Saturday, July 18, 2026
Saturday, July 18, 2026
Home » രാമായണ പാരായണം നൽകും വേദപാരായണ ഫലം; ചിങ്ങമാസം മുതൽ ജീവിതം ഐശ്വര്യപൂർണ്ണമാക്കാം

രാമായണ പാരായണം നൽകും വേദപാരായണ ഫലം; ചിങ്ങമാസം മുതൽ ജീവിതം ഐശ്വര്യപൂർണ്ണമാക്കാം

0 comments

കർക്കടകത്തിന് ധാരാളം പ്രത്യേകതകൾ ഉണ്ട്. ദക്ഷിണായണം ആരംഭിക്കുന്നത് കർക്കടകത്തിലാണ്. ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാത്രിയുമാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം. ഇതിനെ ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. ദേവസന്ധ്യയിൽ അമൃതസ്വരൂപികളായ നമ്മൾ രാമന്റെ നാമങ്ങള്‍ ചൊല്ലുന്നു. ഇതിലൂടെ രാജ്യത്തിനും മനുഷ്യവാസ ഗ്രഹത്തിനും ദേവാലയങ്ങൾക്കും ദേവന്മാർക്കും മനുഷ്യർക്കും ഗുണം ഉണ്ടാകുന്നു.

അഞ്ചാമത്തെ വേദം
ഭക്തിയും യുക്തിയും വിഭക്തിയും ചേർന്നതാണ് രാമായണം. ഇതിഹാസമെന്ന നിലയിലാണ് രാമായണം മഹത്തരമാകുന്നത് . അഞ്ചാമത്തെ വേദമായിട്ടാണ് രാമായണം പരിഗണിക്കുന്നത് . ആധ്യാത്മിക രഹസ്യങ്ങളും ധർമ്മതത്വങ്ങളുമാണ് രാമായണത്തിൽ പറയുന്നത്. നിരവധി ധർമ്മതത്വങ്ങൾ ഉപദേശിക്കുന്ന ഗ്രന്ഥങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ഉത്തമഗുണങ്ങളെ ഉദാഹരണങ്ങളിലൂടെ എങ്ങനെ വ്യത്യസ്തമായി പറയാം എന്നും രാമായണം കാണിച്ചുതരുന്നു. ധർമ്മങ്ങൾ എങ്ങനെ പാലിക്കപ്പെടണം ധർമ്മം പാലിക്കാത്തവരുടെ പതനം ഏതു വിധത്തിലാകും എന്നെല്ലാം രാമായണം പറയുന്നു. അതിനാൽ കർക്കടകമാസം രാമായണ മാസമായാണ് ആചരിക്കുന്നത്. കാലാവസ്ഥാ മാറ്റം കൊണ്ട് ഈ സമയം കൃഷിക്ക് അനുയോജ്യം അല്ലാത്തതിനാലാണ് പുണ്യാത്മാക്കളായ പൂർവ്വികർ കർക്കടകമാസം ഈശ്വരജപത്തിനായി മാറ്റിവച്ചത്.

Visit: https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=spiritual-literature&is_service=false

തത്ത്വസമുദ്രം കടഞ്ഞ അമൃത്
ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലങ്ങൾ പെട്ടെന്ന് ഒഴിഞ്ഞുപോകുന്നതിനും പിതൃപ്രീതി ലഭിക്കുന്നതിനും വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള 15 ദിവസം പിതൃക്കളാണ് നമ്മെ സംരക്ഷിക്കുന്നത്. അവരുടെ ഓണമാണ് കർക്കടകവാവ്. പിള്ളേരോണമാണ് കർക്കടകത്തിലെ തിരുവോണം. പിന്നെ ഇല്ലംനിറ, വല്ലംനിറ ആഘോഷിക്കുന്നത് കർക്കടകത്തിലാണ്. ഇങ്ങനെ പല പ്രാധാന്യങ്ങളുമുള്ള സമയത്ത്, തത്ത്വസമുദ്രം കടഞ്ഞെടുത്ത അമൃതായ രാമായണം വായിക്കുന്നതിൻ്റെ ലക്ഷ്യം ഇതാണ്: സംസാര രോഗങ്ങൾ, അഥവാ ജീവിത ദുരിതങ്ങൾ മാറ്റുക.

രോഗമുക്തി നേടാം
മഹാവിഷ്ണു രാമനായും വേദം രാമായണമായും അവതരിച്ചു എന്നാണ് വിശ്വസിക്കുന്നത്. വേദപാരായണ ഫലമാണ് രാമായണ പാരായണം കൊണ്ടും ലഭിക്കുന്നത്. ചിങ്ങമാസം മുതൽ ജീവിതം ഐശ്വര്യപൂർണ്ണമാകും. സൂര്യൻ ചന്ദ്രന്റെ ക്ഷേത്രമായ കർക്കടകത്തിൽ സഞ്ചരിക്കുമ്പോൾ പുണ്യാത്മാക്കൾക്ക് ബലക്ഷയം സംഭവിക്കും. ഇതിനൊരു പരിഹാരമാണ് രാമായണ പാരായണവും വ്രതവും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പുണ്യകർമ്മങ്ങളും മൈഥുനവും ഈ സമയത്ത് ഒഴിവാക്കണമെന്ന് പറയുന്നത് ഇതിനാലാണ്. ചന്ദ്രന് ബലം സിദ്ധിക്കുന്ന സമയമാണ്. ഈ സമയത്ത് വീട്ടിൽ കൊണ്ടുവരുന്ന ഒന്നിനും ക്ഷയം സംഭവിക്കില്ല. പൂജ, പുത്തരി ഇല്ലം നിറ എന്നിവയുടെയും പ്രാധാന്യം ഇതാണ്. ഔഷധിയുടെ അധിപൻ ചന്ദ്രൻ ആയത് കൊണ്ടാണ് ഔഷധസേവയ്ക്കും ദശപുഷ്പങ്ങൾ ചാർത്താനും കർക്കടകം ഉത്തമമായത്. നവഗ്രഹശാസ്ത്രത്തിൽ ചന്ദ്രന്റെ അതിദേവതയായി ദേവിയെ കണക്കാക്കുന്നു. ഭഗവതിസേവയ്ക്കും, തൃകാലപൂജയ്ക്കും, ശ്രീചക്രപൂജയ്ക്കും, ചണ്ഡികാഹോമത്തിനും കർക്കടകത്തിൽ പ്രാധാന്യം കൽപിക്കുന്നത് മസ്തിഷ്കത്തിലെ നാഡീവ്യൂഹങ്ങളെ സചേതനമാക്കുകയാണ് ലക്ഷ്യം. യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. വളരെ പണചിലവുമില്ല. ഭക്തിയെന്നൊരു നിഷ്ഠ മാത്രം മുഖ്യം. ഭക്തിപൂർവ്വം രാമായണം പാരായണം ചെയ്യുമ്പോൾ ശരീരവും ഭവനങ്ങളും ദേവാലയങ്ങളും ഗ്രാമവും ശുദ്ധമാകുന്നു. രോഗങ്ങളെല്ലാം മനസ്സിന്റെ തീവ്രത കൊണ്ടുണ്ടാകുന്ന അശുദ്ധിയാണ്. മനസ്സ് ശുദ്ധമായിരുന്നാൽ എല്ലാ രോഗത്തിൽ നിന്നും മുക്തി ലഭിക്കുന്നു.

കുരീപ്പുഴ സജീവിന്റെ
രാമായണ പാരായണം

രാമായണ പാരായണത്താൽ ഈ കർക്കട മാസം ധന്യമാക്കാൻ നേരം ഓൺലൈൻ യൂട്യുബ് ചാനലിൽ 31 ദിവസവും കുരീപ്പുഴ സജീവിന്റെ രാമായണ പാരായണം റിലീസ് ചെയ്യുന്നുണ്ട്. ദിവസവും പുലർച്ചെ 5 മണിക്ക് അതാത് ദിവസം പാരായണം ചെയ്യേണ്ട ഭാഗം നേരം ഓൺലൈനിൽ കേൾക്കാം. പാരായണം ശ്രവിക്കുക മാത്രമല്ല വരികൾ ഭക്തർക്ക് ഒപ്പം വായിക്കാം. കഥാ സന്ദർഭങ്ങളുടെ ചില മനോഹര ചിത്രങ്ങൾ കാണാം. ആദ്യ ദിവസത്തെ പാരായണം കേൾക്കാം:

ALSO READ

ജ്യോതിഷരത്നം വേണുമഹാദേവ് ,
മൊബൈൽ : +91 9847575559

Story Summary: Reciting the Ramayana yields the same merits as reciting the Vedas;You can make your life prosperous starting from the month of Chingam

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc. Free shipping for Jewels 🙂 )

Copyright @ 2026 NeramOnline.com. All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?