ധനക്ലേശങ്ങൾ കാരണം വിഷമിക്കുന്നവർ അതിൽ നിന്ന് കരകയറുവാൻ ശങ്കരാചാര്യ സ്വാമികൾ രചിച്ച കനകധാരാ സ്തോത്രം ജപിക്കുന്നത് നല്ലതാണ്. രാവിലെയോ വൈകിട്ടോ ജപിക്കാം. മഹാലക്ഷ്മിയുടെ ചിത്രത്തിന് മുന്നിൽ നെയ് വിളക്ക് കത്തിച്ചു വച്ച് അതിന് സമീപം കുറച്ച് കുങ്കുമവും വച്ച് വേണം ജപിക്കേണ്ടത്. വെറും നിലത്തിരുന്ന് ജപിക്കരുത്. മത്സ്യമാംസാദികൾ കഴിച്ച ശേഷം ജപിക്കുത്. രാവിലെ കിഴക്ക് അല്ലെങ്കിൽ വടക്ക് ദർശനമായും വൈകിട്ട് വടക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദർശനമായിരുന്നും ജപിക്കണം. പൂജാമുറിയിലല്ലെങ്കിൽ വൃത്തിയുള്ള ഒരു സ്ഥലത്തിരുന്ന് മാത്രമേ ജപിക്കാവൂ. മന:ശുദ്ധിയും ശരീരശുദ്ധിയും പാലിച്ച് വേണം ജപം. നിത്യവും ജപിക്കുന്ന വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും വന്നു കയറും.
ഞായറാഴ്ച അക്ഷയ തൃതീയ
ലളിതാ സഹസ്രനാമവും ലക്ഷ്മീവാസുദേവ മന്ത്രവും ജപിച്ച ശേഷം കനകധാരാ സ്തോത്രം ജപിക്കുന്നതാണ് അഭിലഷണീയമെന്ന് ആചാര്യന്മാർ പറയുന്നു. അക്ഷയ തൃതീയ ദിവസം ജപിക്കുന്നത് അതീവ ശ്രേഷ്ഠമാണ്. ഇത് തുടർച്ചയായി ജപിച്ചാൽ ജീവിതത്തിൽ അളവറ്റ തരത്തിൽ ലക്ഷ്മീ കടാക്ഷം ലഭിക്കുമെന്നത് ഉറപ്പാണ്. ലളിതാസഹസ്രനാമജപ ശേഷം ലക്ഷ്മീവാസുദേവ മന്ത്രം 108 തവണയാണ് ജപിക്കേണ്ടത്. അതിനുശേഷം കനകധാരാ സ്തോത്രം ചൊല്ലിയാൽ സകല സാമ്പത്തിക ബുദ്ധിമുട്ടും മാറി ധനവർദ്ധനവും ഐശ്വര്യവും ഉണ്ടാകും. 2026 ഏപ്രിൽ 19 ഞായറാഴ്ചയാണ് അക്ഷയ തൃതീയ.
സ്വർണ്ണനെല്ലിക്ക ഐതിഹ്യം
കനകധാരാ സ്തോത്രം ജപിച്ച് ആചാര്യ സ്വാമികൾ സ്വർണ്ണ നെല്ലിക്കകൾ പൊഴിച്ച കഥ പ്രസിദ്ധമാണ്. ഒരു അക്ഷയ തൃതീയ ദിനത്തിലാണ് അത് സംഭവിച്ചത്. ആ ഐതിഹ്യം ഇങ്ങനെ: ഒരിക്കൽ ശങ്കരാചാര്യർ ഒരു വീട്ടിലെത്തി അവിടെ ഉണ്ടായിരുന്ന വൃദ്ധയോട് ഭിക്ഷ യാചിച്ചു. വിശപ്പടക്കാനുള്ള ഉണക്ക നെല്ലിക്ക അല്ലാതെ മറ്റൊന്നും അവരുടെ കൈയിൽ ഇല്ലായിരുന്നു. അത് പ്രകടിപ്പിക്കാതെ തന്റെ കൈയിൽ ആകെ ഉണ്ടായിരുന്ന നെല്ലിക്ക ആ അമ്മ സ്വാമിക്ക് നൽകി. ദരിദ്രയായിട്ടും അവരുടെ ദാനശീലത്തിൽ സംതൃപ്തനായ ശങ്കരാചാര്യർ ഐശ്വര്യദായിനിയായ ലോകമാതാവിനെ സ്തുതിച്ച് അവിടെ നിന്ന് രചിച്ചതാണ് കനകധാരാ സ്തോത്രം. ഈ സ്തുതിയിൽ പ്രസന്നയായ സാക്ഷാൽ ധനലക്ഷ്മി സാത്വികയായ ആ വൃദ്ധയുടെ മേൽ സ്വർണ്ണനെല്ലിക്കകൾ വർഷിച്ച് അവരുടെ ദാരിദ്ര്യം ഇല്ലാതാക്കി.
ലക്ഷ്മീവാസുദേവ മന്ത്രം
ഓം ഹ്രീം ഹ്രീം ശ്രീം ശ്രീം ലക്ഷ്മീവാസുദേവായ നമഃ
കനകധാരാ സ്തോത്രം കേൾക്കാം
സ്വർഗ്ഗീയനായ പ്രൊഫ കെ വാസുദേവനുണ്ണി
കനകധാരാ സ്തോത്രം മാഹാത്മ്യം വിവരിക്കുന്നതും കുമാരി ഭവനന്ദ കനകധാരാ സ്തോത്രം ആലപിക്കുന്നതും കേൾക്കാം:
കനകധാരാ സ്തോത്രം വരികൾ
അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തി
ഭൃഗാംഗനേവ മുകുളാഭരണം തമാലം
അംഗീകൃതാഖില വിഭൂതിരപാംഗലീലാ
മാംഗല്യ ദാസ്തു മമ മംഗലദേവതായാഃ
ALSO READ
മുഗ്ദ്ധാ മുഹുർ വിദധതി വദനേ മുരാരേ
പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി
മാലാദൃശോർമ്മധുകരീവ മഹോത്പലേയാ
സ മേ ശ്രിയം ദിശതു സാഗരസംഭവായാഃ
ആമീലിതാർദ്ധ മധിഗമ്യ മുദാ മുകുന്ദം
ആനന്ദമന്ദമനിമേഷമനംഗതന്ത്രം
ആകേകരസ്ഥിത കനീനിക പക്ഷ്മനേത്രം
ഭൂത്യൈ ഭവേന്മമ ഭുജംഗ ശയാംഗനായാഃ
ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്തുഭേ യാ
ഹാരാവലീവ ഹരിനീലമയീ വിഭാതി
കാമപ്രദാ ഭഗവതോപി കടാക്ഷമാലാ
കല്യാണമാവഹതു മേ കമലാല യായാഃ
കാളാംബുദാളി ലളിതോരസി കൈടഭാരേ:
ധാരാധരേ സ്ഫുരതി യാ തടിതംഗനേവ
മാതു: സമസ്ത ജഗതാം മഹനീയമക്ഷി
ഭദ്രാണി മേ ദിശതു ഭാർഗവ നന്ദനായാഃ
പ്രാപ്തം പദം പ്രഥമതഃ ഖലുയല് പ്രഭാവാത്
മംഗല്യ ഭാജി മധുമാഥിനി മന്മഥേന
മയ്യാപതേത്തദിഹ മന്ഥരമീക്ഷണാർദ്ധം
മന്ദാക്ഷസാക്ഷി മകരാലയ കന്യകായാഃ
വിശ്വാമരേന്ദ്ര പദവിഭ്രമദാനദക്ഷ-
മാനന്ദഹേതുരധികം മധു വിദ്വിഷോപി
ഈഷന്നിഷീദതു മയി ക്ഷണ മീക്ഷണാർദ്ധം
ഇന്ദീവരോദര സഹോദരമിന്ദിരായാഃ
ഇഷ്ടാ വിശിഷ്ട മതയോപി നരാ യയാ ദയാർദ്ര
ദൃഷ്ടാ ത്രിവിഷ്ടപ ദിഗീശപദം ഭജന്തേ
ദൃഷ്ടിഃ പ്രഹൃഷ്ടകമലോദര ദീപ്തിരിഷ്ടാം
പുഷ്ടിം കൃഷീഷ്ട മമ പുഷ്കര വിഷ്ടരായാഃ
ദദ്യാദ്ദയാനുപവനോ ദ്രവിണാം ബുധാരാ-
മസ്മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ
ദുഷ്കർമ്മ ഘർമ്മമപനീയ ചിരായ ദൂരം
നാരായണ പ്രണയിനീ നയനാംബുവാഹഃ
ഗീർദ്ദേവതേതി ഗരുഡദ്ധ്വജഭാമിനീതി
ശാകംഭരീതി ശശിശേഖരവല്ലഭേതി
സൃഷ്ടി സ്ഥിതി പ്രളയസിദ്ധിഷു സംസ്ഥിതായൈ
തസ്യൈ നമസ്ത്രിഭുവനൈകഗുരോസ്തരുണ്യൈ
ശ്രുത്യൈ നമോസ്തു ശുഭകർമ്മ ഫലപ്രസൂത്യൈ
രത്യൈ നമോസ്തു രമണീയഗുണാശ്രയായൈ
ശക്ത്യൈ നമോസ്തു ശതപത്രനികേതനായൈ
പുഷ്ട്യൈ നമോസ്തു പുരുഷോത്തമവല്ലഭായൈ.
നമോസ്തു നാളീകനിഭാനനായൈ
നമോസ്തു ദുഗ്ദ്ധോദധിജന്മഭൂമ്യൈ
നമോസ്തു സോമാമൃതസോദരായൈ
നമോസ്തു നാരായണ വല്ലഭായൈ
നമോസ്തു ഹേമാംബുജപീഠീകായൈ
നമോസ്തു ഭൂമണ്ഡലനായികായൈ
നമോസ്തു ദേവാദി ദയാപരായൈ
നമോസ്തു ശാർങ്ഗായുധവല്ലഭായൈ
നമോസ്തു ദേവ്യൈ ഭൃഗുനന്ദനായൈ
നമോസ്തു വിഷ്ണോരുരസി സ്ഥിതായൈ
നമോസ്തു ലക്ഷ്മ്യൈ കമലാലയായൈ
നമോസ്തു ദാമോദരവല്ലഭായൈ
നമോസ്തു കാന്ത്യൈ കമലേക്ഷണായൈ
നമോസ്തു ഭൂത്യൈ ഭുവന പ്രസൂത്യൈ
നമോസ്തു ദേവാദിഭിരർച്ചിതായൈ
നമോസ്തു നന്ദാത്മജ വല്ലഭായൈ
സമ്പദ് കരാണി സകലേന്ദ്രിയ നന്ദനാനി
സാമ്രാജ്യ ദാന വിഭവാനി സരോരുഹാക്ഷി
ത്വദ് വന്ദനാനി ദുരിതാ ഹരണോദ്യ താനി
മാമേവ മാതര നിശം കലയന്തു മാന്യേ
യത് കാടാക്ഷ സമുപാസനാ വിധിഃ
സേവകസ്യ സകലാർത്ഥ സംപദഃ
സംതനോതി വചനാംഗമാനസൈഃ:
ത്വാം മുരാരി ഹൃദയേശ്വരീം ഭജേ
സരസിജനിലയേ സരോജഹസ്തേ
ധവള തമാംശുക ഗന്ധമാല്യേശോഭേ
ഭഗവതി ഹരിവല്ലഭേ മനോജ്ഞേ
ത്രിഭുവനഭൂതികരി പ്രസീദ മഹ്യം
ദിഗ്ഘസ്തിഭിഃ കനക കുംഭ മുഖാവസൃഷ്ട-
സ്വർവാഹിനി വിമല ചാരു ജലാപ്ലുതാംഗീം
പ്രാതർ നമാമി ജഗതാം ജനനീ മശേഷ –
ലോകാധിനാഥ ഗൃഹിണീ മമൃതാബ്ധി പുത്രീം
ഫലശ്രുതി
സ്തുവന്തി യേ സ്തുതിഭിരമൂഭിര ന്വഹം
ത്രയീം മയിം ത്രിഭുവനമാതരം രമാം
ഗുണാധികാ ഗുരുധന ധ്യാന്യഭാഗിനോ
ഭവന്തി തേ ഭവമനുഭാവിതാശയാഃ
ജോതിഷി പ്രഭാസീന, സി പി
മൊബൈൽ : 9961442256
Story Summary: Benefits of Reciting the
Kanakadhara Stotram
Highlights
അക്ഷയ തൃതീയ ദിവസം കനകധാരാ
സ്തോത്രം ജപിക്കുന്നത് ശ്രേഷ്ഠമാണ്
മഹാലക്ഷ്മിയുടെ ചിത്രത്തിന് മുന്നിൽ
നെയ് വിളക്ക് കത്തിച്ചു വച്ച് ജപിക്കണം
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.