക്കൾക്കും അന്നദാനം നടത്തുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം: കറുപ്പ്, കടുംനീല.

ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവാനാം ച: ഋഷീണാം ച:
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?